Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആര്‍സിബിയിലെ സ്വപ്‌നം പൊലിഞ്ഞു, രാത്രി തന്നെ കോലി ടീം വിട്ടു!- ഇനി അടുത്ത ദൗത്യം

ഐപിഎല്ലില്‍ ക്യാപ്റ്റനെന്ന നിലയില്‍ തുടര്‍ച്ചയായി എട്ടാം സീസണിലും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ കിരീടത്തിലേക്കു നയിക്കാനായില്ലെങ്കിലും ക്യാപ്റ്റന്‍ വിരാട് കോലിക്കു അതേക്കുറിച്ച് നിരാശനായി ഇരിക്കാന്‍ സമയമില്ല. ആര്‍സിബി ഐപിഎല്ലില്‍ നിന്നും പുറത്തായതിനു തൊട്ടുപിന്നാലെ കോലി അടുത്ത ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്. ഇനി ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ടീമിനെ നയിക്കുകയെന്ന വലിയ ഉത്തരവാദിത്വമാണ് അദ്ദേഹത്തിനു മുന്നിലുള്ളത്.

1

വെള്ളിയാഴ്ച രാത്രി നടന്ന എലിമിനേറ്ററില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു തോറ്റാണ് ആര്‍സിബി ഐപിഎല്ലില്‍ നിന്നും പുറത്തായത്. രാത്രി തന്നെ കോലി ബിസിസിഐ തയ്യാറാക്കിയ ഇന്ത്യന്‍ ടീമിന്റെ ബയോ ബബ്‌ളിനൊപ്പം ചേരുകയും ചെയ്തു. ദേശീയ ടീമുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം ഒരു വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞത്.

വെള്ളിയാഴ്ച രാത്രി തന്നെ കോലി ടീം ഇന്ത്യയുടെ ബയോ ബബ്‌ളിന്റെ ഭാഗമായിരുന്നു. ഒന്നോ, രണ്ടോ ദിവസത്തെ വിശ്രമത്തിനു ശേഷം അദ്ദേഹം ഓസ്‌ട്രേലിയന്‍ പര്യടനത്തിനു മുന്നോടിയായി പരിശീലീനം ആരംഭിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഭാഗമായ ചേതേശ്വര്‍ പുജാര, ഹനുമാ വിഹാരി, കോച്ച് രവി ശാസ്ത്രി എന്നിവര്‍ നേരത്തേ തന്നെ ദുബായിലെത്തിയിരുന്നു. ഐപിഎല്ലില്‍ നിന്നും പുറത്തായ ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ട താരങ്ങള്‍ ഇതിനകം ദേശീയ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. ഇക്കൂട്ടത്തിലേക്കാണ് പുതുതായി കോലിയുമെത്തിയിരിക്കുന്നത്.

ആര്‍സിബിക്കു വേണ്ടി ഐപിഎല്ലില്‍ കോലിക്കു പ്രതീക്ഷയ്‌ക്കൊത്ത ബാറ്റിങ് പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. കോലിയേക്കാള്‍ കൂടുതല്‍ റണ്‍സ് ആര്‍സിബിക്കായി നേടാന്‍ ഓപ്പണറും അരങ്ങേറ്റക്കാരനുമായ ദേവ്ദത്ത് പടിക്കലിനായിരുന്നു. ഐപിഎല്ലിനെ നിരാശ മറന്ന് ടീം ഇന്ത്യക്കൊപ്പം പുതിയൊരു തുടക്കം ലക്ഷ്യമിടുകയാണ് കോലി.

നവംബര്‍ 10ന് ചൊവ്വാഴ്ച ദുബായിലാണ് ഐപിഎല്‍ ഫൈനല്‍ നടക്കുന്നത്. മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- ഡല്‍ഹി ക്യാപ്പിറ്റല്‍സ് മല്‍സരത്തിലെ വിജയികളും തമ്മിലാണ് കലാശപ്പോര്. ഫൈനലിനു ശേഷമായിരിക്കും ഈ മൂന്നു ഫ്രാഞ്ചൈസികളുടെയും ഭാഗമായ ഇന്ത്യന്‍ ടീമില്‍ അംഗങ്ങളായ താരങ്ങള്‍ ദേശീയ ടീമിന്റെ ബയോ ബബ്‌ളിനൊപ്പം ചേരുന്നത്. 12ന് ദുബായില്‍ നിന്നും ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലേക്കു പറക്കും.

Story first published: Saturday, November 7, 2020, 15:18 [IST]
Other articles published on Nov 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+