Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: സിഎസ്‌കെ-പഞ്ചാബ് പോരില്‍ ഫ്‌ളോപ്പായത് ആരൊക്കെ?

ദുബായ്: ഐപിഎല്ലില്‍ വിമര്‍ശകരുടെ വായടപ്പിച്ചു കൊണ്ട് ഗംഭീര തിരിച്ചുവരവാണ് മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് നടത്തിയിരിക്കുന്നത്. ഹാട്രിക്ക് തോല്‍വികളുടെ പേരില്‍ പരിഹാസം നേരിട്ട ധോണിപ്പട വമ്പന്‍ വിജയവുമായി എല്ലാവരുടെയും വായടപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച രാത്രി ദുബായില്‍ നടന്ന കളിയില്‍ കെഎല്‍ രാഹുലിന്റെ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ 10 വിക്കറ്റിനു സിഎസ്‌കെ കശാപ്പ് ചെയ്യുകയായിരുന്നു.

IPL 2020, KXIP vs CSK: 3 players who flopped | Oneindia Malayalam

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നാലു വിക്കറ്റിനു 178 റണ്‍സാണ് നേടിയത്. മറുപടിയില്‍ ടൂര്‍ണമെന്റില്‍ ആദ്യമായി ഓപ്പണിങ് ജോടി ക്ലിക്കായപ്പോള്‍ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ 17.4 ഓവറില്‍ സിഎസ്‌കെ ലക്ഷ്യത്തിലെത്തി. ഫാഫ് ഡുപ്ലെസി (87*), ഷെയ്ന്‍ വാട്‌സന്‍ (83*) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിങ് സിഎസ്‌കെയ്ക്കു കാര്യങ്ങള്‍ എളുപ്പമാക്കി. ഈ മല്‍സരത്തില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താനാവാതെ ഫ്‌ളോപ്പായി മാറിയ ചില കളിക്കാരുണ്ട്. അവര്‍ ആരൊക്കെയാണെന്നു നോക്കാം.

ഡ്വയ്ന്‍ ബ്രാവോ (സിഎസ്‌കെ)

ഡ്വയ്ന്‍ ബ്രാവോ (സിഎസ്‌കെ)

ജയിക്കാനായെങ്കിലും സിഎസ്‌കെ നിരയില്‍ ഫ്‌ളോപ്പായി മാറിയത് വിന്‍ഡീസ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോയായിരുന്നു. ആദ്യത്തെ മൂന്നു മല്‍സരങ്ങളിലും ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ കാരണം പുറത്തിരിക്കേണ്ടി വന്ന ബ്രാവോ നാലാമത്തെ കളിയിലൂടെയാണ് ടീമില്‍ തിരിച്ചെത്തിയത്.
ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുംഗി എന്‍ഗിഡിക്കു പകരം ടീമിലെത്തിയ ബ്രാവേയ്ക്കു പഞ്ചാബിനെതിരേ ഒരു ചലനവുമുണ്ടാക്കാനായില്ല.
നാലോവറില്‍ 38 റണ്‍സ് വിട്ടുകൊടുത്ത അദ്ദേഹത്തിനു വിക്കറ്റൊന്നും ലഭിച്ചില്ല. മധ്യഓവറുകളിലും ഡെത്ത് ഓവറുകളിലും പഞ്ചാബ് ബാറ്റ്‌സ്മാന്‍മാര്‍ക്കു വെല്ലുവിളിയുയര്‍ത്തുന്ന പ്രകടനം നടത്തുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. തൊട്ടുമുമ്പത്തെ കളിയിലും ബ്രാവോ വിക്കറ്റ് നേടിയിരുന്നില്ല. പഞ്ചാബിനെതിരേ ബാറ്റ് ചെയ്യാനും അദ്ദേഹത്തിന് അവസരം കിട്ടിയില്ല.

ഷെല്‍ഡണ്‍ കോട്രെല്‍ (പഞ്ചാബ്)

ഷെല്‍ഡണ്‍ കോട്രെല്‍ (പഞ്ചാബ്)

പഞ്ചാബിന് തുടക്കത്തില്‍ തന്നെ ബ്രേക്ക്ത്രു നല്‍കുകയെന്ന ദൗത്യം വിന്‍ഡീസ് പേസര്‍ ഷെല്‍ഡണ്‍ കോട്രെലിനായിരുന്നു. കളിയില്‍ ആദ്യ ഓവര്‍ ബൗള്‍ ചെയ്തതും അദ്ദേഹമായിരുന്നു. ടൂര്‍ണമെന്റില്‍ ഇതുവരെ ഫോമായിട്ടില്ലാത്ത ഓപ്പണര്‍ ഷെയ്ന്‍ വാട്‌സനെ തുടക്കത്തില്‍ പുറത്താക്കിയിരുന്നെങ്കില്‍ സിഎസ്‌കെയെ സമ്മര്‍ദ്ദത്തിലാക്കാന്‍ പഞ്ചാബിനാവുമായിരുന്നു. പക്ഷെ കോട്രെലിന്റെ ബൗളിങിനെ വാട്‌സനും ഓപ്പണിങ് പങ്കാളിയായ ഫാഫ് ഡുപ്ലെസിയും അനായാസം നേരിട്ടു.
ആദ്യ ഓവര്‍ മുതല്‍ തന്നെ കോട്രെല്‍ ബൗണ്ടറികള്‍ വഴങ്ങുകയും ചെയ്തിരുന്നു. ആദ്യത്തെ രണ്ടോവറിലും ഒമ്പത് റണ്‍സ് വീതം വഴങ്ങുകയും ചെയ്തു. മൂന്നോവര്‍ ബൗള്‍ ചെയ്ത കോട്രെല്‍ 30 റണ്‍സാണ് വിട്ടുകൊടുത്തത്.

ക്രിസ് ജോര്‍ഡന്‍ (പഞ്ചാബ്)

ക്രിസ് ജോര്‍ഡന്‍ (പഞ്ചാബ്)

പഞ്ചാബ്നിരയിലെ മറ്റൊരു ഫ്‌ളോപ്പ് ഇംഗ്ലണ്ട് പേസര്‍ ക്രിസ് ജോര്‍ഡനാണ്. കോട്രെലിനെപ്പോലെതന്നെ ജോര്‍ഡനും കളിയില്‍ ഒരു ഇംപാക്ടുമുണ്ടാക്കാന്‍ സാധിച്ചില്ല. ടി20 ലീഗുകളിലും ദേശീയ ടീമിലും മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള അദ്ദേഹത്തില്‍ പഞ്ചാബിന് പ്രതീക്ഷകള്‍ ഏറെയായിരുന്നു.

കളിയുടെ ആറാമത്തെ ഓവറിലാണ് പഞ്ചാബ് ക്യാപ്റ്റന്‍ രാഹുല്‍ ജോര്‍ഡനെ പന്തേല്‍പ്പിക്കുന്നത്. എന്നാല്‍ ഡുപ്ലെസി ഈ ഓവറില്‍ നേടിയത് നാലു ബൗണ്ടറികളാണ്. മൂന്നോവര്‍ മാത്രമേ ജോര്‍ഡനെക്കൊണ്ട് രാഹുല്‍ ബൗള്‍ ചെയ്യിച്ചുള്ളൂ. 42 റണ്‍സ് മൂന്നോവറില്‍ പേസര്‍ വഴങ്ങുകയും ചെയ്തു.

Story first published: Monday, October 5, 2020, 9:08 [IST]
Other articles published on Oct 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+