Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: സിഎസ്‌കെ ബാറ്റ്‌സ്മാന്‍മാര്‍ക്കു വേണ്ടത് ഗ്ലൂക്കോസ്! അത് കൊടുത്ത് അയക്കേണ്ടിവരും- സെവാഗ്

ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാമത്തെ മല്‍സരത്തിലും പരാജയപ്പെട്ടതോടെ വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് നേരിട്ടു കൊണ്ടിരിക്കുന്നത്. വെള്ളിയാഴ്ച നടന്ന കളിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു 44 റണ്‍സിനായിരുന്നു സിഎസ്‌കെയുടെ പരാജയം.

തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലാണ് വിജയിക്കാനുള്ള ശ്രമം പോലും നടത്താതെ സിഎസ്‌കെ കീഴടങ്ങിയത്. ഇതിനു പിന്നാലെ സിഎസ്‌കെ ടീമിനെ പരിഹസിച്ച് രംഗത്തു വന്നിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്.

ഗ്ലൂക്കോസ് കൊടുക്കേണ്ടിവരും

ഗ്ലൂക്കോസ് കൊടുക്കേണ്ടിവരും

ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം സിഎസ്‌കെ ബാറ്റിങ് നിരയെ ട്രോളിയത്. സിഎസ്‌കെ ബാറ്റ്‌സ്മാന്‍മാര്‍ക്കു വിചാരിച്ചതു പോലെ മുന്നോട്ട് പോവാന്‍ കഴിയുന്നില്ല. അടുത്ത കളിയില്‍ ഗ്ലൂക്കോസ് നല്‍കി അവരുടെ ബാറ്റ്‌സ്മാന്‍മാരെ ഇറക്കേണ്ടി വരുമെന്നായിരുന്നു സെവാഗിന്റെ പരിഹാസം.

നിരാശാജനകമായ റണ്‍ചേസ്

നിരാശാജനകമായ റണ്‍ചേസ്

ഡല്‍ഹിക്കെതിരായ കളിയില്‍ സിഎസ്‌കെയുടെ ബാറ്റിങ് തീര്‍ത്തും നിരാശാജനകമായിരുന്നു. 176 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ധോണിക്കും സംഘത്തിനും 131 റണ്‍സ് മാത്രമാണ് നേടാനായത്. ഇന്നിങ്‌സിന്റെ തുടക്കം മുതല്‍ ഒരിക്കല്‍പ്പോലും തങ്ങള്‍ ഈ റണ്‍സ് ചേസ് ചെയ്യുമെന്ന പ്രതീതി സിഎസ്‌കെയുടെ ഭാഗത്തു നിന്നില്ലായിരുന്നു.
ഡല്‍ഹിയുടെ സ്പിന്‍ ജോടികളായ അമിത് മിശ്ര- അക്ഷര്‍ പട്ടേല്‍ എന്നിവര്‍ക്കെതിരേ റണ്‍സെടുക്കാന്‍ സിഎസ്‌കെ ബാറ്റ്‌സ്മാന്‍മാര്‍ നന്നായി വിഷമിച്ചു. രണ്ടു പേരും കൂടിയെറിഞ്ഞ എട്ടോവറില്‍ 41 റണ്‍സ് മാത്രമാണ് സിഎസ്‌കെ ബാറ്റ്‌സ്മാന്‍മാര്‍ക്കു നേടാന്‍ കഴിഞ്ഞത്. പേസര്‍മാരായ കാഗിസോ റബാദയും ആന്റിച്ച് നോര്‍ട്ടെയും സിഎസ്‌കെയെ മികച്ച ബൗളിങിലൂടെ വരിഞ്ഞുകെട്ടി. ഇന്നിങ്‌സിലുടനീളം ആറില്‍ ചുറ്റിപ്പറ്റിയായിരുന്നു സിഎസ്‌കെയുടെ റണ്‍റേറ്റ്. ഒരു ഘട്ടത്തിലും അതുയര്‍ത്താന്‍ അവരുടെ ബാറ്റ്‌സ്മാന്‍മാര്‍ക്കായില്ല.
തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ ബാറ്റിങില്‍ താഴേക്ക് ഇറങ്ങിയതിന്റെ പേരില്‍ പഴികേട്ട നായകന്‍ ധോണി ഈ കളിയില്‍ ആറാം നമ്പറില്‍ കളിച്ചെങ്കിലും ഒരു ഇംപാക്ടും ഉണ്ടാക്കാനായില്ല. റണ്‍സെടുക്കാന്‍ വിഷമിച്ച അദ്ദേഹത്തിന്റെ ടൈമിങും മോശമായിരുന്നു.

രാജസ്ഥാനെതിരായ മല്‍സരം

രാജസ്ഥാനെതിരായ മല്‍സരം

രാജസ്ഥാന്‍ റോയല്‍സിനെതിരേയുള്ള തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ 217 റണ്‍സിന്റെ വലിയ വിജയലക്ഷ്യം പിന്തുടര്‍ന്നപ്പോഴും സിഎസ്‌കെയുടെ റണ്‍റേറ്റ് കുറവായിരുന്നു. അവസാന ഓവറുകളില്‍ ഫാഫ് ഡുപ്ലെസിയുടെ ഇന്നിങ്‌സ് ഇത് ഉയര്‍ത്തിയെങ്കിലും അപ്പോഴേക്കും ലക്ഷ്യം എത്തിപ്പിടിക്കാന്‍ കഴിയാത്ത വിധം അകലെയായിരുന്നു. ധോണി അവസാന ഓവറുകളില്‍ മൂന്നു സിക്‌സറുകള്‍ നേടിയത് ടീമിന്റെ തോല്‍വിയുടെ ഭാരം കുറയ്ക്കാന്‍ മാത്രമേ സഹായിച്ചുള്ളൂ.

Story first published: Saturday, September 26, 2020, 17:41 [IST]
Other articles published on Sep 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+