For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: അവസാന സ്ഥാനത്ത്, എങ്കിലും സിഎസ്‌കെയ്ക്കു പ്ലേഓഫിലെത്താം! എങ്ങനെയെന്നറിയാം

ആറു പോയിന്റാണ് സിഎസ്‌കെയുടെ അക്കൗണ്ടിലുള്ളത്

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലേഓഫ് കളിക്കില്ലെന്നു ഉറപ്പിക്കാന്‍ വരട്ടെ. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണെങ്കിലും എംഎസ് ധോണിയുടെ ടീമിന് പ്ലേഓഫിലെത്താന്‍ ഇപ്പോഴും നേരിയ സാധ്യത നിലനില്‍ക്കുന്നുണ്ട്. 10 മല്‍സരങ്ങള്‍ കളിച്ച സിഎസ്‌കെയ്ക്കു വെറും മൂന്നെണ്ണത്തില്‍ മാത്രമാണ് വിജയിക്കാനായത്. വെറും ആറു പോയിന്റ് മാത്രമേ ഇപ്പോള്‍ സിഎസ്‌കെയുടെ പക്കലുള്ളൂ.

ഏറ്റവും കുറവ് പോയിന്റുള്ളതും അവര്‍ക്കു തന്നെയാണ്. സിഎസ്‌കെയ്ക്കു എങ്ങനെ ഈ സീസണിലെ ഐപിഎല്ലില്‍ പ്ലേഓഫില്‍ എത്താന്‍ സാധിക്കുമെന്ന് നമുക്ക് പരിശോധിക്കാം.

റണ്‍റേറ്റ് മെച്ചപ്പെടുത്തണം

റണ്‍റേറ്റ് മെച്ചപ്പെടുത്തണം

നിലവില്‍ -0.463 ആണ് സിഎസ്‌കെയുടെ നെറ്റ് റണ്‍റേറ്റ്. 10 മല്‍സരങ്ങള്‍ ഇതിനകം കളിച്ചു കഴിഞ്ഞ സിഎസ്‌കെയ്ക്കു ഇനി ബാക്കിയുള്ളത്. വെറും നാലു കളികളാണ്. മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് എന്നിവരാണ് ഇനിയുള്ള മല്‍സരങ്ങളില്‍ സിഎസ്‌കെയുടെ എതിരാളികള്‍.
അടുത്ത നാലു മല്‍സരങ്ങളിലും സിഎസ്‌കെയ്ക്കു ജയിച്ചാല്‍ മാത്രം പോരാ, വിജയങ്ങള്‍ മികച്ച മാര്‍ജിനില്‍ ആയിരിക്കണം. എങ്കില്‍ മാത്രമേ നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്താന്‍ അവര്‍ക്കു സാധിക്കൂ.

മുന്‍നിരക്കാരുടെ പ്രകടനം

മുന്‍നിരക്കാരുടെ പ്രകടനം

പോയിന്റ് പട്ടികയില്‍ നിലവില്‍ ടോപ്പ് ത്രീയിലുള്ള ഡല്‍ഹി ക്യാപ്പിറ്റല്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ്, മുംബൈ ഇന്ത്യന്‍സ് എന്നിവരുടെ പ്രകടനവും സിഎസ്‌കെയെ സംബന്ധിച്ച് നിര്‍ണായകമാണ്. നിലവില്‍ ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ള ഇവര്‍ ഇതുപോലെ തന്നെ സ്ഥാനങ്ങള്‍ പ്രാഥമിക റൗണ്ട് അവസാനിക്കും വരെ നിലനിര്‍ത്തേണ്ടതുണ്ട്.
മാത്രമല്ല നാല്, അഞ്ച്, ആറ്, ഏഴ് സ്ഥാനങ്ങളിലുള്ള കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് എന്നീ ടീമുകളുടെ പോയിന്റ് 12ല്‍ കൂടാനും പാടില്ല. ഏതെങ്കിലുമൊരു ടീമിന് 14 പോയിന്റായാല്‍ സിഎസ്‌കെയുടെ പ്ലേഓഫ് സാധ്യതകള്‍ നെറ്റ്് റണ്‍റേറ്റിനെ ആശ്രയിച്ചായിരിക്കും.

ചരിത്രം പ്രതീക്ഷ നല്‍കുന്നു

ചരിത്രം പ്രതീക്ഷ നല്‍കുന്നു

ഐപിഎല്ലിന്റെ ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്ത് ഫിനിഷ് ചെയ്ത് പ്ലേഓഫിലെത്തിയ ടീമുകള്‍ 14 പോയിന്റോ ഏതില്‍ കുറച്ചോ ആണ്്‌നേടിയിട്ടുള്ളതെന്ന് കാണാം. എട്ടു ടീമുകള്‍ മാറ്റുരച്ച സീസണുകളില്‍ ഏഴിലും ഇതു തന്നെയാണ് സംഭവിച്ചത്.
കഴിഞ്ഞ ഐപിഎല്ലില്‍ 12 പോയിന്റോടെയാണ് നാലാംസ്ഥാനത്ത് ഫിനിഷ് ചെയ്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലേഓഫിലേക്കു മുന്നേറിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും ഇതേ പോയിന്റാണ് ഉണ്ടായിരുന്നതെങ്കിലും മികച്ച നെറ്റ് റണ്‍റേറ്റില്‍ ഹൈദരാബാദ് മുന്നേറുകയായിരുന്നു.

Story first published: Friday, October 23, 2020, 15:36 [IST]
Other articles published on Oct 23, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+