Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: സിഎസ്‌കെയ്ക്കു മുന്നിലുള്ളത് എവറസ്റ്റ്! പ്ലേഓഫ് സാധ്യതയെക്കുറിച്ച് ആകാഷ് ചോപ്ര

ഐപിഎല്ലിന്റെ ഈ സീസണിലെ പകുതി മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ടെണ്ണത്തില്‍ മാത്രം ജയിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്ലേഓഫ് സാധ്യതയെക്കുറിച്ച് അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ആകാഷ് ചോപ്ര. നിലവില്‍ നാലു പോയിന്റ് മാത്രമുള്ള സിഎസ്‌കെ പോയിന്റ് പട്ടികയില്‍ ഏഴാംസ്ഥാനത്താണ്. ശനിയാഴ്ച രാത്രി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ നടന്ന കളിയിലും എംഎസ് ധോണിയുടെ ടീം തരിപ്പണമായിരുന്നു.

1

സിഎസ്‌കെ പ്ലേഓഫിലെത്തുന്നത് എവറസ്റ്റ് കയറുന്നതിനു തുല്യമാണെന്നു ചോപ്ര ചൂണ്ടിക്കാട്ടി. മാഹിയുടെ ചെന്നൈ ഇവിടെ നിന്നും ഇനിയെങ്ങോട്ടു പോവും. സാധ്യത വളരെ വളരെ കുറവ് തന്നെയാണ്. സിഎസ്‌കെ മികച്ച പ്രകടനം നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഇപ്പോള്‍ സീസണ്‍ പകുതിയിലെത്തിക്കഴിഞ്ഞു. എന്നാല്‍ വെറും രണ്ടു കളികളാണ് അവര്‍ക്കു ജയിക്കാനായതെന്നും ചോപ്ര പറഞ്ഞു.

ഇതിനര്‍ഥം പ്ലേഓഫിലെത്തണമെങ്കില്‍ സിഎസ്‌കെയ്ക്കു ഇനി എവറസ്റ്റ് കയറേണ്ടി വരുമെന്നാണ്. ശേഷിച്ച ഏഴു മല്‍സരങ്ങളില്‍ ആറിലും ജയിക്കാനായാല്‍ അവര്‍ക്കു പ്ലേഓഫില്‍ ഇടം പിടിക്കാം. എന്നാല്‍ അഞ്ചു മല്‍സരങ്ങളിലാണ് ജയിക്കാന്‍ കഴിയുന്നതെങ്കില്‍ പ്ലേഓഫിലെത്താന്‍ നേരിയ സാധ്യത മാത്രമേയുള്ളൂ. എന്നാല്‍ ശേഷിച്ച ഏഴു മല്‍സരങ്ങളില്‍ അഞ്ചെണ്ണത്തിലെങ്കിലും ജയിക്കാനുള്ള മിടുക്ക് സിഎസ്‌കെയ്ക്കു ഉണ്ടോയെന്നതാണ് ചോദ്യമെന്നു ചോപ്ര വിലയിരുത്തി.

2

ആര്‍സിബിക്കെതിരായ ടോട്ടല്‍ സിഎസ്‌കെയ്ക്കു ചേസ് ചെയ്യാന്‍ സാധിക്കുന്നതായിരുന്നു. പന്ത് ബാറ്റിലേക്ക് നന്നായി വന്നു കൊണ്ടിരുന്നു, മാത്രമല്ല പിച്ചില്‍ ടേണും കുറവായിരുന്നു. എന്നാല്‍ സിഎസ്‌കെയുടെ ബാറ്റിങ് മോശമായിരുന്നു. ടൂര്‍ണമെന്റില്‍ ഇതാദ്യമായാണ് ഒരു ടീമിന് ആദ്യത്തെ 15 ഓവറില്‍ ഒരു സിക്‌സര്‍ പോലും നേടാനായാതെ പോയതെന്നും ചോപ്ര ചൂണ്ടിക്കാട്ടുന്നു.

Story first published: Sunday, October 11, 2020, 20:06 [IST]
Other articles published on Oct 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+