Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: തന്നെ ബൗള്‍ഡാക്കിയ വരുണിനോട് ധോണി പറഞ്ഞതെന്താവും? വൈറലായി വീഡിയോ

ദുബായ്: ഈ സീസണിലെ ഐപിഎല്ലിലൂടെ താരപദവിയിലേക്കുയര്‍ന്ന കളിക്കാരനാണ് മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി. മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി മിന്നുന്ന പ്രകടനമാണ് വരുണ്‍ കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്. ഐപിഎല്ലിലെ പ്രകടനം വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ ടി20 ടീമില്‍ വരുണിന് ഇടം നേടിക്കൊടുക്കുകയും ചെയ്തിരുന്നു. കരിയറിലെ രണ്ടാം ഐപിഎല്ലിലെ തന്നെ പ്രകടനത്തിന്റെ പേരില്‍ ഇന്ത്യന്‍ ടീമിലേക്കു വിളി വന്നതിന്റെ ത്രില്ലിലാണ് മലയാളി കൂടിയായ വരുണ്‍.

1

ചെന്നൈ സൂപ്പര്‍കിങ്‌സും കൊല്‍ക്കത്തയും തമ്മില്‍ വ്യാഴാഴ്ച രാത്രി നടന്ന കളിയിലും വരുണ്‍ മികച്ച ബൗളിങ് കാഴ്ചവച്ചിരുന്നു. നാലോവറില്‍ 20 റണ്‍സ് വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകളാണ് സ്പിന്നര്‍ വീഴ്ത്തിയത്. ഷെയ്ന്‍ വാട്‌സന്‍, നായകന്‍ എംഎസ് ധോണി എന്നിവരായിരുന്നു വരുണിന്റെ ഇരകള്‍. ഇവയില്‍ ധോണിയെ പുറത്താക്കിയ പന്ത് ഗംഭീരമായിരുന്നു. ബാക്ക്ഫൂട്ടില്‍ കളിക്കാന്‍ ശ്രമിച്ച ധോണിയുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് വരുണിന്റെ വേഗമേറിയ പന്ത് വിക്കറ്റുകള്‍ തെറിപ്പിക്കുകയായിരുന്നു. അവിശ്വസനീയതോടെയും ഒപ്പം രോഷത്തോടെയുമായിരുന്നു ധോണി തുടര്‍ന്നു ക്രീസ് വിട്ടത്.

മല്‍സരത്തില്‍ സിഎസ്‌കെ അഞ്ചു വിക്കറ്റിനു ജയിച്ചിരുന്നു. കളിക്കു ശേഷം വരുണിന് ധോണി ചില ഉപദേശങ്ങള്‍ നല്‍കുന്ന വീഡിയോ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. കൊല്‍ക്കത്ത ടീം തന്നെയാണ് തങ്ങളുടെ ട്വിറ്റര്‍ ഹാന്റിലിലൂടെ വീഡിയോ ഷെയര്‍ ചെയ്തത്. ചെപ്പോക്കിലെ സ്റ്റാന്റ്‌സില്‍ ആരാധനയോടെ കണ്ടതില്‍ തുടങ്ങി ഇപ്പോള്‍... ചക്രവര്‍ത്തിയുടെ അദ്ഭുതപ്പെടുത്തുന്ന കഥ തുടരുകയാണെ കുറിപ്പോടെയായിരുന്നു കെകെആറിന്റെ ട്വീറ്റ്.

2

ഈ സീസണിലെ ഐപിഎല്ലില്‍ രണ്ടുപാദങ്ങളിലും ധോണിയെ പുറത്താക്കിയ ഏക ബൗളറെന്ന നേട്ടത്തിന് അവകാശി കൂടിയാണ് വരുണ്‍. തന്റെ ആരാധനാപാത്രം കൂടിയായ ഇതിഹാസതാരത്തെ രണ്ടു തവണ ഔട്ടാക്കിയത് വരുണിനെ ആവേശഭരിതനാക്കിയിട്ടുണ്ട്. നേരത്തേ ഐപിഎല്ലില്‍ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ വച്ച് ധോണിയുടെ കൂറ്റന്‍ സിക്‌സറുകള്‍ കണ്ട് ആര്‍പ്പുവിളിച്ചിട്ടുള്ള വരുണിന് ഇപ്പോഴത്തെ സംഭവങ്ങള്‍ സ്വപ്‌നതുല്യമായാണ് തോന്നുന്നത്.

Story first published: Friday, October 30, 2020, 20:30 [IST]
Other articles published on Oct 30, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+