Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ബൂം ബൂം ബുംറ- ഇനി ഭുവിക്കു സിംഹാസനമൊഴിയാം! വിക്കറ്റ് കൊയ്ത്തില്‍ റെക്കോര്‍ഡ്

ദുബായ്: ഐപിഎല്ലില്‍ വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. ക്വാളിഫയര്‍ വണ്ണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 57 റണ്‍സിന് തകര്‍ത്തെറിഞ്ഞ് മുംബൈ തങ്ങളുടെ ആറാം ഫൈനലിലേക്കു കുതിച്ചപ്പോള്‍ വിക്കറ്റ് കൊയ്ത്തിനു ചുക്കാന്‍ പിടിച്ചത് ബുംറയായിരുന്നു. നാലോവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റുകളാണ് അദ്ദേഹം കൊയ്തത്.

IPL 2020- Jasprit Bumrah Soars Past Rabada To Top Most Wickets Chart | Oneindia Malayalam
1

ഡല്‍ഹി ഓപ്പണര്‍ ശിഖര്‍, ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, മാര്‍ക്കസ് സ്റ്റോയ്‌നിസ്, ഡാനിയേല്‍ സാംസ് എന്നിവരായിരുന്നു ബുംറയുടെ ഇരകള്‍. ഇതോടെ സീസണില്‍ അദ്ദേഹത്തിന്റെ സമ്പാദ്യം 27 വിക്കറ്റുകളായി ഉയര്‍ന്നു. മാത്രമല്ല സീസണില്‍ ഏറ്റവുമധികം വിക്കറ്റുകളുമായി ഡല്‍ഹി ക്യാപ്പിറ്റല്‍സ് പേസര്‍ കാഗിസോ റബാദയില്‍ (25 വിക്കറ്റ്) നിന്നും പര്‍പ്പിള്‍ ക്യാപ്പ് ബുംറ പിടിച്ചെടുക്കുകയും ചെയ്തു.

ഡല്‍ഹിയുടെ ഡാനിയേല്‍ സാംസിനെ പുറത്താക്കി സീസണിലെ 27ാമത്തെ വിക്കറ്റ് തികച്ചതോടെയാണ് ബുംറ വമ്പന്‍ റെക്കോര്‍ഡ് കുറിച്ചത്. ഐപിഎല്ലിന്റെ ഒരു സീസണില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത ഇന്ത്യന്‍ ബൗളറെന്ന നേട്ടത്തിന് അദ്ദേഹം അവകാശിയായി. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസര്‍ ഭുവനേശ്വര്‍ കുമാറിന്റെ റെക്കോര്‍ഡാണ് ബുംറയ്ക്കു മുന്നില്‍ വഴി മാറിയത്. 2017ലെ ഐപിഎല്ലില്‍ എസ്ആര്‍എച്ചിനായി ഭുവി 26 വിക്കറ്റുകളെടുത്തതായിരുന്നു നേരത്തേയുള്ള റെക്കോര്‍ഡ്. ഹര്‍ഭജന്‍ സിങ് (24 വിക്കറ്റ് 2013), ജയദേവ് ഉനാട്കട്ട് (24 വിക്കറ്റ്, 2017) എന്നിവരാണ് ഈ ലിസ്റ്റിലെ മറ്റു ഇന്ത്യന്‍ ബൗളര്‍മാര്‍.

2

ഈ സീസണിലെ വിക്കറ്റ് വേട്ടക്കാരില്‍ ടോപ്പ് ത്രീയില്‍ ഏറ്റവും മികച്ച ഇക്കോണമി റേറ്റുള്ള ബൗളര്‍ ബുംറയാണ്. 6.71 ആണ് അദ്ദേഹത്തിന്റെ ബൗളിങ് ഇക്കോണമി. 14 ഇന്നിങ്‌സുകളിലായി 56 ഓവര്‍ ബൗള്‍ ചെയ്ത ബുംറ 376 റണ്‍സിനാണ് 27 വിക്കറ്റുകള്‍ നേടിയത്. ഡല്‍ഹിക്കെതിരേ 14 റണ്‍സിന് നാലു വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം.

Story first published: Thursday, November 5, 2020, 23:46 [IST]
Other articles published on Nov 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+