For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: തലപ്പത്ത് 'തല'യും പിള്ളേരും, ഹിറ്റ്മാനും സംഘവും തൊട്ടരികെ- ടീമുകളും ഫോളോവേഴ്‌സും

ഏറ്റവും കുറവ് രാജസ്ഥാന്‍ റോയല്‍സിനാണ്

ഐപിഎല്ലിന്റെ 13ാം സീസണ്‍ ആവേശകരമായാണ് യുഎഇയില്‍ പുരോഗമിക്കുന്നത്. കൊവിഡ് മഹാമാരിയെ തുടര്‍ന്നു കാണികളില്ലാതെ ഒഴിഞ്ഞ സ്‌റ്റേഡിയത്തിലാണ് മല്‍സരങ്ങള്‍ നടക്കുന്നതെങ്കിലും കളിയാവേശത്തിന് ഒട്ടും കുറവുണ്ടായിട്ടില്ലെന്നു ഇതുവരെ നടന്ന 19 മല്‍സരങ്ങള്‍ അടിവരയിടുന്നു. രണ്ടു കളികളില്‍ വിജയികളെ തീരുമാനിക്കാന്‍ സൂപ്പര്‍ ഓവര്‍ വേണ്ടി വരികയും ചെയ്തിരുന്നു.

ഐപിഎല്ലില്‍ ഓരോ ഫ്രാഞ്ചൈസിയും തങ്ങളുടെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കുന്നത് സമൂഹ മാധ്യമങ്ങളിലൂടെയാണ്. ട്വിറ്ററിലെ ഫോളോവേഴ്‌സിന്റെ അടിസ്ഥാനത്തില്‍ എട്ടു ഫ്രാഞ്ചൈസികള്‍ക്കും റാങ്കിങ് നല്‍കുകയാണെങ്കില്‍ എങ്ങനെയിരിക്കുമെന്ന് നമുക്ക് നോക്കാം.

രാജസ്ഥാന്‍ റോയല്‍സ് (1.2 മില്ലണ്‍)

രാജസ്ഥാന്‍ റോയല്‍സ് (1.2 മില്ലണ്‍)

പ്രഥമ സീസണിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിനാണ് ഏറ്റവും കുറവ് ഫോളേവേഴ്‌സുള്ളത്. ട്വിറ്റില്‍ 1.2 മില്ലണ്‍ ഫോളേവേഴ്‌സാണ് രാജസ്ഥാനുള്ളത്.
വമ്പന്‍ താരങ്ങള്‍ക്കു പകരം പലപ്പോഴും യുവതാരങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്ന ടീമാണ് രാജസ്ഥാന്‍. ഇതാവാം അവര്‍ക്കു ഫോളോവേഴ്‌സ് കുറയാനുള്ള പ്രധാനപ്പെട്ട കാരണം. നിരവധി ഇന്ത്യന്‍ യുവതാരങ്ങള്‍ക്കു മികവ് പ്രകടിപ്പിക്കാന്‍ രാജസ്ഥാന്‍ പ്രഥമ സീസണ്‍ മുതല്‍ അവസരം നല്‍കിയിട്ടുണ്ട്.

ഡല്‍ഹി ക്യാപ്പിറ്റല്‍സ് (1.5 മില്ല്യണ്‍)

ഡല്‍ഹി ക്യാപ്പിറ്റല്‍സ് (1.5 മില്ല്യണ്‍)

ട്വിറ്റര്‍ ഫോളേവേഴ്‌സിന്റെ എണ്ണത്തില്‍ ഏഴാം സ്ഥാനത്ത് ശ്രേയസ് അയ്യര്‍ ക്യാപ്റ്റനായ ഡല്‍ഹി ക്യാപ്പിറ്റല്‍സാണ്. 1.5 മില്ല്യണ്‍ ഫോളേവേഴ്‌സാണ് അവര്‍ക്കുള്ളത്. ഈ സീസണില്‍ മികച്ച പ്രകടമാണ് ഡല്‍ഹി കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. നിലവില്‍ കളിച്ച അഞ്ചു മല്‍സരങ്ങളില്‍ നാലിലും ജയിച്ച അവര്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതുണ്ട്. യുവതാരങ്ങളുടെ മികവില്‍ മുന്നേറുന്ന ഡല്‍ഹി കന്നിക്കിരീടമാണ് ഈ സീസണില്‍ ലക്ഷ്യമിടുന്നത്.

കിങ്‌സ് ഇലവന്‍ പഞ്ചാബ് (2.1 മില്ല്യണ്‍)

കിങ്‌സ് ഇലവന്‍ പഞ്ചാബ് (2.1 മില്ല്യണ്‍)

കെഎല്‍ രാഹുലിന്റെ കിങ്‌സ് ഇലവന്‍ പഞ്ചാബിനാണ് ആറാംസ്ഥാനം. ഈ സീസണില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണെങ്കിലും 2.1 മില്ല്യണ്‍ ഫോളവേഴ്‌സ് പഞ്ചാബിനുണ്ട്. പോയിന്റ് പട്ടികിയില്‍ പിന്നിലാണെങ്കിലും ഈ സീസണില്‍ മികച്ച ചില പ്രകടനങ്ങള്‍ പഞ്ചാബ് നടത്തിയിരുന്നു. കന്നി ട്രോഫിയാണ് രാഹുലിനു കീഴില്‍ പഞ്ചാബ് ലക്ഷ്യമിടുന്നത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (2.2 മില്ല്യണ്‍)

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (2.2 മില്ല്യണ്‍)

2016ലെ ഐപിഎല്‍ ജേതാക്കളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് 2.2 മില്ല്യണ്‍ ട്വിറ്റര്‍ ഫോളോവേഴ്‌സുമായി തൊട്ടു മുകളില്‍. 2013ല്‍ നിലവില്‍ വന്ന ഫ്രാഞ്ചൈസി കൂടിയായ ഹൈദരാബാദിനെ ഈ സീസണില്‍ നയിക്കുന്നത് ഡേവിഡ് വാര്‍ണറാണ്.
16ല്‍ ഹൈദരാബാദിന്റെ ഏക കിരീടവിജയം വാര്‍ണറുടെ ക്യാപ്റ്റന്‍സിയിലായിരുന്നു. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ രണ്ടു സീസണുകളിലും ക്യാപ്റ്റനായിരുന്ന കെയ്ന്‍ വില്ല്യംസണിനു പകരം ഇത്തവണ അവര്‍ വീണ്ടും വാര്‍ണറെ നായകനാക്കിയത്.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (3.8 മില്ല്യണ്‍)

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (3.8 മില്ല്യണ്‍)

ഐപിഎല്ലിലെ ഏറ്റവും നിര്‍ഭാഗ്യവാന്‍മാരായ ടീമെന്ന ചൂണ്ടിക്കാണിക്കപ്പെടുന്ന വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് ലിസ്റ്റില്‍ നാലാമത്. 3.8 മില്ല്യണ്‍ ഫോളോവേഴ്‌സ് അവര്‍ക്കുണ്ട്. മൂന്നു തവണ ഫൈനലില്‍ കളിച്ചിട്ടും കിരീടം നേടാന്‍ ആര്‍സിബിക്കായിട്ടില്ല.
മികച്ച താരനിരയുണ്ടായിട്ടും കളിക്കളത്തില്‍ ഈ മികവ് പുറത്തെടുക്കാന്‍ പലപ്പോഴും ആര്‍സിബിക്കായിട്ടില്ല. ഇത്തവണയെങ്കിലും കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് കോലിപ്പട.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (4.1 മില്ല്യണ്‍)

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (4.1 മില്ല്യണ്‍)

കിങ് ഖാന്‍ ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള മുന്‍ ചാംപ്യന്‍മാര്‍ കൂടിയായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് 4.1 മില്ല്യണ്‍ ഫോളോവേഴ്‌സുമായി മൂന്നാംസ്ഥാനത്തുണ്ട്. ദിനേഷ് കാര്‍ത്തികാണ് ടീമിന്റെ ക്യാപ്റ്റന്‍. മികച്ച ഇന്ത്യന്‍, വിദേശ താരങ്ങളുടെ സാന്നിധ്യം കെകെആറിലുണ്ട്.
ഗൗതം ഗംഭീറിന്റെ ക്യാപ്റ്റന്‍സിയില്‍ രണ്ടു തവണ കെകെഐര്‍ ഐപിഎല്‍ ജേതാക്കളായിട്ടുണ്ട്. 2014ലായിരുന്നു അവസാനത്തെ കിരീടനേട്ടം. ഇയോന്‍ മോര്‍ഗന്‍, ആന്ദ്രെ റസ്സല്‍, പാറ്റ് കമ്മിന്‍സ് അടക്കമുള്ള ലോകോത്തര താരങ്ങള്‍ ഇത്തവണ കെകെആര്‍ നിരയിലുണ്ട്.

മുംബൈ ഇന്ത്യന്‍സ് (5.8 മില്ല്യണ്‍)

മുംബൈ ഇന്ത്യന്‍സ് (5.8 മില്ല്യണ്‍)

ഏറ്റവുമധികം തവണ ഐപിഎല്‍ കിരീടമുയര്‍ത്തിയ, ആരാധകരുടെ സ്വന്തം ഹിറ്റ്മാന്‍ രോഹിത് ശര്‍മ ക്യാപ്റ്റനായ മുംബൈ ഇന്ത്യന്‍സാണ് രണ്ടാംസ്ഥാനത്ത്. 5.8 മില്ല്യണ്‍ പേര്‍ ട്വിറ്ററില്‍ മുംബൈയെ ഫോളോ ചെയ്യുന്നുണ്ട്.
നിലവിലെ ഐപിഎല്‍ ജേതാക്കള്‍ കൂടിയായ മുംബൈ ടീമില്‍ ലോകോത്തര താരങ്ങളുടെ സാന്നിധ്യമുണ്ട്. അഞ്ചാം കിരീടം തേടിയാണ് മുംബൈ ഇത്തവണ യുഎഇയിലെത്തിയിരിക്കുന്നത്.

ചെന്നൈ സൂപ്പര്‍ കിങ്‌സ് (6 മില്ല്യണ്‍)

ചെന്നൈ സൂപ്പര്‍ കിങ്‌സ് (6 മില്ല്യണ്‍)

ഇതിഹാസ താരം എംഎസ് ധോണി ക്യാപ്റ്റനായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ട്വിറ്റര്‍ ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ നമ്പര്‍ വണ്‍. കളിച്ച എല്ലാ സീസണുകളിലും പ്ലേഓഫിലെത്തിയ ഏക ടീം കൂടിയായ അവര്‍ കൂടുതല്‍ ഫൈനലുകളില്‍ കളിച്ച ടീം കൂടിയാണ്. മൂന്നു തവണയാണ് സിഎസ്‌കെ ചാംപ്യന്‍മാരായിട്ടുള്ളത്.
ഈ സീസണില്‍ അത്ര മികച്ച പ്രകടനമല്ല സിഎസ്‌കെ കാഴ്ചവച്ചു കൊണ്ടിരിക്കുന്നതെങ്കിലും ധോണിയെയും സംഘത്തെയും എഴുതിത്തള്ളാന്‍ കഴിയില്ലെന്ന് എല്ലാവര്‍ക്കും നന്നായറിയാം.

Story first published: Tuesday, October 6, 2020, 20:04 [IST]
Other articles published on Oct 6, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+