Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: സിഎസ്‌കെയ്ക്കു മുന്നില്‍ ഇനിയെന്ത്? ധോണി പറയുന്നു, ക്യാപ്റ്റന്‍സിയില്‍ നിന്ന് ഒളിച്ചോടില്ല

ഷാര്‍ജ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനോടേറ്റ പത്തു വിക്കറ്റ് തോല്‍വിയോടെ ഈ സീസണിലെ പ്ലേഓഫ് സാധ്യതകള്‍ അവസാനിച്ചതിന്റെ നിരാശയിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഇതു വരെ നടന്ന എല്ലാ സീസണുകളിലും പ്ലേഓഫിലെത്തിയ ഏക ടീമെന്ന സിഎസ്‌കെയുടെ റെക്കോര്‍ഡും ഇതോടെ തകര്‍ന്നിരുന്നു. നേരിയ പ്ലേഓഫ് സാധ്യതയെങ്കിലും നിലനിര്‍ത്താന്‍ മുംബൈയ്‌ക്കെതിരേ സിഎസ്‌കെയ്ക്കു മികച്ച മാര്‍ജിനില്‍ ജയം അനിവാര്യമാരിന്നു. പക്ഷെ ഏകപക്ഷീയമായ തോല്‍വിയിലേക്കാണ് എംഎസ് ധോണിയുടെ ടീം കൂപ്പുകുത്തിയത്.

1

ഈ സീസണില്‍ ഒന്നോ, രണ്ടോ മല്‍സരങ്ങളില്‍ മാത്രമാണ് സിഎസ്‌കെ ബാറ്റിങിലും ബൗളിങിലും മികച്ച പ്രകടനം നടത്തിയതെന്നു ധോണി വ്യക്തമാക്കി. മുംബൈയ്‌ക്കെതിരായ തോല്‍വിക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ തോല്‍വി തീര്‍ച്ചയായും വേദനിപ്പിക്കുന്നു. ഈ വര്‍ഷം ഞങ്ങളുടേതായിരുന്നില്ല. ടീമിലെ എല്ലാവരും നിരാശരാണ്. എങ്കിലും അവര്‍ കഴിവിന്റെ പരമാവധി നല്‍കാന്‍ ശ്രമിക്കുന്നുണ്ട്. അടുത്ത മൂന്നു മല്‍രങ്ങൡ കൂടുതല്‍ നന്നായി കളിക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസമെന്നും ധോണി വിശദമാക്കി.

ക്രിക്കറ്റില്‍ മോശം സമയത്തിലൂടെ കടന്നുപോവുമ്പോള്‍ കുറച്ചു ഭാഗ്യം കൂടി നിങ്ങളുടെ വഴിക്കു വരേണ്ടതുണ്ട്. പക്ഷെ ഈ ടൂര്‍ണമെന്റില്‍ ഭാഗ്യവും ഞങ്ങളോടൊപ്പമുണ്ടായില്ല. പല കളികളിലും ടോസ് നേടാന്‍ സിഎസ്‌കെയ്ക്കായില്ല, രണ്ടാമത് ബാറ്റ് ചെയ്തപ്പോഴാവട്ടെ പിച്ചിലെ ഈര്‍പ്പം ടീമിന് തിരിച്ചടിയായി. നിങ്ങള്‍ നന്നായി പെര്‍ഫോം ചെയ്യുന്നില്ലെങ്കില്‍ ചൂണ്ടിക്കാന്‍ നൂറോളം കാരണങ്ങളുണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത മൂന്നു കളികള്‍ സിഎസ്‌കെയെ സംബന്ധിച്ച് അഭിമാനപ്പോരാട്ടമാണ്. അടുത്ത വര്‍ഷത്തെ ഐപിഎല്ലിനെക്കുറിച്ച് വ്യക്തമായ ഒരു ചിത്രം ലഭിക്കേണ്ടതുണ്ട്. ലേലം എപ്പോഴാവും, വേദികള്‍ എവിടെയായിരിക്കും എന്നിവയടക്കം ഒരുപാട് കാര്യങ്ങള്‍ സിഎസ്‌കെയ്ക്കു മുന്നിലുണ്ട്. പുതിയ താരങ്ങള്‍ക്കു തങങളുടെ കഴിവ് പ്രദര്‍ശിപ്പിക്കാനുള്ള അവസരം ലഭിക്കണം. ഇനിയുള്ള മൂന്നു കളികളില്‍ ഇത് പരമാവധി മുതലെടുത്ത് അടുത്ത സീസണിന് മുമ്പ് നല്ല തയ്യാറെടുപ്പ് നടത്താനായിരിക്കും സിഎസ്‌കെയുടെ ശ്രമം.

ബാറ്റ്‌സ്മാന്‍മാരെ തിരിച്ചറിയണം, ഡെത്ത് ഓവര്‍ ബൗളര്‍മാര്‍മാര്‍ ആരൊക്കെയെന്നു കണ്ടെത്തണം. താരങ്ങള്‍ക്കു സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസം. താന്‍ ടീമിന്റെ ക്യാപ്റ്റനാണ്. നായകന് ഒരിക്കലും ഒളിച്ചോടാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ സിഎസ്‌കെയുടെ ശേഷിച്ച എല്ലാ മല്‍സരങ്ങളിലും താന്‍ കളിക്കുമെന്നും ധോണി കൂട്ടിച്ചേര്‍ത്തു.

Story first published: Friday, October 23, 2020, 23:22 [IST]
Other articles published on Oct 23, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+