Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ചിലരെ പ്രായം ടീമില്‍ നിന്ന് പുറത്താക്കും! ധോണിയെ 'കുത്തി' ഇര്‍ഫാന്റെ ട്വീറ്റ്

ഐപിഎല്ലില്‍ വ്യാഴാഴ്ച നടന്ന കളിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ റണ്‍സെടുക്കാന്‍ പാടുപെട്ട ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണിയെ പേരെടുത്തു പറയാതെ വിമര്‍ശിച്ച് മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. ട്വിറ്ററിലൂടെയായിരുന്നു ഇര്‍ഫാന്‍ ദേശീയ ടീമിലെ തന്റെ മുന്‍ നായകനെ പരോക്ഷമായി വിമര്‍ശിച്ചത്.

ഹൈദരാബാദിനെതിരേ റണ്‍ ചേസിനിടെ അവസാനത്തെ രണ്ടോവറില്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ ധോണി ശരിക്കും വിഷമിച്ചിരുന്നു. കിതപ്പും ചുമയും കാരണം ഇടയ്ക്കു ചില ബ്രേക്കുകളും അദ്ദേഹത്തിനു എടുക്കേണ്ടിയും വന്നു. യുഎഇയിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ തനിക്കു കഴിയുന്നില്ലെന്നായിരുന്നു ഇതേക്കുറിച്ച് ധോണി മല്‍സരശേഷം പ്രതികരിച്ചത്.

പ്രായം ചിലര്‍ക്കു മാത്രം നമ്പര്‍

പ്രായം ചിലര്‍ക്കു മാത്രം നമ്പര്‍

കരിയറിലെ നല്ല പ്രായത്തില്‍പ്പോലും തന്നെ ദേശീയ ടീമിലേക്കു പരിഗണിക്കാനും വേണ്ടത്ര അവസരങ്ങള്‍ നല്‍കാനും അന്നത്തെ ക്യാപ്റ്റനായിരുന്ന ധോണി തയ്യാറായില്ലെന്നു കുറ്റപ്പെടുത്തുന്ന തരത്തിലായിരുന്നു ഇര്‍ഫാന്റെ ട്വീറ്റ്. 27ാം വയസ്സിലാണ് താരം അവസാനമായി ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞത്. അതിനു ശേഷം ഒരിക്കലും ഇര്‍ഫാന് ദേശീയ ടീമില്‍ ഇടം കിട്ടിയിട്ടില്ല.
ചിലര്‍ക്കു പ്രായമെന്നതു വെറും നമ്പര്‍ മാത്രമാണ്. എന്നാല്‍ മറ്റുള്ളവര്‍ക്കു ഒഴിവാക്കപ്പെടാനുള്ള കാരണവുമെന്നായിരുന്നു 39 കാരനായ ധോണിയുടെ പേരെടുത്തു പരാമര്‍ശിക്കാതെ 35 കാരനായ ഇര്‍ഫാന്റെ ട്വീറ്റ്.

കാലാവസ്ഥ വില്ലനെന്നു ധോണി

കാലാവസ്ഥ വില്ലനെന്നു ധോണി

യുഎഇയിലെ കാലാവസ്ഥയാണ് ഹൈദരാബാദിനെതിരായ മല്‍സരത്തില്‍ തനിക്കു വില്ലനായതെന്നു മല്‍സരശേഷം ധോണി പറഞ്ഞിരുന്നു. വരണ്ട കാലാവസ്ഥ ആയതിനാല്‍ തൊണ്ട വരളുകയും ഇത് ചുമതയ്ക്കു ഇടയാക്കുകയും ചെയ്തു. ഇത്തരം സാഹചര്യങ്ങള്‍ കുറച്ചു നേരം വിശ്രമിക്കുന്നതാണ് നല്ലത്. ഇതേ തുടര്‍ന്നായിരുന്നു ഇടയ്ക്കു താന്‍ ചില ബ്രേക്കുകളെടുത്തതെന്നും ധോണി വെളിപ്പെടുത്തിയിരുന്നു.
മുഴുവന്‍ കരുത്തും പ്രയോഗിച്ച് വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിച്ചെങ്കിലും ബാറ്റ് കൃത്യമായി പന്തില്‍ കൊണ്ടില്ല. വിക്കറ്റിനു വേഗം കുറവായതിനാല്‍ തന്നെ ടൈമിങ് പ്രശ്‌നമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഐപിഎല്ലില്‍ തുടര്‍ച്ചയായി മൂന്നാമത്തെ മല്‍സരത്തിലും തോല്‍വിയേറ്റു വാങ്ങിയ സിഎസ്‌കെ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തു തുടരുകയാണ്.

ധോണിയുടെ മോശം ഫോം

ധോണിയുടെ മോശം ഫോം

ഈ ഐപിഎല്ലില്‍ ധോണി താളം കണ്ടെത്താനാവാതെ പതറുകയാണ്. കളിച്ച നാലു മല്‍സരങ്ങളില്‍ ഒന്നില്‍പ്പോലും മാച്ച് വിന്നിങ് ഇന്നിങ്‌സ് കളിക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. രാജസ്ഥാന്‍ റോയല്‍സിനെതിരായ രണ്ടാമത്തെ മല്‍സരത്തില്‍ 17 പന്തില്‍ ധോണി 29 റണ്‍സെടുത്തിരുന്നെങ്കിലും ഇത് സിഎസ്‌കെയെ രക്ഷിച്ചിരുന്നില്ല.
ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മൂന്നാമത്തെ കളിയില്‍ ധോണി 12 പന്തില്‍ 15 റണ്‍സ് നേടിയപ്പോള്‍ ടീം 44 റണ്‍സിനു പരാജയപ്പെട്ടു. ഹൈദരാബാദിനെതിരേ 14 ഓവര്‍ ബാക്കിനില്‍ക്കെ ക്രീസിലെത്തിയിട്ടും ധോണിക്കു ടീമിനെ വിജയത്തിലെത്തിക്കാനായില്ല. 36 പന്തില്‍ 47 റണ്‍സോടെ അദ്ദേഹം പുറത്താവാതെ നില്‍ക്കുകയായിരുന്നു.

Story first published: Saturday, October 3, 2020, 15:09 [IST]
Other articles published on Oct 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+