Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഹേറ്റേഴ്‌സിന് ചുട്ട മറുപടിയുമായി സിഎസ്‌കെ, ആര്‍മാദിച്ച് ആരാധകര്‍

ഐപിഎല്ലില്‍ തങ്ങളെ ട്രോളിയവര്‍ക്കും വയസ്സന്‍ പടയെന്നു വിളിച്ചവര്‍ക്കും കുറിക്കു കൊള്ള മറുപടിയുമായി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കൊല മാസ് തിരിച്ചുവരവ്. തികച്ചും ഏകപക്ഷീയമായ മല്‍സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ സിഎസ്‌കെ പത്തു വിക്കറ്റിനു വാരിക്കളയുകയായിരുന്നു. ഇത്രയും നാള്‍ നാള്‍ നിശബ്ധരായിരുന്ന ആരാധകര്‍ക്കു ആഘോഷ രാത്രി കൂടിയായി ഇതു മാറി. തങ്ങളുടെ ടീമിന്റെ ഗംഭീര തിരിച്ചുവരവിന്റെ ലഹരിയിലാണ് ആരാധകര്‍.

1

ആദ്യം ബാറ്റ് ചെയ്ത കെഎല്‍ രാഹുലിന്റെ പഞ്ചാബ് നാലു വിക്കറ്റിനു 178 റണ്‍സാണ് നേടിയത്. കഴിഞ്ഞ മൂന്നു മല്‍സരങ്ങളിലും റണ്‍ചേസില്‍ തപ്പിത്തടഞ്ഞ സിഎസ്‌കെയെ അല്ല ഈ കളിയില്‍ കണ്ടത്. തോല്‍ക്കാന്‍ മനസ്സില്ലാതെ കളിച്ച അവര്‍ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ 17.4 ഓവറില്‍ 181 റണ്‍സടിച്ച് ലക്ഷ്യത്തിലെത്തെി. ഐപിഎല്ലില്‍ സിഎസ്‌കെയുടെ എക്കാലത്തെയും വലിയ കൂട്ടുകെട്ട് കൂടിയാണിത്.

87 റണ്‍സുമായി ഫാഫ് ഡുപ്ലെസിയും 83 റണ്‍സോടെ ഷെയ്ന്‍ വാട്‌സനും സിഎസ്‌കെയുടെ വിജയെ അനായാസമാക്കി മാറ്റി. സിഎസ്‌കെ ഹേറ്റേഴ്‌സിനു ചുട്ട മറുപടിയാണ് സമൂഹ മാധ്യമങ്ങളിലൂടെ അവര്‍ നല്‍കിയത്. ഇതോടെ ട്വിറ്റര്‍ മഞ്ഞയില്‍ മുങ്ങുകയും ചെയ്തു. ട്വിറ്ററില്‍ സിഎസ്‌കെ ആരാധധകരുടെ ചില ശ്രദ്ധേയമായ പ്രതികരണങ്ങള്‍ ഒന്നു നോക്കാം.

2

ചെന്നൈ സൂപ്പര്‍ കിങ്‌സ്, ചേസിങ് സൂപ്പര്‍ കിങ്‌സ്, കംബാക്ക് സൂപ്പര്‍ കിങ്‌സ്.
നിങ്ങള്‍ക്കു എന്തു വേണമെങ്കിലും വിളിക്കാം. വിക്കറ്റ് നഷ്ടമില്ലാതെ രണ്ടു വമ്പന്‍ താരങ്ങള്‍ 180 റണ്‍സെടുക്കുന്നത് സമ്മാനം തന്നെയാണ്. നന്ദി സിഎസ്‌കെ

തന്റെ ടീമിലുള്ള ധോണിയുടെ അടിയുറച്ച വിശ്വാസത്തിന് ഒടുവില്‍ ഫലം കണ്ടിരിക്കുന്നു. സിഎസ്‌കെയുടേത് ആധികാരിക വിജയമാണ്.

3

സിഎസ്‌കെ- കംബാക്ക് സൂപ്പര്‍ കിങ്‌സ്
സിംഹങ്ങളുടെ ഗര്‍ജനം ഇങ്ങനെയായിരിക്കും. സിഎസ്‌കെയുടെ രണ്ടാമത്തെ 10 വിക്കറ്റ് വിജയം

ഇതാണ് വിന്റേജ് സിഎസ്‌കെ.

4

കുട്ടികളെ, കണ്ടു പഠിക്കൂ, ഇങ്ങനെയാണ് റണ്‍ചേസ് നടത്തുന്നത്. ഐപിഎല്ലില്‍ സിഎസ്‌കെയുടെ ഏറ്റവും വലിയ കൂട്ടുകെട്ട്.

അവരോട് പറയൂ, ഞങ്ങള്‍ മടങ്ങിവന്നിരിക്കുന്നു.

5
6
7
8
Story first published: Sunday, October 4, 2020, 23:43 [IST]
Other articles published on Oct 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+