IPL 2020: ഡബിള്‍ സെഞ്ച്വറിയടിച്ച് മുംബൈ ഇന്ത്യന്‍സ്! ആദ്യ ടീം, ചരിത്രനേട്ടം
ദുബായ്: ഐപിഎല്ലിന്റെ ഈ സീസണില്‍ പ്ലേഓഫിലെത്തിയ ആദ്യ ടീമെന്ന നേട്ടത്തിനു പിന്നാലെ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിനു മറ്റൊരു നേട്ടം കൂടി. ടൂര്‍ണമെന്റില്‍ 200 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ ആദ്യത്തെ ഫ്രാഞ്ചൈസിയായി മുംബെ മാറി. ടൂര്‍ണമെന്റിലെ 51ാമത്തെ കളിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ ഇറങ്ങിയതോടെയാണ് മുംബൈ ഈ നാഴികക്കല്ല് പിന്നിട്ടത്.

ഏറ്റവും വേഗത്തില്‍ 150 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഐപിഎല്‍ ടീമെന്ന റെക്കോര്‍ഡിന് അവകാശികള്‍ കൂടിയാണ് മുംബൈ. 2008ലെ പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലിന്റെ ഭാഗമായ മുംബൈയുടെ നാലപ്പട ഏറ്റവുമധികം തവണ ചാംപ്യന്‍മാരായിട്ടുള്ള ടീം കൂടിയാണ്. നാലു തവണയാണ് മുംബൈ കിരീടത്തില്‍ മുത്തമിട്ടത്. ഈ സീസണില്‍ ഉജ്ജ്വല ഫോമില്‍ കളിക്കുന്ന അവര്‍ തുടര്‍ച്ചയായ രണ്ടാം കിരീടമാണ് യുഎഇയില്‍ സ്വപ്‌നം കാണുന്നത്.
ഐപിഎല്ലില്‍ ഏറ്റവുമധികം മല്‍സരങ്ങളില്‍ ഇറങ്ങിയ രണ്ടാമത്തെ ടീം വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ്. 193 മല്‍സരങ്ങള്‍ അവര്‍ കളിച്ചു കഴിഞ്ഞു. രണ്ടു തവണ ജജേതാക്കളായിട്ടുള്ള കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് (191) മൂന്നാംസ്ഥാനത്തു നില്‍ക്കുന്നത്. ഒരു മല്‍സരം പിറകിലായി ഡല്‍ഹി ക്യാപ്പിറ്റല്‍സ് നാലാംസ്ഥാനത്തുണ്ട്. കിങ്‌സ് ഇലവന്‍ പഞ്ചാബ് (189), ചെന്നൈ സൂപ്പര്‍ കിങ്‌സ് (178), രാജസ്ഥാന്‍ റോയല്‍സ് (160), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (120) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
ഐപിഎല്ലില്‍ വേഗത്തില്‍ 150 മല്‍സരങ്ങള്‍ തികച്ചത് മുംബൈയാണെങ്കിലും ആദ്യം 100 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയത് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സാണ്. എന്നാല്‍ അതിവേഗം 50 മല്‍സരങ്ങള്‍ തികച്ച ടീമെന്ന റെക്കോര്‍ഡാവട്ടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പേരിലുമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications