വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ധോണിയെ കളിയാക്കി, ഭാജി ചതിയന്‍! സിഎസ്‌കെ അവസരം നല്‍കിയത് അബദ്ധമെന്ന് ഫാന്‍സ്

വൈഡ് ബോള്‍ വിവാദത്തില്‍ ഭാജിയുടെ പ്രതികരണമാണ് ആരാധകരെ ചൊടിപ്പിച്ചത്

ഐപിഎല്ലിലെ വൈഡ് ബോള്‍ വിവാദത്തില്‍ പ്രതികരിച്ചതിന്റെ പേരില്‍ വന്‍ ആരാധക രോഷത്തിന് ഇരയായിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. ചെന്നൈ സൂപ്പര്‍ കിങ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മില്‍ നടന്ന കളിയില്‍ അംപയര്‍ ഒരു വൈഡ് വിളിക്കാതിരുന്നതാണ് വിമര്‍ശനങ്ങള്‍ക്കു ഇടക്കായിയത്.

ഗൂഗിളിനെക്കൊണ്ട് തോറ്റു- അനുഷ്‌കയെ റാഷിദിന്റെ ഭാര്യയാക്കി, ഇപ്പോള്‍ ഗില്ലിന്റെ ഭാര്യ സാറ!ഗൂഗിളിനെക്കൊണ്ട് തോറ്റു- അനുഷ്‌കയെ റാഷിദിന്റെ ഭാര്യയാക്കി, ഇപ്പോള്‍ ഗില്ലിന്റെ ഭാര്യ സാറ!

IPL 2020: രോഹിത്തും കോലിയും ടീമില്‍ പോലുമില്ല!, ശ്രേയസ് ഫാന്റസി ഇലവന്‍ ക്യാപ്റ്റന്‍IPL 2020: രോഹിത്തും കോലിയും ടീമില്‍ പോലുമില്ല!, ശ്രേയസ് ഫാന്റസി ഇലവന്‍ ക്യാപ്റ്റന്‍

സിഎസ്‌കെ ക്യാപ്റ്റന്‍ എംഎസ് ധോണിയെ ഭയന്നിട്ടാണ് അംപയര്‍ പോള്‍ റീഫെല്‍ വൈഡ് വിളിക്കാന്‍ തുനിഞ്ഞ ശേഷം അതില്‍ നിനിന്നും പിന്‍മാറിയതെന്നും പരക്കെ വിമര്‍ശനമുയര്‍ന്നിരുന്നു. ധോണിക്കും ഇതിന്റെ പേരില്‍ പഴി കേട്ടിരുന്നു. ഇതിനെക്കുറിച്ച് ട്വിറ്ററിലൂടെയുള്ള ഭാജിയുടെ പ്രതികരണമാണ് ആരാധകരെ ചൊടിപ്പിച്ചത്.

ഭാജിയുടെ പ്രതികരണം

ഭാജിയുടെ പ്രതികരണം

അംപയര്‍ കളിയില്‍ വൈഡ് വിളിക്കാന്‍ കൈകള്‍ പാതി ഉയര്‍ത്തിയ ശേഷം ധോണിയുടെ പ്രതികരണം കണ്ടതിനു പിന്നാലെ കൈകള്‍ താഴ്ത്തുന്ന വീഡിയോ ഭാജി ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. പൊട്ടിച്ചിരിക്കുന്ന ഇമോജിയോടൊപ്പമായിരുന്നു ഭാജി ഇതു ഷെയര്‍ ചെയ്തത്.
ഈ സീസണില്‍ കളിക്കുന്നില്ലെങ്കിലും സിഎസ്‌കെ താരമായിരുന്നിട്ടും കൂടി ധോണിയെയും സിഎസ്‌കെയെയും കളിയാക്കുന്നതിന് തുല്യമാണ് ഭാജിയുടെ ഈ പ്രതികരണമെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. ധോണിയെ പരോക്ഷമായി കുറ്റപ്പെടുത്തുന്നതാണ് ഭാജിയുടെ പ്രതികരണമെന്നാണ് ഇവരുടെ അഭിപ്രായം. ട്വിറ്ററിലെ ചില പ്രതികരണങ്ങള്‍ നോക്കാം.

ഭാജിയെ വാങ്ങിയത് അബദ്ധം

ഭാജിയെ വാങ്ങിയത് അബദ്ധം

2018ലെ ഐപിഎല്ലില്‍ ഹര്‍ഭജന്‍ 'സ്‌നേക്ക്' സിങിനെ വാങ്ങിയതാണ് സിഎസ്‌കെ കാണിച്ച ഏറ്റവും വലിയ അബദ്ധം. മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയപ്പോള്‍ കമന്ററി പറയാന്‍ അദ്ദേഹത്തെ സിഎസ്‌കെ വെറുതെ വിടുന്നതായിരുന്നു നല്ലതെന്നായിരുന്നായിരുന്നു ഒരു ട്വീറ്റ്.

അഫ്രീഡിയെ സഹായിക്കുന്നു

അഫ്രീഡിയെ സഹായിക്കുന്നു

ഹര്‍ഭജന്‍ സിങ് ഷാഹിദ് അഫ്രീഡിയെ സഹായിക്കുന്നു, പക്ഷെ ധോണിയെ കളിയാക്കുന്നുവെന്നായിരുന്നു മറ്റൊരു ട്വീറ്റ്.
ചതി മനുഷ്യരൂപമെടുത്താല്‍ അത് ഹര്‍ഭജന്‍ സിങാവും. സിഎസ്‌കെ ടീമിനകത്ത് എന്തൊക്കെയാണ് സംഭവിക്കുന്നതെന്നറിയില്ല. കാരണം വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് റെയ്‌നയും ഭാജിയും പിന്‍മാറിയത്. സ്വന്തം ടീമിനെയും ക്യാപ്റ്റനെയും ഭാജി ഒരിക്കലും ട്രോളാന്‍ പാടില്ലായിരുന്നു. വെറും ചീപ്പായ സ്‌പോര്‍ട്‌സ്മാന്‍ഷിപ്പാണ് ഇതെന്നായിരുന്നു ഒരു ട്വീറ്റ്.

നിങ്ങള്‍ക്ക് അര്‍ഹതയില്ല

നിങ്ങള്‍ക്ക് അര്‍ഹതയില്ല

ഭാജി സാര്‍, നിങ്ങള്‍ ചിരിക്കാന്‍ പാടില്ല, കാരണം ടീമംഗത്തിന്റെ മുഖത്തടിച്ച ചരിത്രമുള്ള വ്യക്തിയാണ് നിങ്ങള്‍. ക്രിക്കിന്റെ സ്പിരിറ്റിനെക്കുറിച്ച് ഒരക്ഷരം പോലും പറയാന്‍ നിങ്ങള്‍ക്കു അര്‍ഹതയില്ല.
അംപയറുടെ തീരുമാനത്തിനെതിരേ എല്ലാ താരത്തിനും എതിര്‍ക്കാം. അങ്ങനെ അല്ലായിരുന്നെങ്കില്‍ ഡിഎര്‍എസ് സംവിധാനം തന്നെ ഉണ്ടാവുമായിരുന്നില്ലെന്നായിരുന്നു ഒരു വിമര്‍ശനം.

തനിനിറം കാണിച്ചു

തനിനിറം കാണിച്ചു

ഐപിഎല്ലില്‍ മറ്റൊരു ടീം ചവറ്റുകൊട്ടയിലേക്കു എറിഞ്ഞപ്പോള്‍ അവിടെ നിന്നും കൂട്ടിക്കൊണ്ടു വന്നത് സിഎസ്‌കെയാണ്. മാത്രമല്ല ഒരു തമിഴ് സിനിമയില്‍ അഭിനയിക്കാനും അദ്ദേഹത്തിനു പിന്നീട് അവസരം ലഭിച്ചു. ഇപ്പോള്‍ ഭാജി തന്റെ തനിനിറം കാണിക്കാന്‍ തുടങ്ങിയിരിക്കുകയാണെന്ന് ഒരാള്‍ വിമര്‍ശിച്ചു.
പാകിസ്താന് ഫണ്ട് നല്‍കുന്ന ഒരാളില്‍ നിന്നും പിന്നെ എന്താണ് പ്രതീക്ഷിക്കേണ്ടത് എന്നായിരുന്നു ഒരാളുടെ ചോദ്യം.

ഭാജിയെ അപമാനിക്കണം

ഭാജിയെ അപമാനിക്കണം

ഹര്‍ഭജനെ ഐപിഎല്ലിന്റെ അടുത്ത സീസണിലും സിഎസ്‌കെ നിലനിര്‍ത്തണം. പക്ഷെ കളിപ്പിക്കാതെ പുറത്തിരുത്തണം. ഡ്രിങ്ക്‌സ് കൊണ്ടുവരാന്‍ ആവശ്യപ്പെട്ട ശേഷം അദ്ദേഹം അതുമായി ഗ്രൗണ്ടിന്റെ പകുതിയോളമെത്തിയാല്‍ വേണ്ടെന്നു പറഞ്ഞ് തിരിച്ചയക്കണം. ഇത് എല്ലാ മല്‍സരങ്ങളിലും ആവര്‍ത്തിക്കുകയും വേണമെന്ന് മറ്റൊരാള്‍ ആവശ്യപ്പെട്ടു.
ഈ പാമ്പിനെ പ്ലെയിങ് ഇലവനില്‍ കളിപ്പിക്കുന്നതിനേക്കാള്‍ നല്ലത് സിഎസ്‌കെ പോയിന്റ് പട്ടികയില്‍ എ്ട്ടാംസ്ഥാനത്ത് ഫിനിഷ് ചെയ്യുന്നത് ആണെന്നായിരുന്നു ഒരു പ്രതികരണം.

Story first published: Thursday, October 15, 2020, 16:54 [IST]
Other articles published on Oct 15, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X