IPL 2020: കളിയാക്കുന്നവരോട് സഹതാപം, ധോണിയുടെ മോശം ഫോമിന് രണ്ടു കാരണങ്ങള്‍- കിര്‍മാനി
ഐപിഎല്ലിന്റെ 13ാം സീസണില്‍ ബാറ്റിങില്‍ താളം കണ്ടെത്താനാവാതെ വിഷമിക്കുന്ന ഇതിഹാസ താരവും ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റനുമായ എംഎസ് ധോണിക്കു പിന്തുണയുമായി മുന്‍ താരം സയ്ദ് കിര്‍മാനി. പല കോണുകളില്‍ നിന്നും ധോണി സ്ലോ ബാറ്റിങിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. അദ്ദേഹത്തെ ഇപ്പോള്‍ വിമര്‍ശിക്കുന്നവരോടു തനിക്കു സഹതാപമാണ് തോന്നുന്നതെന്നു കിര്‍മാനി വ്യക്തമാക്കി. പ്രായവും വലിയൊരു ബ്രേക്കിനു ശേഷം ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവുമാണ് ധോണിയുടെ പ്രകടനത്തെ ബാധിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ധോണിയുടെ ബാറ്റിങ് പ്രകടനം മാത്രമല്ല ബാറ്റിങ് പൊസിഷനും ഈ സീസണില്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു. വ്യത്യസ്ത ബാറ്റിങ് പൊസിഷനുകളില്‍ അദ്ദേഹം ഇറങ്ങിയെങ്കിലും അത് പ്രകടനത്തില്‍ ഒരു തരത്തിലുള്ള വ്യത്യാസവും വരുത്തിയില്ല. ഏഴു മല്‍സരങ്ങളില്‍ നിന്നും 131.76 എന്ന മോശമല്ലാത്ത സ്‌ട്രൈക്ക് റേറ്റോടെ 112 റണ്‍സാണ് ഈ സീസണില്‍ ധോണിയുടെ സമ്പാദ്യം. അദ്ദേത്തിന്റെ ഫോം സിഎസ്‌കെയ്ക്കും തിരിച്ചടിയായിരുന്നു. ഏഴു മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ അവര്‍ക്കു രണ്ടെണ്ണത്തില്‍ മാത്രമാണ് വിജയിക്കാനായത്.
ഏതൊരു താരത്തിന്റെയും കരിയറില്‍ ഉയരത്തിലേക്കു പോവാനും അതുപോലെ താഴേക്ക് ഇറങ്ങാനും സമയമുണ്ട്. സമയം മാറുന്നതിന് അനുസരിച്ച് പലതിലും മാറ്റം വരും. പ്രകടനത്തിന്റെ പേരില്‍ ധോണിയെ വിമര്‍ശിക്കുന്നവരോടു സഹതാപം മാത്രമേയുള്ളൂ. ഒരു സമയത്ത് ലോകത്തിലെ ഏറ്റവും മികച്ച ഫിനിഷര്‍മാരില്‍ ഒരാളായിരുന്നു ധോണിയെന്നത് നമ്മള്‍ മറക്കാന്‍ പാടില്ല. വലിയൊരു ഇടവേളയ്ക്കു ശേഷമാണ് ധോണി ക്രിക്കറ്റിലേക്കു മടങ്ങിവന്നിരിക്കുന്നത്. ഐപിഎല്ലില്‍ ഇതു അദ്ദേഹത്തിന്റെ പ്രകടനത്തെയും ബാധിച്ചതായി കിര്‍മാനി വിലയിരുത്തി.

യുവതാരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ പ്രായത്തില്‍ അത്ര ചുറുചുറുക്കുണ്ടാവില്ല. കൂടാതെ ഒരു താരത്തിനു തന്റെ ഭാവി കാര്യങ്ങളെക്കുറിച്ച് ഒരുപാട് ടെന്‍ഷനുമുണ്ടാവും. ഇത് സ്വാഭാവികമായ കാര്യം മാത്രമാണ്. അതു നമ്മള്‍ അംഗീകരിച്ചേ തീരൂവെന്നും 70 കാരനായ കിര്‍മാനി കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications