Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഫിഞ്ചിനെ റണ്ണൗട്ടാമാക്കായിരുന്നില്ലേയെന്നു പോണ്ടിങ്! ചെയ്യാത്തതിനു കാരണം അശ്വിന്‍ പറയും

ഐപിഎല്ലില്‍ തിങ്കളാഴ്ച രാത്രി നടന്ന മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനെ മങ്കാദ് ചെയ്യാതിരുന്നതിന്റെ കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനായി കളിക്കവെ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ ജോസ് ബട്‌ലറിനെ മങ്കാദ് ചെയ്തതിന്റെ പേരില്‍ അശ്വിന്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഈ സീസണില്‍ ഡല്‍ഹി ടീമിലേക്കു മാറിയപ്പോള്‍ കോച്ച് റിക്കി പോണ്ടിങ് അദ്ദേഹത്തോട് ആവശ്യപ്പെട്ടത് താന്‍ പരിശീലകസ്ഥാനത്തു നില്‍ക്കെ ആരെയും മങ്കാദ് ചെയ്യാന്‍ അനുവദിക്കില്ലെന്നായിരുന്നു.

1

എന്നാല്‍ ആര്‍സിബി- ഡല്‍ഹി മല്‍സരത്തില്‍ ഫിഞ്ചിനെ താന്‍ പുറത്താക്കണമെന്ന് പോണ്ടിങും ആഗ്രഹിച്ചിരുന്നതായി അശ്വിന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ട്വീറ്റില്‍ പോണ്ടിങിനെയും താന്‍ ടാഗ് ചെയ്തിരുന്നു. അദ്ദേഹം ക്രീസില്‍ നിന്നും ഏറെ മുന്നോട്ട് പോയിരുന്നു. നിങ്ങള്‍ ഫിഞ്ചിനെ റണ്ണൗട്ടാക്കണമെന്ന് താനും ആഗ്രഹിച്ചിരുന്നുവെന്നായിരുന്നു പോണ്ടിങിന്റെ പ്രതികരണം. ബൗള്‍ ചെയ്യും മുമ്പ് നോണ്‍ സ്‌ട്രൈക്കര്‍ ക്രീസിന് പുറത്തേക്കു ഇറങ്ങുന്നത് തടയാന്‍ പെനല്‍റ്റി റണ്‍സ് നല്‍കുന്നതിനെക്കുറിച്ച് ഐസിസി കമ്മിറ്റിയുമായി സംസാരിക്കുമെന്നു പോണ്ടിങ് വ്യക്തമാക്കിയിട്ടുണ്ടെന്നും അശ്വിന്‍ പറഞ്ഞു.

കിങ്‌സ് ഇലവന്‍ പഞ്ചാബില്‍ മുമ്പ് ഒരുമിച്ച് കളിച്ചതിനാല്‍ ഫിഞ്ചുമായി നല്ല സൗഹൃദം ഉണ്ടായിരുന്നതായും അതുകൊണ്ടാണ് അദ്ദേഹത്തെ മങ്കാദ് ചെയ്യാതെ മുന്നിറിയിപ്പ് നല്‍കി വെറുതെ വിട്ടതെന്നും അശ്വിന്‍ വെളിപ്പെടുത്തി. ബൗളിങിനായുള്ള ഓട്ടത്തിനിടെ ഫിഞ്ച് പുറത്തേക്ക് ഇറങ്ങി നില്‍ക്കുന്നത് കണ്ടതിനെ തുടര്‍ന്ന് താന്‍ നില്‍ക്കുകയും റണ്ണൗട്ട് ചെയ്യണോ, വേണ്ടയോ എന്നതിനെക്കുറിച്ച് ചിന്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഫിഞ്ച് ക്രീസിലേക്കു തിരികെ വരാതെ തന്നെ തുറിച്ചു നോക്കുകയാണ് ചെയ്തത്. എന്തിനാണ് അദ്ദേഹം അങ്ങനെ നോക്കിയതെന്നറിയില്ല.

പഞ്ചാബ് ടീമിലായിരുന്നപ്പോള്‍ ഫിഞ്ചുമായി നല്ല സൗഹൃദമുണ്ടായിരുന്നു. വളരെ നല്ലൊരു വ്യക്തിയാണ് അദ്ദേഹം. വൈകുന്നേരങ്ങളില്‍ പല തവണ തങ്ങള്‍ ഒരുമിച്ച് ഇരിക്കുകയും സമയം ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് അവസാനമായി ഒരു മുന്നറിയിപ്പ് നല്‍കി ഫിഞ്ചിനെ വെറുതെ വിടാന്‍ തീരുമാനിച്ചതെന്നും അശ്വിന്‍ വ്യക്തമാക്കി.

ഈ തരത്തില്‍ ബൗൡങിനു മുമ്പു തന്നെ വളരെ മുന്നോട്ട് കയറി കളിക്കുന്ന ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കണം. വലിയൊരു റണ്‍സ് ടീമിന് പിഴ ചുമത്തിയാല്‍ മാത്രമേ ഇതു തടയാന്‍ കഴിയൂ. ചുരുങ്ങിയത് 10 റണ്‍സെങ്കിലും പിഴയായി ചുമത്തിയാല്‍ പിന്നീടൊരു ബാറ്റ്‌സ്മാനും ഈ സാഹസം കാണിക്കില്ലെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, October 7, 2020, 20:33 [IST]
Other articles published on Oct 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+