IPL 2020: ആറാം തോല്‍വി, സിഎസ്‌കെയുടെ പേര് വെട്ടാന്‍ വരട്ടെ- പ്ലേഓഫില്‍ ഇനിയുമെത്താം!
ഐപിഎല്‍ ചരിത്രത്തിലെ തന്നെ ചെന്നൈ സൂപ്പര്‍ കിങ്‌സ് മറക്കാനാഗ്രഹിക്കുന്ന സീസണായി ഇത്തവണത്തേത് മാറിക്കൊണ്ടിരിക്കുകയാണ്. മുമ്പൊരു സീസണുകളിലും സിഎസ്‌കെയെ ഇങ്ങനെയൊരു പരിതാപകരമായ അവസ്ഥയില്‍ ക്രിക്കറ്റ് പ്രേമികള്‍ കണ്ടിട്ടില്ല. സ്ഥിരതയ്ക്കു മറ്റൊരു പേരുണ്ടെങ്കില്‍ അത് സിഎസ്‌കെയെന്നാണെന്നു പോലും ആരാധകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പക്ഷെ ഇത്തവണ സീസണിന്റെ ആദ്യ പകുതി പിന്നിട്ട് രണ്ടാം പകുതിയിലേക്കു കടന്നിരികിക്കവെ സിഎസ്‌കെയെ പോയിന്റ് പട്ടികയില്‍ ടോപ്പ് ഫോറില്‍ കാണാന്‍ കഴിയില്ല. ഒമ്പത് മല്‍സരങ്ങളില്‍ ആറിലും തോറ്റ എംഎസ് ധോണിയുടെ ടീം ആറാംസ്ഥാനത്താണ്. ഏറ്റവും അവസാനമായി ശനിയാഴ്ച നടന്ന കളിയല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടായിരുന്നു സിഎസ്‌കെയുടെ തോല്‍വി. ഈ പരാജയത്തോടെ സിഎസ്‌കെ പ്ലേഓഫ് കാണാതെ പുറത്തായെന്ന് പറയാന്‍ വരട്ടെ. ഇനിയും അവര്‍ക്കു സാധ്യത നിലനില്‍ക്കുന്നുണ്ട്.

എങ്ങനെ പ്ലേഓഫിലെത്താം?
സിഎസ്‌കെയ്ക്കു ഇനി സീസണില്‍ ശേഷിക്കുന്ന അഞ്ചു മല്‍സരങ്ങളാണ്. ഇവയെല്ലാം ഒരു ഫൈനല്‍ പോലെ ധോണിപ്പട കണക്കാക്കേണ്ടതുണ്ട്. ഈ അഞ്ചു മല്‍സരങ്ങളിലും വിജയിക്കാനായാല്‍ സിഎസ്‌കെയ്ക്കു പ്ലേഓഫിലേക്കു മുന്നേറാന്‍ കഴിയും.
പ്ലേഓഫില്‍ സ്ഥാനമുറപ്പാക്കാന്‍ ഒരു ടീമിന് വേണ്ടത് 16 പോയിന്റാണ്. ഇനിയുള്ള അഞ്ചു കളികളിലും ജയിച്ചാല്‍ സിഎസ്‌കെയ്ക്കു 10 പോയിന്റ് നേടാം. നിലവിലെ ആറു പോയിന്റ് കൂടി ചേരുമ്പോള്‍ ഇതു 16 പോയിന്റായി മാറും. ഇനി അഞ്ചു മല്‍സരങ്ങളില്‍ ഒന്നില്‍ തോറ്റാലും സിഎസ്‌കെയ്ക്കു നേരിയ സാധ്യതയുണ്ട്. പക്ഷെ അത് മറ്റു ടീമുകളുടെ വിധി കൂടി ആശ്രയിച്ചായിരിക്കും.

നെറ്റ് റണ്‍റേറ്റ് നിര്‍ണായകം
സിഎസ്‌കെ ഇനിയുള്ള അഞ്ചു മല്‍സരങ്ങളില്‍ നാലെണ്ണത്തിലാണ് ജയിക്കുന്നതെങ്കില്‍ 14 പോയിന്റായിരിക്കും അവരുടെ സമ്പാദ്യം. അപ്പോഴായിരിക്കും നെറ്റ് റണ്‍റേറ്റിന്റെ പ്രാധാന്യം വര്‍ധിക്കുക. നിലവില്‍ -0.386 ആണ് സിഎസ്‌കെയുടെ നെറ്റ് റണ്‍റേറ്റ്. നെറ്റ് റണ്‍റേറ്റില്‍ രാജസ്ഥാന്‍ റോയല്‍സിനും മുകളിലാണ് സിഎസ്‌കെ.
കഴിഞ്ഞ സീസണില്‍ 12 പോയിന്റുണ്ടായിട്ടും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലേഓഫിലെത്തിയിരുന്നു. അതുകൊണ്ടു തന്നെ ഈ സീസണില്‍ സിഎസ്‌കെയെടക്കം ഒരു ടീമിനെയും എഴുതിത്തള്ളാന്‍ കഴിയില്ല.
തിങ്കളാഴ്ച അബുദാബിയില്‍ സ്റ്റീവ് സ്മിത്തിന്റെ രാജസ്ഥാന്‍ റോയല്‍സിനെതിരേയാണ് സിഎസ്‌കെയുടെ ആദ്യ മല്‍സരം. നേരത്തേ ആദ്യപാദത്തില്‍ ജയം രാജസ്ഥാനായിരുന്നു.

ഡല്‍ഹിക്കെതിരേ പൊരുതിത്തോറ്റു
ഡല്‍ഹിക്കെതിരേ ശനിയാഴ്ച രാത്രി നടന്ന കളിയില്‍ സിഎസ്‌കെ പൊരുതിത്തോല്‍ക്കുകയായിരുന്നു. അഞ്ചു വിക്കറ്റിനായിരുന്നു ഡല്‍ഹിയുടെ വിജയം. ആവേശകരമായ മല്‍സരത്തില്‍ അവസാന ഓവറിലായിരുന്നു ഡല്‍ഹി കളി തട്ടിയെടുത്തത്.
ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ 179 റണ്‍സെന്ന ജയിക്കാവുന്ന സ്‌കോറാണ് പടുത്തുയര്‍ത്തിയത്. മറുപടിയില്‍ ഒരു പന്ത് ശേഷിക്കെ അഞ്ചു വിക്കറ്റിന് ഡല്‍ഹി ലക്ഷ്യത്തിലെത്തി. ശിഖര്‍ ധവാന്റെ കന്നി സെഞ്ച്വറിയാണ് ഡല്‍ഹിക്കു കരുത്തായത്. അവസാന ഓവറില്‍ 17 റണ്‍സ് ഡല്‍ഹിക്കു വേണ്ടിയിരുന്നു. രവീന്ദ്ര ജഡേജയുടെ ഈ ഓവറില്‍ മൂന്നു സിക്‌സറുകള്‍ പറത്തി അക്ഷര്‍ പട്ടേല്‍ ഡല്‍ഹിക്കു ത്രസിപ്പിക്കുന്ന വിജയം നേടിക്കൊടുത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications