Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: സിഎസ്‌കെ പ്ലേഓഫിലെത്തില്ല, പ്രവചനം ആറില്‍ അഞ്ചും കൃത്യം! ചാംപ്യന്‍മാരും ശരിയാവുമോ?

ഐപിഎല്ലില്‍ നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിനെ പത്തു വിക്കറ്റിനു നാണംകെടുത്തി പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനക്കാരായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലേഓഫിലെത്തിയതോടെ പഴയൊരു പ്രവചനം സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്. ഇതിനൊരു കാരണം കൂടിയുണ്ട്. നടത്തിയ ആറു പ്രവചനങ്ങള്‍ അഞ്ചും ഇപ്പോള്‍ കിറുകൃത്യമാണ്. അവസാനത്തേതു കൂടി ഇനി ശരിയാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

1

മിതുലെന്ന ട്വിറ്റര്‍ യൂസറുടെ പ്രവചനമാണ് ക്രിക്കറ്റ് പ്രേമികള്‍ ഏറ്റെടുത്ത് വൈറലാക്കുന്നത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കു ഈ സീസണിലെ ഐപിഎല്ലില്‍ ശരാശരി പ്രകടനം മാത്രമേ നടത്താന്‍ കഴിയൂവെന്നായിരുന്നു ഒരു പ്രവചനം. ഇതു ശരിയായി തീരുകയും ചെയ്തു. 14 മല്‍സരങ്ങളില്‍ നിന്നും 460 റണ്‍സാണ് കോലി സ്‌കോര്‍ ചെയ്തത്. അദ്ദേഹത്തിന്റെ നിലവാരം വിലയിരുത്തുമ്പോള്‍ ഈ പ്രകടനം ശരാശരിയായി മാത്രമേ പരിഗണിക്കാന്‍ സാധിക്കു.

എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇത്തവണ പ്ലേഓഫിലെത്തില്ലെന്നായിരുന്നു മിതുലിന്റെ രണ്ടാമത്തെ പ്രവചനം. ഇക്കൂട്ടത്തില്‍ ഏറ്റവും കടുപ്പമേറിയതും ഇതു തന്നെയാണ്. കാരണം ഇതുവരെ നടന്ന എല്ലാ സീസണുകളിലും പ്ലേഓഫിലെത്തിയ ഏക ടീമായ സിഎസ്‌കെ ഇത്തവണ പ്ലേഓഫ് പോലും കാണാതെ മടങ്ങുമെന്ന് ആരും തന്നെ സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല.

സ്റ്റീവ് സ്മിത്ത് നായകനായ, പ്രഥമ സീസണിലെ ചാംപ്യന്‍മാര്‍ കൂടിയായ രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരിക്കും ഫിനിഷ് ചെയ്യുകയെന്നതായിരുന്നു നാലാമത്തെ പ്രവചനം. ഇതും കൃത്യമായി. 14 മല്‍സരങ്ങളില്‍ നിന്നും 12 റണ്‍സെടുത്ത രാജസ്ഥാന്‍ എട്ടാംസ്ഥാനക്കാരായാണ് സീസണ്‍ അവസാനിപ്പിച്ചത്.

കിങ്‌സ് ഇലവന്‍ പഞ്ചാബ് പ്ലേഓഫിലെത്താതെ മടങ്ങുമെന്നായിരുന്നു യൂസറുടെ മറ്റൊരു പ്രവചനം. ഇതും പിഴച്ചില്ല. ആറാംസ്ഥാനത്താണ് പഞ്ചാബ് ഇത്തവണ ഫിനിഷ് ചെയ്തത്. പുറത്താവലിന് അരികില്‍ നിന്നും തുടര്‍ച്ചയായി അഞ്ചു മല്‍സരങ്ങളില്‍ ജയിച്ച് പഞ്ചാബ് ഗംഭീര തിരിച്ചുവരവ് നടത്തിയെങ്കിലും അവസാനത്തെ രണ്ടു കളികളില്‍ കാലിടറിയതോടെ അവരുടെ പ്രതീക്ഷ അസ്തമിക്കുകയായിരുന്നു.

2

ഡല്‍ഹി ക്യാപ്പിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ക്കൊപ്പം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും പ്ലേഓഫില്‍ കളിക്കുമെന്ന യൂസറുടെ മറ്റൊരു പ്രവചനവും ശരിയായി വന്നു. ഇനി ആറാമത്തെയും അവസാനത്തേതും കൂടി ശരിയാവുമോയെന്നതിന് 10ന് നടക്കുന്ന കലാശപ്പോരിനു ശേഷം ഉത്തരം ലഭിക്കും. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഐപിഎല്‍ ജേതാക്കളാവുമെന്നാണ് ഈ പ്രവചനം. കിരീടത്തിലേക്കു മൂന്നു കടമ്പകളാണ് ഇനി ഹൈദരാബാദിന് മുന്നിലുള്ളത്. ആദ്യം എലിമിനേറ്ററില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ അവര്‍ക്കു തോല്‍പ്പിക്കണം. തുടര്‍ന്നു ക്വാളിഫയര്‍ വണ്ണും ജയിച്ചാല്‍ അവര്‍ക്കു ഫൈനലിലെത്താം. ഫൈനലില്‍ കൂടി ജയിച്ചാല്‍ മാത്രമേ ഹൈദരാബാദിന് തങ്ങളുടെ രണ്ടാമത്തെ കിരീടം സ്വന്തമാക്കാനാവൂ.

Story first published: Tuesday, November 3, 2020, 23:56 [IST]
Other articles published on Nov 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+