Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ട്രോളിയവരുടെ വായടപ്പിച്ച് കമ്മിന്‍സ്, മിന്നും പ്രകടനം- കോടികള്‍ വെറുതെയായില്ല

അബുദാബി: ഐപിഎല്ലിലെ ഏറ്റവും വില പിടിപ്പുള്ള താരമെന്ന പകിട്ടുമായി ഇറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സിന്റെ തുടക്കം പാളിയിരുന്നു. മുംബൈ ഇന്ത്യന്‍സിനെതിരായ മല്‍സരത്തില്‍ യാതൊരു പിശുക്കും കാണിക്കാതെ റണ്‍സ് വഴങ്ങിയതിന്റെ പേരില്‍ താരം ട്രോളിന് ഇരയായിരുന്നു. എന്നാല്‍ വിമര്‍ശകരുടെ വായടപ്പിച്ചു കൊണ്ട് രണ്ടാമത്തെ കളിയില്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് കമ്മിന്‍സ്.

1

തന്നെ മുംബൈ ബാറ്റ്‌സ്മാന്‍മാര്‍ കശാപ്പ് ചെയ്ത അതേ വേദിയില്‍ തന്നെയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ കമ്മിന്‍സ് തന്റെ മൂല്യം തെളിയിച്ചത്. കെകെആര്‍ ബൗളിങ് നിരയില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയത് അദ്ദേഹമായിരുന്നു. നാലോവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത കമ്മിന്‍സ് ഒരു വിക്കറ്റും നേടി. വെറും രണ്ടു ബൗണ്ടറികളാണ് പേസര്‍ ഇതിനിടെ വിട്ടുകൊടുത്തത്.

ഹൈദരാബാദ് ഓപ്പണറും ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ജോണി ബെയര്‍സ്‌റ്റോയെ (5) അദ്ദേഹം ബൗള്‍ഡാക്കുകയായിരുന്നു. തൊട്ടുമുമ്പത്തെ പന്തില്‍ എല്‍ബിഡബ്ല്യുവില്‍ നിന്നും ഡിആര്‍എസിന്റെ സഹായത്തോടെ രക്ഷപ്പെട്ട ബെയര്‍‌സ്റ്റോയെ അടുത്ത പന്തില്‍ പുറത്താക്കി കമ്മിന്‍സ് തിരിച്ചടിക്കുകയായിരുന്നു.

മുംബൈക്കെതിരായ ആദ്യ കളിയിലെ മോശം ബൗളിങിനെ തുടര്‍ന്നു സമൂഹ മാധ്യമങ്ങളിലൂടെ വലിയ ആക്രമണമായിരുന്നു കമ്മിന്‍സിനു നേരിടേണ്ടി വന്നത്. ഈ സീസണിലെ ഐപിഎല്‍ ലേലത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായതിനാല്‍ തന്നെ ക്രിക്കറ്റ് പ്രേമികള്‍ ഓസീസ് പേസറെ വെറുതെവിട്ടില്ല. 15.5 കോടി രൂപയ്ക്കായിരുന്നു ലേലത്തില്‍ കമ്മിന്‍സിനെ കെകെആര്‍ സ്വന്തമാക്കിയത്. ഐപിഎല്‍ ലേലത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ തുക കൂടിയായിരുന്നു ഇത്.

അബുദാബിയില്‍ നടന്ന ആദ്യ കളിയില്‍ ഒരു ദയയും കാണിക്കാതെയായിരുന്നു മുംബൈ ബാറ്റ്‌സ്മാന്‍മാര്‍ കമ്മിന്‍സിനെ അമ്മാനമാടിയത്. മൂന്നോവര്‍ മാത്രമേ കമ്മിന്‍സിനെക്കൊണ്ടു കെകെആര്‍ ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് അന്നു ബൗള്‍ ചെയ്യിച്ചിരുന്നുള്ളൂ. 49 റണ്‍സാണ് 18 പന്തില്‍ കമ്മിന്‍സ് വഴങ്ങിയത്. ഇക്കോണമി റേറ്റാവട്ടെ 16.30 ആയിരുന്നു. എന്നാല്‍ കെകെആറിനെതിരേ അഞ്ചില്‍ താഴെ റണ്‍റേറ്റോടെയാണ് തന്നെ പരിഹസിച്ചവര്‍ക്കു പേസര്‍ മറുപടി നല്‍കിയത്.

മുംബൈ- ഹൈദരാബാദ് കളിയില്‍ കമ്മിന്‍സിന്റെ ആദ്യ ഓവറില്‍ തന്നെ രണ്ടു സിക്‌സറടക്കം രോഹിത് 15 റണ്‍സ് അടിച്ചെടുത്തിരുന്നു. തൊട്ടടുത്ത ഓവറിലും പേസര്‍ 15 റണ്‍സ് വിട്ടുകൊടുത്തു. മൂന്നാമത്തെ ഓവറില്‍ 19 റണ്‍സായിരുന്നു കമ്മിന്‍സിന്റെ ഓവറില്‍ മുംബൈ വാരിക്കൂട്ടിയത്.

Story first published: Sunday, September 27, 2020, 0:02 [IST]
Other articles published on Sep 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+