Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: എബിഡി നമ്പര്‍ വണ്‍, അക്കാര്യത്തില്‍ മറ്റാരും ഒപ്പമെത്തില്ല- പുകഴ്ത്തി കോലി

ദുബായ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ കളിയില്‍ തട്ടുപൊളിപ്പന്‍ ഇന്നിങ്‌സുമായി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ച സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സിനെ പുകഴ്ത്തി നായകന്‍ വിരാട് കോലി. 178 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ആര്‍സിബിയെ അവസാന ഓവറുകളില്‍ എബിഡി നടത്തിയ വെടിക്കെട്ട് പ്രകടനമാണ് വിജയത്തിലെത്തിച്ചത്. വെറും 22 പന്തില്‍ ആറു സിക്‌സറുകളും ഒരു ബൗണ്ടറിയുമടക്കം അദ്ദേഹം പുറത്താവാതെ 55 റണ്‍സ് വാരിക്കൂട്ടി. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും എബിഡിയായിരുന്നു.

1

എബിഡി ക്രീസിലെത്തുന്നതു വരെ രാജസ്ഥാന്‍ വിജയപ്രതീക്ഷയിലായിരുന്നു. എന്നാല്‍ പതിയെ തുടങ്ങിയ അദ്ദേഹം അവസാന ഓവറില്‍ കത്തിക്കയറിയതോടെ രാജസ്ഥാന് പകച്ച് നില്‍ക്കാനേ സാധിച്ചുള്ളൂ. 19, 20 ഓവറുകളായിരുന്നു കളി ആര്‍സിബിക്ക് അനുകൂലമാക്കിയത്. ജയദേവ് ഉനാട്കട്ട് എറിഞ്ഞ 19ാം ഓവറില്‍ മൂന്നു സിക്‌സറും ഒരു ബൗണ്ടറിയുമടക്കം ആര്‍സിബി 25 റണ്‍സ് വാരിക്കൂട്ടി. മൂന്നു സിക്‌സറും എബിഡിയുടെ വകയായിരുന്നു. അവസാന ഓവറിലെ നാലാമത്തെ പന്തില്‍ ജോഫ്ര ആര്‍ച്ചറിനെതിരേ സിക്‌സര്‍ പറക്കിയാണ് അദ്ദേഹം ടീമിന് ആവേശോജ്വല വിജയം സമ്മാനിച്ചത്.

ഐപിഎല്ലില്‍ ഏറ്റവുമധികം കളി ഇംപാക്ടുണ്ടാക്കാന്‍ ശേഷിയുള്ള താരമെന്നാണ് എബിഡിയെ കോലി വിശേഷിപ്പിച്ചത്. ക്രീസിലെത്തിയാല്‍ സാഹചര്യം മനസ്സിലാക്കി അതിന് അനുസരിച്ച് തന്റെ് കളിയില്‍ മാറ്റം വരുത്തുന്ന താരമാണ് എബി. തന്റെ അഭിപ്രായത്തില്‍ ഇത്രയും ഇംപാക്ടുണ്ടാക്കുന്ന മറ്റൊരു താരം ഐപിഎല്ലില്‍ ഇല്ലെന്നും മല്‍സരശേഷം ആര്‍സിബി ക്യാപ്റ്റന്‍ ചൂണ്ടിക്കാട്ടി.

2

എബി ഔട്ടായാല്‍ തങ്ങള്‍ക്കു ജയിക്കാന്‍ നേരിയ ചാന്‍സുണ്ടെന്ന് എതിര്‍ ടീമിനറിയാം. ഇതിനു നല്ലൊരു കാരണവുമുണ്ട്. എബിയെപ്പോലൊരാള്‍ ക്രീസിലുള്ളപ്പോള്‍ ഒരിക്കലും തങ്ങളുടെ തോല്‍ക്കില്ലെന്ന ആത്മവിശ്വാസം അദ്ദേഹത്തിന്റെ ടീമിനുണ്ടാവും. സത്യസന്ധമായി പറയുകയാണെങ്കില്‍ റണ്‍ചേസില്‍ നിങ്ങള്‍ക്കു എല്ലായ്‌പ്പോഴും സമ്മര്‍ദ്ദമുണ്ടായിരിക്കും. കാരണം എത്ര ബോളുകളായിരിക്കും എബിഡിക്കു നേരിടാന്‍ സാധിക്കുകയെന്ന് പറയാന്‍ കഴിയില്ല. ഗുര്‍കീരതും രാജസ്ഥാനെതിരായ വിജയത്തിന്റെ ക്രെഡിറ്റ് അര്‍ഹിക്കുന്നു. അവന്‍ എബിക്കൊപ്പം ഉറച്ചുനിന്നതായും കോലി വിലയിരുത്തി.

Story first published: Saturday, October 17, 2020, 22:13 [IST]
Other articles published on Oct 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+