Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: സിഎസ്‌കെ പുറത്തായിട്ടില്ല! പ്ലേഓഫില്‍ ഇനിയുമെത്താം- ഇവ സംഭവിക്കണം

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ പത്ത് വിക്കറ്റ് തോല്‍വിയോടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് പുറത്തായെന്ന് ഉറപ്പിക്കാന്‍ വരട്ടെ. നേരിയൊരു പ്രതീക്ഷയുടെ കച്ചിത്തുരുമ്പ്് ഇപ്പോഴും മുന്‍ ചാംപ്യന്‍മാര്‍ക്കു മുന്നിലുണ്ട്. 11 മല്‍സരങ്ങള്‍ കളിച്ച സിഎസ്‌കെ വെറും മൂന്നെണ്ണത്തിലാണ് വിജയിച്ച്. ആറു പോയിന്റ് മാത്രമുള്ള സിഎസ്‌കെ ഏറ്റവും പിന്നിലാണ്.

ഇനി സിഎസ്‌കെയ്ക്കു ശേഷിക്കുന്ന മൂന്നു മല്‍സരങ്ങളാണ്. ഇവയിലെല്ലാം വിജയിക്കുന്നതിനൊപ്പം പോയിന്റ് പട്ടികയില്‍ ടോപ്പ് ത്രീയിലെ ടീമുകള്‍ കനിയുകയും ചെയ്താല്‍ സിഎസ്‌കെയെ പ്ലേഓഫില്‍ കാണാന്‍ കഴിയും. സിഎസ്‌കെയുടെ പ്ലേഓഫ് സാധ്യതകള്‍ ഒന്നു പരിശോധിക്കാം.

നാലാമതെത്തണം

നാലാമതെത്തണം

നിലവില്‍ പോയിന്റ് പട്ടികയില്‍ എട്ടാസ്ഥാനത്താണെങ്കിലും ചില അദ്ഭുതങ്ങള്‍ സംഭവിച്ചാല്‍ സിഎസ്‌കെയ്ക്കു നാലാംസ്ഥാനത്ത് ഫിനിഷ് ചെയ്ത് പ്ലേഓഫിലേക്കു മുന്നേറാം. ഇതിനു വേണ്ടി സിഎസ്‌കെയ്ക്കു ഇനിയുള്ള മൂന്നു മല്‍സരങ്ങളിലും മികച്ച മാര്‍ജിനില്‍ വിജയിക്കേണ്ടത് അനിവാര്യമാണ്. ഇനിയൊരു തോല്‍വി കൂടി ഏറ്റുവാങ്ങിയാല്‍ സിഎസ്‌കെയ്ക്കു പിന്നീടൊരു മടങ്ങിവരവുണ്ടാവില്ല. നിലവില്‍ -0.733 ആണ് സിഎസ്‌കെയുടെ നെറ്റ് റണ്‍റേറ്റ്. ഇത് മെച്ചപ്പെടുത്താന്‍ വലിയ മാര്‍ജിനിലുള്ള വിജയങ്ങള്‍ സിഎസ്‌കെയ്ക്കു നേടേണ്ടതുണ്ട്.

കെകെആര്‍ കനിയണം

കെകെആര്‍ കനിയണം

നിലവില്‍ പോയിന്റ് പട്ടികയില്‍ ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ള മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവര്‍ 14 പോയിന്റ് വീതമെടുത്ത് പ്ലേഓഫ് ഉറപ്പാക്കിക്കഴിഞ്ഞു. ഇനി നാലാംസ്ഥാനത്തു നില്‍ക്കുന്ന കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (10 പോയിന്റ്) കനിഞ്ഞാല്‍ മാത്രമേ സിഎസ്‌കെയ്ക്കു പ്രതീക്ഷയ്ക്കു വകയുള്ളൂ. അടുത്ത നാലു കളികളില്‍ ഒന്നില്‍ മാത്രമേ കെകെആര്‍ വിജയിക്കാന്‍ പാടുള്ളൂ. രണ്ടു കളികളില്‍ കെകെആര്‍ ജയിച്ചാല്‍ പിന്നെ സിഎസ്‌കെയ്ക്കു പ്ലേഓഫിനെക്കുറിച്ച് മറക്കാം.

മറ്റു ഫലങ്ങളും നിര്‍ണായകം

മറ്റു ഫലങ്ങളും നിര്‍ണായകം

കെകെആറിന്റെ മാത്രമല്ല സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (എട്ടു പോയിന്റ്), കിങ്‌സ് ഇലവന്‍ പഞ്ചാബ് (എട്ട്), രാജസ്ഥാന്‍ റോയല്‍സ് (8) എന്നിവരുടെ മല്‍സരഫലങ്ങളും സിഎസ്‌കെയുടെ പ്ലേഓഫ് സാധ്യതകളെ സ്വാധീനിക്കും.
ഈ മൂന്നു ടീമുകളും ഇനി രണ്ടിലധികം മല്‍സരങ്ങളില്‍ ജയിക്കാന്‍ പാടില്ല. അങ്ങനെ സംഭവിച്ചാല്‍ സിഎസ്‌കെ പുറത്താവും. ഹൈദരാബാദിന് നിലവില്‍ 10 കളികളില്‍ നാലു ജയമുണ്ട്. രാജസ്ഥാന്‍, പഞ്ചാബ് എന്നിവര്‍ക്കും നാലു വിജയം വീതമാണുള്ളത്.
സിഎസ്‌കെ ഇനിയുള്ള മൂന്നു കളികളും മികച്ച മാര്‍ജിനില്‍ ജയിക്കുന്നതിനൊപ്പം മറ്റു ഫലങ്ങളും അനുകൂലമായി വന്നാല്‍ 12 പോയിന്റോടെ സിഎസ്‌കെ നാലാംസ്ഥാനത്ത് ഫിനിഷ് ചെയ്ത് പ്ലേഓഫിലെത്തും.

Story first published: Saturday, October 24, 2020, 16:47 [IST]
Other articles published on Oct 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+