For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: എന്നു കളിക്കും? കാഴ്ചക്കാരാവേണ്ടി വന്ന വമ്പന്‍ താരങ്ങള്‍, ഗെയ്‌ലിനും രക്ഷയില്ല!

സീസണില്‍ അഞ്ചു മല്‍സരങ്ങള്‍ പല ടീമുകളും കളിച്ചു

ഐപിഎല്ലിന്റെ 13ാം സീസണ്‍ ആവേശത്തിന് ഒട്ടും കുറവില്ലാതെയാണ് യുഎഇയില്‍ പുരോഗമിക്കുന്നത്. സീസണില്‍ അഞ്ചു റൗണ്ട് മല്‍സരങ്ങള്‍ പകുതി ടീമുകളും കളിച്ചു കഴിഞ്ഞു. നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് എന്നിവരാണ് അഞ്ചു റൗണ്ടുകള്‍ പൂര്‍ത്തിയാക്കിയത്. ബാക്കിയുള്ളവരെല്ലാം നാലു മല്‍സരങ്ങളാണ് കളിച്ചത്.

IPL 2020: 3 big players who are warming the bench | Oneindia Malayalam

ചില വമ്പന്‍ താരങ്ങളെ ഈ സീസണില്‍ ഇതുവരെ നടന്ന മല്‍സരങ്ങളില്‍ ക്രിക്കറ്റ് പ്രേമികള്‍ മിസ്സ് ചെയ്യുന്നുണ്ട്. ടീമിന്റെ ഭാഗമായിട്ടും പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കാതെ ഇവര്‍ക്കു കാഴ്ചക്കാരായി ഒതുങ്ങേണ്ടി വരികയായിരുന്നു. ആരൊക്കെയാണ് ഈ താരങ്ങളെന്നു നോക്കാം.

ക്രിസ് ഗെയ്ല്‍ (പഞ്ചാബ്)

ക്രിസ് ഗെയ്ല്‍ (പഞ്ചാബ്)

യൂനിവേഴ്‌സല്‍ ബോസെന്നു സ്വയം വിശേഷിപ്പിക്കുന്ന, കുട്ടി ക്രിക്കറ്റിലെ രാജാവായ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിനെ ഈ സീസണില്‍ യുഎഇയിലെ ഗ്രൗണ്ടില്‍ കാണാനായിട്ടില്ല. ഐപിഎല്ലില്‍ മാത്രമല്ല ലോകമെമ്പാടുമുള്ള വിവിധ ഫ്രാഞ്ചൈസി ലീഗുകളിലെ അവിഭാജ്യ ഘടകമാണ് ഈ 41 കാരന്‍. പഞ്ചാബ് ഈ സീസണിലെ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിട്ടും ഗെയ്ല്‍ ടീമിനു പുറത്തു തന്നെയാണ്.
ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും വലിയ വ്യക്തിഗത സ്‌കോര്‍ അദ്ദേഹത്തിന്റെ (175) പേരിലാണ്. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടിയതും ഗെയ്ല്‍ തന്നെ (326 സിക്‌സര്‍).
ഈ സീസണില്‍ കെഎല്‍ രാഹുലിന്റെ ഓപ്പണിങ് പങ്കാളി മായങ്ക് അഗര്‍വാളാണ്. ഇരുവരും മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതോടെ ഗെയ്‌ലിന്റെ വഴിയടയുകയായിരുന്നു. ഇനിയുള്ള മല്‍സരങ്ങളില്‍ ജെയിംസ് നീഷാം, ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവരിലൊരാള്‍ക്കു പകരം ഗെയ്ല്‍ ടീമിലെത്താന്‍ സാധ്യത കൂടുതലാണ്. ഇതോടെ രാഹുല്‍, മായങ്ക് ഇവരിലൊരാള്‍ക്കു ബാറ്റിങില്‍ താഴേക്ക് ഇറങ്ങേണ്ടിവരും.

അജിങ്ക്യ രഹാനെ (ഡല്‍ഹി)

അജിങ്ക്യ രഹാനെ (ഡല്‍ഹി)

താരനിബിഡമായ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിലെത്തിയതോടെ ഒരവസരം പോലും ലഭിക്കാതെ പുറത്തിരിക്കേണ്ടി വന്ന താരമാണ് അജിങ്ക്യ രഹാനെ. രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും ഈ സീസണിലാണ് അദ്ദേഹം ഡല്‍ഹിയിലേക്കു മാറിയത്. പക്ഷെ ബാറ്റിങ് ലൈനപ്പില്‍ രഹാനെയെ ഉള്‍ക്കൊള്ളിക്കാന്‍ ഡല്‍ഹിക്കായിട്ടില്ല. 140 ഐപിഎല്‍ മല്‍സരങ്ങളില്‍ നിന്നും രണ്ടു സെഞ്ച്വറികളും 27 ഫിഫ്റ്റികളുമടക്കം 3800ല്‍ അധികം റണ്‍സെടുത്തിട്ടുള്ള രഹാനെയെപ്പോലൊരു താരം തീര്‍ച്ചയായും പ്ലെയിങ് ഇലവനില്‍ സ്ഥാനം അര്‍ഹിക്കുന്നുണ്ട്.
ഡല്‍ഹിക്കു വേണ്ടി ബാറ്റിങില്‍ ഏതു പൊസിഷനിലും കളിക്കാന്‍ താന്‍ തയ്യാറാണെന്നു രഹാനെ നേരത്തേ വ്യക്തമാക്കിയിരുന്നു. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തി ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമില്‍ മടങ്ങിയെത്തണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ട്. പക്ഷെ അവസരം ലഭിക്കാതിരുന്നതോടെ ഈ പ്രതീക്ഷകള്‍ക്കു മങ്ങലേറ്റിരിക്കുകയാണ്. പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് തുടങ്ങി ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ മികച്ച നിര ഡല്‍ഹിക്കുണ്ട്

ഇമ്രാന്‍ താഹിര്‍ (സിഎസ്‌കെ)

ഇമ്രാന്‍ താഹിര്‍ (സിഎസ്‌കെ)

ദക്ഷിണാഫ്രിക്കയുടെ വെറ്ററന്‍ സ്പിന്നറായ ഇമ്രാന്‍ താഹിറിനെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മഞ്ഞക്കുപ്പായത്തില്‍ ഇത്തവണ ഗ്രൗണ്ടില്‍ കണ്ടിട്ടില്ല. ടി20 ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബൗളര്‍മാരില്‍ ഒരാള്‍ കൂടിയായ താഹിര്‍ മുന്‍ സീസണുകളില്‍ സിഎസ്‌കെയ്ക്കു വേണ്ടി തകര്‍പ്പന്‍ ബൗളിങ് കാഴ്ചവച്ചിട്ടുണ്ട്. ചെന്നൈയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ മൂന്നാം സീസണാണിത്.
കഴിഞ്ഞ സീസണില്‍ 26 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പിന് അവകാശി കൂടിയായ താഹിറിനെ ഈ സീസണില്‍ സിഎസ്‌കെ ഇതുവരെ കളിപ്പിക്കാതിരുന്നത് ആശ്ചര്യകരമാണ്. സ്പിന്‍ ബൗളിങിനെ തുണയ്ക്കുന്ന യുഎഇയിലെ പിച്ചുകളില്‍ താഹിറിനെപ്പോലൊരു ലോകോത്തര താരത്തെ മറ്റൊരു ടീമും മാറ്റിനിര്‍ത്താനിടയില്ല. വരാനിരിക്കുന്ന മല്‍സരങ്ങളില്‍ താഹിറിന് സിഎസ്‌കെയുടെ പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Story first published: Monday, October 5, 2020, 11:03 [IST]
Other articles published on Oct 5, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+