Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: അടുത്ത സീസണില്‍ സിഎസ്‌കെ അടിമുടി മാറുമോ? തുറന്നു പറഞ്ഞ് ധോണി

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ശക്തമായി തിരിച്ചുവരുമെന്ന് വ്യക്തമാക്കിയിരിക്കുയാണ് ക്യാപ്റ്റന്‍ എംഎസ് ധോണി. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ ഒമ്പതു വിക്കറ്റ് വിജയത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തേ തന്നെ പ്ലേഓഫിലെത്താതെ പുറത്തായ സിഎസ്‌കെയുടെ ടൂര്‍ണമെന്റിലെ ഹാട്രിക് വിജയം കൂടിയായിരുന്നു ഇത്. ഇത്തവണ പ്ലേഓഫിലെത്താതെ ആദ്യം പുറത്തായ ടീമായിരുന്നു സിഎസ്‌കെ. ടൂര്‍ണമെന്റില്‍ ഇതിനുമുമ്പൊരിക്കലും സിഎസ്‌കെ പ്ലേഓഫിലെത്താതിരുന്നിട്ടില്ല.

1

സിഎസ്‌കെയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടേറിയ സീസണായിരുന്നു ഇത്തവണത്തേത്. ടീം തങ്ങളുടെ കഴിവിനൊത്ത് പെര്‍ഫോം ചെയ്തതായി കരുതുന്നില്ല. അവസാനത്തെ ആറ്- ഏഴ് മല്‍സരങ്ങള്‍ വളരെ കടുപ്പമേറിയതായിരുന്നു. ക്രിക്കറ്റ് ആസ്വദിക്കാത്ത ഒരു ഡ്രസിങ് റൂമില്‍ തുടരാന്‍ നിങ്ങള്‍ ആഗ്രഹിക്കില്ല. വ്യത്യസ്ത ഐഡിയയകളുമായി നിങ്ങള്‍ വരുമ്പോള്‍ ഡ്രസിങ് റൂമിലെ അന്തരീക്ഷം മികച്ചതല്ലെങ്കില്‍ കാര്യമില്ല. അപ്പോള്‍ കാര്യങ്ങള്‍ കടുപ്പമേറിയതായി മാറുമെന്നും ധോണി വ്യക്തമാക്കി.

അടുത്ത സീസണിനു മുമ്പ് താരലേലം നടത്തുമോയെന്ന കാര്യം തീരുമാനിക്കുന്നത് ബിസിസിഐയാണ്. ലേലം നടക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. അടുത്ത 10 വര്‍ഷത്തേക്കുള്ള ഒരു ടീമിനെ ഒരുക്കേണ്ടതുണ്ട്. അതിനു ശേഷിയുള്ള ഒരു സംഘത്തെയാണ് ഇനി സിഎസ്‌കെയ്ക്കു വാര്‍ത്തെടുക്കേണ്ടത്. ഇതിന്റെ ഭാഗമായി അടുത്ത സീസണില്‍ ടീമില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഐപിഎല്ലിന്റെ പ്രഥമ സീസണില്‍ സിഎസ്‌കെ ഒരു മികച്ച ടീമിനെയൊരുകക്കി. അവര്‍ നന്നായി പെര്‍ഫോം ചെയ്യുകയും ചെയ്തു. ചില മാറ്റങ്ങള്‍ വരുത്തേണ്ട സമയം ചിലപ്പോഴെത്തും. അടുത്ത തലമുറയിലേക്കു ബാറ്റണ്‍ കൈമാറേണ്ടിയും വരുമെന്നും ധോണി വിശദമാക്കി.

സിഎസ്‌കെ ഐപിഎല്ലിലേക്കു ശക്തമായി തന്നെ മടങ്ങിവരുമെന്ന് ആരാധകര്‍ക്കു ഉറപ്പ് നല്‍കുന്നു. ഞങ്ങള്‍ അറിയപ്പെടുന്നതും ഇതിന്റെ പേരില്‍ തന്നെയാണ്. ഈ വര്‍ഷം വളരെ കടുപ്പമേറിയതായിരുന്നു. ഈ സീസണില്‍ ഭൂരിഭാഗം ടീമുകളും നന്നായി പെര്‍ഫോം ചെയ്തു. റുതുരാജ് ഗെയ്ക്വാദ് വളരെ മികച്ച ബാറ്റിങാണ് കാഴ്ചവച്ചത്. ആദ്യം കൊവിഡ് പിടിപെട്ട് അവന്‍ ടീമിന് പുറത്തായി. 20 ദിവസങ്ങള്‍ കഴിഞ്ഞിട്ടും അവനു ഫിറ്റ്‌നസ് വീണ്ടെടുക്കാനായില്ല. ഒരുപാട് പരിശീലനം നടത്താനുള്ള അവസരവും റുതുരാജിന് ലഭിച്ചില്ലെന്നു ധോണി പറഞ്ഞു.

Story first published: Sunday, November 1, 2020, 20:01 [IST]
Other articles published on Nov 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+