Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: വരുന്നു, മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍- ഗെയ്ല്‍, ലിന്‍ അടക്കമുള്ളവരെ വാങ്ങാം, എല്ലാമറിയാം

ഐപിഎല്ലിന്റെ 13ാം സീസണില്‍ താരങ്ങളുടെ കൂടുമാറ്റക്കാലം വരാനിരിക്കുകയാണ്. മിഡ് സീസണ്‍ ട്രാന്‍സ്ഫറാണ് വൈകാതെ തന്നെ വരാന്‍ പോവുന്നത്. എട്ടു ടീമുകളില്‍ ആറു ടീമുകളും ഇതിനകം അഞ്ചു മല്‍സരങ്ങള്‍ കളിച്ചു കഴിഞ്ഞു. എല്ലാ ടീമുകളും ഏഴു മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടെ സീസണ്‍ പകുതിയാവും. 14 മല്‍സരങ്ങളാണ് പ്രാഥമിക റൗണ്ടില്‍ ഓരോ ടീമിനുമുള്ളത്.

കഴിഞ്ഞ സീസണില്‍ കളിപ്പിക്കാത്ത താരങ്ങളെ വായ്പയില്‍ ടീമുകള്‍ക്കു പരസ്പരം വാങ്ങുന്നതിനു വേണ്ടി ഐപിഎല്‍ ഭരണസമിതി അഞ്ചു ദിവസത്തെ ട്രാന്‍സ്ഫര്‍ വിന്‍ഡോ അനുവദിച്ചിരുന്നു. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, കോച്ച് മഹേല ജയവര്‍ധനെ എന്നിവര്‍ ഇതിനെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. പക്ഷെ ഒരു ടീം പോലും വായ്പയില്‍ മറ്റൊരു ടീമിലെ താരത്തെ വാങ്ങുകയോ, വില്‍ക്കുകയോ ചെയ്തില്ല. ഈ സീസണിലെ ഐപിഎല്ലിലെ മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്.

ടീമിനു വേണ്ടി കളിച്ച താരങ്ങളെയും പരസ്പരം വായ്പയില്‍ നല്‍കാന്‍ ഇത്തവണ അനുവദിച്ചിട്ടുണ്ട്. എന്തൊക്കെയാണ് മിഡ് സീസണ്‍ ട്രാന്‍സ്ഫറിന്റെ നിയമങ്ങളെന്നും ഇതിനു അര്‍ഹതയുള്ള കളിക്കാര്‍ ആരൊക്കെയാണെന്നും നോക്കാം.

നിബന്ധനകള്‍ നോക്കാം

നിബന്ധനകള്‍ നോക്കാം

ഏതൊരു താരത്തിനും, അത് സീസണില്‍ കളിച്ചയാളാണെങ്കിലും അല്ലെങ്കിലും, ഇന്ത്യന്‍ താരമാണെങ്കിലും വിദേശ താരമാണെങ്കിലും മിഡ് സീസണ്‍ ട്രാന്‍സ്ഫറിന് യോഗ്യനാണ്.

സീസണിന്റെ പകുതിയിലെത്തി നില്‍ക്കുമ്പോള്‍ ടീമിനായി രണ്ടില്‍ കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ച താരത്തിനെ വായ്പയില്‍ നല്‍കാന്‍ അനുവാദമില്ല.

ലേലത്തിനു അനുവദിക്കപ്പെട്ട പഴ്‌സില്‍ നിന്നായിരിക്കില്ല, മറിച്ച് പുറമെ നിന്നും പണം താരത്തിനായി ഫ്രാഞ്ചൈസിക്കു ചെലവഴിക്കേണ്ടി വരും.

എല്ലാ ടീമുകളും ഏഴു മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ മിഡ് സീസണ്‍ ട്രാന്‍സ്ഫറിനു താരങ്ങള്‍ക്കു സാധിക്കുകയുള്ളൂ.

രണ്ടു ഫ്രാഞ്ചൈസികളും പരസ്പരം സമ്മതം മൂളുന്നതിനൊപ്പം താരത്തിന്റെ കൂടി സമ്മതമുണ്ടായാല്‍ മാത്രമേ ട്രാന്‍സ്ഫര്‍ നടക്കുകയുള്ളൂ.

കൈമാറ്റത്തില്‍ താരത്തിനു അയാളുടെ നിശ്ചിത ലേല വിലയ്ക്കു അര്‍ഹതയുണ്ടാവും. പക്ഷെ പ്രത്യേകിച്ചൊരു നേട്ടവും ട്രാന്‍സ്ഫറിലൂടെ താരത്തിനു ലഭിക്കില്ല.

ടീമുകളും അര്‍ഹതയുള്ള കളിക്കാരും (ആദ്യത്തെ നാലു ടീമുകള്‍)

ടീമുകളും അര്‍ഹതയുള്ള കളിക്കാരും (ആദ്യത്തെ നാലു ടീമുകള്‍)

ചെന്നൈ സൂപ്പര്‍ കിങ്‌സ്- കെഎം ആസിഫ്, ഇമ്രാന്‍ താഹിര്‍, നാരായണ്‍ ജഗദീശന്‍, കാണ്‍ ശര്‍മ, മിച്ചെല്‍ സാന്റ്‌നര്‍, മോനു കുമാര്‍, റുതുരാജ് ഗെയ്ക്വാദ്, ശര്‍ദ്ദുല്‍ താക്കൂര്‍, ആര്‍ സായ് കിഷോര്‍, ജോഷ് ഹേസല്‍വുഡ്.

ഡല്‍ഹി ക്യാപ്പിറ്റല്‍സ്- അജിങ്ക്യ രഹാനെ, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, ഇഷാന്ത് ശര്‍മ, കീമോ പോള്‍, സന്ദീപ് ലാമിച്ചാനെ, അലെക്‌സ് ക്യാരി, ലളിത് യാദവ്, ഡാനിയേല്‍ സാംസ്, തുഷാര്‍ ദേശ്പാണ്ഡെ, മോഹിത് ശര്‍മ.

കിങ്‌സ് ഇലവന്‍ പഞ്ചാബ്- അര്‍ഷ്ദീപ് സിങ്, ദര്‍ശന്‍ നല്‍കാണ്ടെ, കെ ഗൗതം, ഹാര്‍ഡസ് വില്‍ജോന്‍, ക്രിസ് ഗെയ്ല്‍, ഹര്‍പ്രീത് ബ്രാര്‍, ജഗസീശ സുചിത്, മന്‍ദീപ് സിങ്, മുജീബുര്‍ റഹ്മാന്‍, മുരുഗന്‍ അശ്വിന്‍, ദീപക് ഹൂഡ, ഇഷാന്‍ പൊറെല്‍, ക്രിസ് ജോര്‍ഡന്‍, സിമ്രന്‍ സിങ്, തജീന്ദര്‍ സിങ്.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- പ്രസിദ്ധ് കൃഷ്ണ, റിങ്കു സിങ്, സന്ദീപ് വാര്യര്‍, സിദ്ധേഷ് ലാദ്, ക്രിസ് ഗ്രീന്‍, എം സിദ്ധാര്‍ഥ്, ടോം ബാന്റണ്‍, നിഖില്‍ നായിക്ക്, അലി ഖാന്‍.

ശേഷിച്ച നാലു ടീമുകള്‍

ശേഷിച്ച നാലു ടീമുകള്‍

മുംബൈ ഇന്ത്യന്‍സ്- ആദിത്യ താരെ, അനുകുല്‍ റോയ്, ധവാല്‍ കുല്‍ക്കര്‍ണി, ജയന്ത് യാദവ്, ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ്, മിച്ചെല്‍ മക്ലെനഗന്‍, ക്രിസ് ലിന്‍, നതാന്‍ കൂള്‍ട്ടര്‍നൈല്‍, സൗരഭ് തിവാരി, മൊഹ്‌സിന്‍ ഖാന്‍, ദിഗ്വിജയ് ദേശ്മുഖ്, പ്രിന്‍സ് ബല്‍വന്ത് റായ്.

രാജസ്ഥാന്‍ റോയല്‍സ്- മായങ്ക് മര്‍ക്കാണ്ഡെ, അങ്കിത് രാജ്പൂത്, മനന്‍ വോറ, മഹിപാല്‍ ലൊംറോര്‍, ശശാങ്ക് സിങ്, വരുണ്‍ ആരോണ്‍, കാര്‍ത്തിക് ത്യാഗി, ഒഷെയ്ന്‍ തോമസ്, അനിരുദ്ധ ജോഷി, ആന്‍ഡ്രു ടൈ, ആകാഷ് സിങ്, അനൂജ് റാവത്ത്, യശസ്വി ജയ്‌സ്വാള്‍.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- ഗുര്‍കീരത് സിങ്, മോയിന്‍ അലി, മുഹമ്മദ് സിറാജ്, പാര്‍ഥീവ് പട്ടേല്‍, പവന്‍ നേഗി, ഉമേഷ് യാദവ്, ജോഷ് ഫിലിപ്പെ, ക്രിസ് മോറിസ്, ഡെയ്ല്‍ സ്‌റ്റെയ്ന്‍, ഷഹബാസ് അഹമ്മദ്, പവന്‍ ദേശ്പാണ്ഡെ, ആദം സാംപ.

സണ്‍റൈസേഴ്‌സ് ഹൈദബാദ്- ബേസില്‍ തമ്പി, ബില്ലി സ്റ്റാല്‍ലേക്ക്, മുഹമ്മദ് നബി, സന്ദീപ് ശര്‍മ, ഷഹബാസ് നദീം, ശ്രീവത്സ് ഗോസ്വാമി, സിദ്ധാര്‍ഥ് കൗള്‍, വൃധിമാന്‍ സാഹ, വിജയ് ശങ്കര്‍, വിരാട് സിങ്, ബവനക സന്ദീപ്, ഫാബിയന്‍ അലെന്‍, സഞ്ജയ് യാദവ്

(മുകളിലെ ലിസ്റ്റില്‍ കൊടുത്തിരിക്കുന്ന ഒരു താരവും തങ്ങളുടെ ഫ്രാഞ്ചൈസിക്കായി രണ്ടിലേറെ മല്‍സരങ്ങളില്‍ കളിച്ചിട്ടില്ല. എന്നാല്‍ വരാനിരിക്കുന്ന കളികളില്‍ ഇവരില്‍ ചിലര്‍ രണ്ടിലേറെ മല്‍സരങ്ങളില്‍ കളിച്ചാല്‍ ട്രാന്‍സ്ഫറിനു അയോഗ്യരായി തീരും).

Story first published: Tuesday, October 6, 2020, 19:05 [IST]
Other articles published on Oct 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+