IPL 2020: മഞ്ഞക്കുപ്പായത്തില്‍ ഇത് അവസാന മല്‍സരമോ? സസ്‌പെന്‍സ് തീര്‍ത്ത് ധോണിയുടെ മറുപടി
ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോണിക്കു ഇതു ഐപിഎല്ലില്‍ അവസാന സീസണ്‍ ആവുമോ? ആരാധകര്‍ മുഴുവന്‍ ആകാംക്ഷയോടെ കാത്തിരുന്ന ഈ ചോദ്യത്തിന് ഒടുവില്‍ ധോണി തന്നെ മറുപടി നല്‍കിയിരിക്കുകയാണ്. ഈ സീസണില്‍ സിഎസ്‌കെ പ്ലേഓഫ് പോലുമെത്താതെ പുറത്തായിരുന്നു. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് സിഎസ്‌കെയ്ക്കു ഇങ്ങനെയാരു തിരിച്ചടി നേരിടേണ്ടി വന്നത്.
ഇതോടെ ധോണി അടുത്ത സീസണില്‍ ടീമിനൊപ്പം ഉണ്ടാവില്ലെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. മാത്രമല്ല മല്‍സരങ്ങള്‍ക്കു ശേഷം അദ്ദേഹം എതിര്‍ ടീമിലെ താരങ്ങള്‍ക്കു തന്റെ ജഴ്‌സി സമ്മാനിച്ചതും ഓട്ടോഗ്രാഫ് നല്‍കിയതുമെല്ലാം ഇത് അവസാന സീസണ്‍ ആയതു കൊണ്ടായിരിക്കാമെന്ന് പലരും ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.

ഉറപ്പായിട്ടും കളിക്കുമെന്ന് ധോണി
കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ ഈ സീസണില്‍ ചെന്നൈയുടെ അവസാനത്തെ മല്‍സരത്തിനു മുമ്പായിരുന്നു ധോണി തന്റെ ഭാവിയെക്കുറിച്ച് തുറന്നു പറഞ്ഞത്. ടോസ് ലഭിച്ച ശേഷം കമന്റേറ്റര്‍ ഡാനി മോറിസണായിരുന്നു ലോകം മുഴുവനുമുള്ള ക്രിക്കറ്റ് പ്രേമികള്‍ അറിയാന്‍ ആഗ്രഹിച്ച ചോദ്യം ധോണിയോടു ചോദിച്ചത്.
മഞ്ഞക്കുപ്പായത്തില്‍ ഇതു നിങ്ങളുടെ അവസാനത്തെ മല്‍സരമായിരിക്കുമോ ഇതെന്നായിരുന്നു മോറിസണിന്റെ ചോദ്യം. മഞ്ഞയില്‍ ഉറപ്പായിട്ടും ഇത് അവസാനത്തെ കളിയല്ലെന്നായിരുന്നു ചിരിയോടെ ധോണിയുടെ മറുപടി.

മാറ്റങ്ങള്‍ പ്രതീക്ഷിക്കാം
ഈ സീസണിലെ ഐപിഎല്ലില്‍ തീര്‍ത്തും നിരാശപ്പെടുത്തി പ്ലേഓഫ് പോലുമെത്താതെ പുറത്തായതിനാല്‍ അടുത്ത സീസണില്‍ സിഎസ്‌കെ ടീമില്‍ പല മാറ്റങ്ങളും പ്രതീക്ഷിക്കാവുന്നതാണ്.
ടീമിലെ പല സീനിയര്‍ താരങ്ങളെും സീസണിനു ശേഷം ഒഴിവാക്കപ്പെടുമെന്നാണ് വിവരം. കേദാര്‍ ജാദവ്, ഷെയ്ന്‍ വാട്‌സന്‍, ഡ്വയ്ന്‍ ബ്രാവോ, പിയൂഷ് ചൗള, ഇമ്രാന്‍ താഹിര്‍ എന്നിവരെല്ലാം ഇക്കൂട്ടത്തിലുണ്ട്. സാം കറെന്‍, ഫാഫ് ഡുപ്ലെസി, റുതുരാജ് ഗെയ്ക്വാദ്, ദീപക് ചഹര്‍, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ എന്നിവരാണ് അടുത്ത സീസണിലും സ്ഥാനം നിലനിര്‍ത്താനിടയുള്ളവര്‍. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് ഈ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ പിന്‍മാറിയ സുരേഷ് റെയ്‌ന, ഹര്‍ഭജന്‍ സിങ് എന്നിവരെയും ഒഴിവാക്കിയേക്കുമെന്നാണ് അഭ്യൂഹങ്ങള്‍.

സിഎസ്‌കെയുടെ പ്രകടനം
ഈ സീസണിലെ ഉദ്ഘാടന മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തതോല്‍പ്പിച്ച് കൊണ്ടായിരുന്നു സിഎസ്‌കെയുടെ തുടക്കം. എന്നാല്‍ തുടര്‍ന്നു കളിച്ച മൂന്നു മല്‍സരങ്ങളിലും സിഎസ്‌കെ തോല്‍വിയിലേക്കു കൂപ്പുകുത്തി. 10 വിക്കറ്റ് വിജയവുമായി അവര്‍ തിരിച്ചുവരുമെന്ന സൂചന നല്‍കിയെങ്കിലും അടുത്ത രണ്ടു കളികളിലും തോല്‍വിയിലേക്കു വീണു. സീസണിന്റെ ആദ്യ പകുതിയിലെ ഏഴു മല്‍സരങ്ങളില്‍ വെറും രണ്ടെണ്ണത്തിലാണ് സിഎസ്‌കെയ്ക്കു വിജയിക്കാനായത്.
ബാറ്റിങ് നിരയുടെ മോശം പ്രകടനമായിരുന്നു സിഎസ്‌കെയുടെ വീഴചയ്ക്കു മുഖ്യ കാരണം. ധോണിക്കും ബാറ്റിങില്‍ തിളങ്ങാനായില്ല. പുറത്താവാതെ നേടിയ 47 റണ്‍സൊഴിച്ചു നിര്‍ത്തിയാല്‍ മറ്റൊരു മികച്ച ഇന്നിങ്‌സ് പോലും 13 മല്‍സരങ്ങളില്‍ അദ്ദേഹത്തില്‍ നിന്നുണ്ടായില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications