IPL 2020: സിഎസ്‌കെയുടെ രക്ഷകന്‍ ഡല്‍ഹിയിലുണ്ട്! ചൂണ്ടിക്കാട്ടി ഭോഗലെ, കൊണ്ടുവരുമോ ധോണി?

ഐപിഎല്ലിന്റെ മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ ജാലകം തിങ്കളാഴ്ച തുറക്കാനിരിക്കെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഉപദേശവുമായി പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ഭോഗലെ. ശനിയാഴ്ച രാത്രി നടന്ന കളിയില്‍ വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടു സിഎസ്‌കെ പരാജയപ്പെട്ടിരുന്നു. സസീണില്‍ ഏഴു മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ അവര്‍ക്കു നേരിട്ട അഞ്ചാമത്തെ തോല്‍വിയായിരുന്നു ഇത്.
ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് സിഎസ്‌കെയെ വലയ്ക്കുന്നത്. റണ്‍ചേസില്‍ ബാറ്റിങ് നിര നിറംമങ്ങുന്നതാണ് അവര്‍ക്കു വീണ്ടും വീണ്ടും തിരിച്ചടിയായിക്കൊണ്ടിരിക്കുന്നത്. ആര്‍സിബിക്കെതിരായ തോല്‍വിക്കു ശേഷം ബാറ്റിങ് നിരയെ സിഎസ്‌കെ ക്യാപ്റ്റന്‍ എംഎസ് ധോണി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

രഹാനെയെ വാങ്ങണം
ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ നിന്നും പരിചയസമ്പന്നനായ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ അജിങ്ക്യ രഹാനെയെ മിഡ് സീസണ്‍ ട്രാന്‍സ്ഫറില്‍ സിഎസ്‌കെ വാങ്ങണമെന്ന് ഭോഗലെ ട്വിറ്ററിലൂടെ നിര്‍ദേശിച്ചു.
സിഎസ്‌കെയ്ക്കു മികച്ചൊരു മുന്‍നിര ബാറ്റ്‌സ്മാനെ കിട്ടിയേ തീരൂ. അജിങ്ക്യ രഹാനെയ്ക്കു ഒരു മല്‍സരം ലഭിച്ചേ തീരൂ. അജിങ്ക്യ രഹാനെയ്ക്കു ഇപ്പോള്‍ മല്‍സരം ലഭിക്കുന്നില്ലെന്നും ഭോഗലെ ട്വീറ്റ് ചെയ്തു.
സിഎസ്‌കെയ്ക്കു ഈ സീസണില്‍ ഒരു കളിയില്‍ മാത്രമാണ് ഓപ്പണര്‍മാരുടെ പ്രകടനം തുണയായത്. ഷെയ്ന്‍ വാട്‌സന്‍- ഫാഫ് ഡുപ്ലെസി ജോടി ഒരു കളിയില്‍ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും മറ്റു മല്‍സരങ്ങളില്‍ ഫ്‌ളോപ്പായി. രഹാനെയെ ടീമിലെത്തിച്ചാല്‍ വാട്‌സനൊപ്പം അദ്ദേഹത്തെ ഓപ്പണിങില്‍ ഇറക്കാം. ഇതോടെ ഡുപ്ലെസിക്കു മധ്യനിരയിലോ ഫിനിഷറായോ കളിക്കാനാവും.

രഹാനെയ്ക്ക് അവസരം ലഭിച്ചിട്ടില്ല
ഈ സീസണില്‍ ഡല്‍ഹി ടീമിനൊപ്പം ചേര്‍ന്ന രഹാനെയ്ക്കു പക്ഷെ ഒരു മല്‍സരത്തില്‍പ്പോലും കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. കഴിഞ്ഞ രണ്ടു സീസണുകളിലും രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്നു അദ്ദേഹം. സീസണിനു ശേഷം താരം ഡല്‍ഹിയിലേക്കു ചേക്കേറുകയായിരുന്നു.
നേരത്തേ രാജസ്ഥാനുവേണ്ടി ഓപ്പണറായി മികച്ച പ്രകടനം നടത്തിയിട്ടുള്ള രഹാനെയ്ക്കു പക്ഷെ ഡല്‍ഹിയില്‍ സൈഡ് ബെഞ്ചിലായിരുന്നു സ്ഥാനം. ശിഖര്‍ ധവാന്‍- പൃഥ്വി ഷാ സഖ്യത്തെയാണ് ഡല്‍ഹി എല്ലാ മല്‍സരങ്ങളിലും ഓപ്പണിങ് ദൗത്യമേല്‍പ്പിച്ചത്. ധവാന്‍ അത്ര മികച്ച ഫോമിലല്ലെങ്കിലും താരത്തെ ഡല്‍ഹി നിലനിര്‍ത്തുകയായിരുന്നു.

രഹാനെയുടെ പ്രകടനം
ഐപിഎല്ലില്‍ മികച്ച റെക്കോര്‍ഡുള്ള ഓപ്പണിങ് ബാറ്റ്‌സ്മാനാണ് രഹാനെ. ഐപിഎല്‍ കരിയറില്‍ 3820 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. രണ്ടു സെഞ്ച്വറികളും ഇതിലുള്‍പ്പെടുന്നു. ഐപിഎല്ലിലെ ഓള്‍ടൈം റണ്‍വേട്ടക്കാരില്‍ 11ാം സ്ഥാനത്തും രഹാനെയുണ്ട്.
മിഡ് സീസണ്‍ ട്രാന്‍സ്ഫറില്‍ രഹാനെയ്ക്കു വേണ്ടി സിഎസ്‌കെ രംഗത്തിറങ്ങുമോയെന്നാണ് ഇനി അറിയാനുള്ളത്. പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കുമെന്ന് ഉറപ്പുള്ളനതിനാല്‍ രഹാനെയും ഈ കൂടുമാറ്റത്തിന് സമ്മതം മൂളുമെന്നാണ് സൂചനകള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications