Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: എലൈറ്റ് ക്ലബ്ബിലേക്കു പുതിയ എന്‍ട്രി, ഇത്തവണ ധവാന്‍- നാലാമത്തെ ഇന്ത്യന്‍ താരം

ദുബായ്: ഐപിഎല്ലില്‍ മിന്നുന്ന ഫോമില്‍ ബാറ്റ് ചെയ്യുന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ എലൈറ്റ് ക്ലബ്ബില്‍ ഇടം പിടിച്ചു. ടൂര്‍ണമെന്റില്‍ 5000 റണ്‍സെന്ന നാഴികക്കല്ലാണ് അദ്ദേഹം പിന്നിട്ടത്. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ കളിയിലായിരുന്നു ധവാന്റെ നേട്ടം.

1

മല്‍സരത്തില്‍ 62 റണ്‍സ് സ്‌കോര്‍ ചെയ്തതോടെ ധവാന്‍ 5000 റണ്‍സ് ക്ലബ്ബില്‍ അംഗമാവുകയായിരുന്നു. 5000 റണ്‍സ് ക്ലബ്ബില്‍ അംഗമായ അഞ്ചാമത്തെ താരവും നാലാമത്തെ ഇന്ത്യന്‍ കളിക്കാരനുമാണ് ധവാന്‍. 169 മല്‍സരങ്ങളില്‍ നിന്നാണ് അദ്ദേഹം ഊ മാജിക്കല്‍ സംഖ്യ പിന്നിട്ടത്. പഞ്ചാബിനെതിരേ കളിയുടെ 13ാം ഓവറില്‍ സ്‌കോര്‍ 59ല്‍ നില്‍ക്കെ സ്പിന്നര്‍ രവി ബിഷ്‌നോയ്‌ക്കെതിരേ തകര്‍പ്പന്‍ സിക്‌സര്‍ പറത്തിയാണ് ധവാന്‍ 5000 റണ്‍സ് പിന്നിട്ടത്. 28 പന്തുകളില്‍ ഫിഫ്റ്റി കണ്ടെത്തിയ അദ്ദേഹം 57 പന്തില്‍ സീസണിലെ രണ്ടാം ഹാട്രിക്കും പൂര്‍ത്തിയാക്കി.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി (5759 റണ്‍സ്), ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന (5368), മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ (5158), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍ (5037) എന്നിവരാണ് എലൈറ്റ് ക്ലബ്ലില്‍ അംഗങ്ങളായ മറ്റു താരങ്ങള്‍.

Story first published: Tuesday, October 20, 2020, 23:31 [IST]
Other articles published on Oct 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+