Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: വമ്പന്‍ നേട്ടവുമായി ദേവ്ദത്ത്, രണ്ടാമത്തെ താരം- ആദ്യത്തെയാള്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമംഗം

ഐപിഎല്ലിന്റെ 13ാം സീസണിലെ സെന്‍സേഷനായി മാറിയിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മലയാളി ഓപ്പണര്‍ ദേവ്ദത്ത് പടിക്കല്‍. കന്നി സീസണില്‍ തന്നെ അവിസ്മരണീയ ബാറ്റിങ് പ്രകടനമാണ് 20 കാരനായ ഇടംകൈയന്‍ താരം കാഴ്ചവയ്ക്കുന്നത്. 12 മല്‍സരങ്ങളില്‍ നിന്നും 417 റണ്‍സ് ദേവ്ദത്ത് നേടിക്കഴിഞ്ഞു. ഇതോടെ പുതിയൊരു റെക്കോര്‍ഡിനൊപ്പമെത്തിയിരിക്കുകയാണ് അദ്ദേഹം. ഐപിഎല്ലില്‍ അരങ്ങേറ്റ സീസണില്‍ തന്നെ 400ലേറെ റണ്‍സെടുത്ത ഇന്ത്യക്കായി അരങ്ങേറിയിട്ടില്ലാത്ത രണ്ടാമത്തെ താരമായി ദേവ്ദത്ത് മാറി. ഇതിനു മുമ്പ് നിലവില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായ ശ്രേയസ് അയ്യര്‍ മാത്രമേ ഈ നേട്ടം കൈവരിച്ചിട്ടുള്ളൂ.

1

2015ലായിരുന്നു അന്നത്തെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനു വേണ്ടി താരം മിന്നിയത്. 439 റണ്‍സായിരുന്നു ശ്രേയസ് ഡല്‍ഹിക്കായി അടിച്ചെടുത്തത്. നിലവില്‍ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിലെ അംഗം കൂടിയായ ശ്രേയസിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ ദേവ്ദത്തിന് 22 റണ്‍സ് മാത്രം മതി. ഐപിഎല്ലില്‍ കന്നി സീസണില്‍ 400ലേറെ റണ്‍സെടുത്ത എട്ടാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് ദേവ്ദത്ത്.

നാലു ഫിഫ്റ്റികടക്കമാണ് താരം ഈ സീസണില്‍ 400ന് മുകളില്‍ സ്‌കോര്‍ ചെയ്തിരിക്കുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഫിഫ്റ്റിയുമായാണ് ദേവ് വരവറിയിച്ചത്. പിന്നീട് മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവര്‍ക്കെതിരേയും താരം ഫിഫ്റ്റികള്‍ നേടി.

ഏറ്റവും അവസാനമായി മുംബൈയ്‌ക്കെതിരേ ബുധനാഴ്ച നടന്ന കളിയില്‍ 74 റണ്‍സും ദേവ് നേടിയിരുന്നു. അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റ് സ്‌കോറും ഇതാണ്. 12 ബൗണ്ടറികളും ഒരു സിക്‌സറും ദേവ്ദത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. പക്ഷെ താരത്തിന്റെ ഇന്നിങ്‌സിന് ആര്‍സിബിയെ രക്ഷിക്കാനായില്ല. കളിയില്‍ അഞ്ചു വിക്കറ്റിന് മുംബൈ ആര്‍സിബിയെ തോല്‍പ്പിച്ചിരുന്നു.

Story first published: Thursday, October 29, 2020, 16:52 [IST]
Other articles published on Oct 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+