Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: റായുഡു, ബ്രാവോ എന്ന് സിഎസ്‌കെ നിരയില്‍ തിരിച്ചെത്തും, ഉത്തരവുമായി ടീം സിഇഒ

ഐപിഎല്ലിന്റെ ഈ സീസണില്‍ മോശം പ്രകടനത്തെ തുടര്‍ന്ന് ഏറെ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് നേരിട്ടു കൊണ്ടിരിക്കുന്നത്. ആദ്യ കളിയില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചു കൊണ്ട് സീസണിനു തുടക്കമിട്ട സിഎസ്‌കെ പിന്നീട് രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവരോടു തോറ്റിരുന്നു. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തു കൂടിയാണ് അവര്‍. ചില സീനിയര്‍ താരങ്ങളുടെ അഭാവമാണ് സിഎസ്‌കെയുടെ മോശം പ്രകടനത്തിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

1

അക്കൂട്ടത്തില്‍ പ്രധാനപ്പെട്ട രണ്ടു പേരാണ് അമ്പാട്ടി റായുഡുവും ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോയും. മുംബൈയ്‌ക്കെതിരായ ആദ്യ കളിയില്‍ സിഎസ്‌കെയുടെ വിജയശില്‍പ്പിയായത് റായുഡുവായിരുന്നു. എന്നാല്‍ ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ തുടര്‍ന്ന് തുടര്‍ന്നുള്ള രണ്ടു മല്‍സരങ്ങളിലും അദ്ദേഹം പുറത്തിരുന്നു. ബ്രാവോയാവട്ടെ ഈ സീസണില്‍ ഇതുവരെ കളിച്ചിട്ടുമില്ല. രണ്ടു പേരുടെയും മടങ്ങിവരവിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍.

റായുഡുവിന്റെ കണംകാലിലെ വേദന ഭേദമായിട്ടുണ്ട്. അടുത്ത മല്‍സരത്തില്‍ അദ്ദേഹം സിഎസ്‌കെയ്ക്കു വേണ്ടി കളിക്കും. പരിശീലനത്തിനിടെ റായുഡു ഓടുകയും യാതൊരു അസ്വസ്ഥതകളുമില്ലാതെ നെറ്റ്‌സില്‍ ബാറ്റ് ചെയ്യുകയും ചെയ്തിരുന്നതായി വിശ്വനാഥന്‍ അറിയിച്ചു.

2

ബ്രാവോയും അടുത്ത മല്‍സരത്തില്‍ സിഎസ്‌കെയുടെ പ്ലെയിങ് ഇലവനിലുണ്ടാവും. നെറ്റ്‌സില്‍ അദ്ദേഹം വളരെ നന്നായി ബൗള്‍ ചെയ്തിരുന്നുവെന്നും വിശ്വനാഥന്‍ പറഞ്ഞു. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും സിഎസ്‌കെ പരാജയപ്പെട്ടിരുന്നു. എന്നാല്‍ അടുത്ത കളിയില്‍ ടീം ശക്തമായി തിരിച്ചുവരും. തിരിച്ചടികളില്‍ നിന്നും മുമ്പും ശക്തമായി മടങ്ങിവരാന്‍ ടീമിനായിട്ടുണ്ട്. ഇത്തവണയും ഇതിനു കഴിയുമെന്നും വിശ്വനാഥന്‍ കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയാണ് ഐപിഎല്ലില്‍ സിഎസ്‌കെയുടെ അടുത്ത മല്‍സരം.

Story first published: Wednesday, September 30, 2020, 14:24 [IST]
Other articles published on Sep 30, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+