For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: സിഎസ്‌കെ ജീവനോടെയുണ്ട്! അവര്‍ മാറ്റിപ്പറഞ്ഞു, ഗെയിം ചേഞ്ചറെ ചൂണ്ടിക്കാട്ടി ചോപ്ര

കളിയില്‍ 20 റണ്‍സിനായിരുന്നു സിഎസ്‌കെയുടെ വിജയം

1

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ കളിയിലെ മിന്നും വിജയത്തോടെ ഐപിഎല്ലില്‍ പ്ലേഓഫ് സാധ്യതകള്‍ നിലനിര്‍ത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിനെ പ്രശംസിച്ച് ആകാഷ് ചോപ്ര. ചൊവ്വാഴ്ച രാത്രി നടന്ന കളിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 20 റണ്‍സിനായിരുന്നു എംഎസ് ധോണിയുടെ ടീം കെട്ടുകെട്ടിച്ചത്.

ആദ്യം ബാറ്റിങിലും പിന്നീട് ബൗളിങിലും മോശമല്ലാത്ത പ്രകടനമായിരുന്നു സിഎസകെ കാഴ്ചവച്ചത്. ഈ സീസണില്‍ കളിച്ച എട്ടു മല്‍സരങ്ങളില്‍ ധോണിപ്പടയുടെ മൂന്നാമത്തെ വിജയം കൂടിയായിരുന്നു ഇത്.

സിഎസ്‌കെ ജീവനോടെയുണ്ട്

സിഎസ്‌കെ ജീവനോടെയുണ്ട്

തൊട്ടുമുമ്പത്തെ ദിവസം വരെ ഒരിക്കല്‍ ഒരു സിഎസ്‌കെയുണ്ടായിരുന്നുവെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ അത് മാറ്റിപ്പറഞ്ഞിരിക്കുന്നു. സിഎസ്‌കെ ജീവനോടെയുണ്ടെന്നാണ് ഇപ്പോള്‍ അവര്‍ ചൂണ്ടിക്കാട്ടുന്നതെന്നു ചോപ്ര തന്റെ യൂട്യുബ് ചാനലില്‍ പറഞ്ഞു.
നമ്മളെല്ലാവരും ഹൃദയം കൊണ്ട് ആഗ്രഹിച്ച മല്‍സരഫലമായിരുന്നു ഇത്. അതു സംഭവിക്കുകയും ചെയ്തു. ഹൈദരാബാദിനെതിരേ വിജയത്തില്‍ കുറഞ്ഞതൊന്നും സിഎസ്‌കെയ്ക്കു സ്വീകാര്യമായിപപുന്നില്ല. ടൂര്‍ണമെന്റില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ജയം അവര്‍ക്ക് അനിവാര്യമായിരുന്നുവെന്നും ചോപ്ര വിശദമാക്കി.

ടോസും ബൗളര്‍മാരും

ടോസും ബൗളര്‍മാരും

ശരിയായ സമയത്തു തന്നെയാണ് സിഎസ്‌കെയ്ക്കു ടോസ് ലഭിച്ചത്. ശരിയായ ടീമിനെ കളിപ്പിക്കുകയും അവര്‍ ജയിക്കുകയും ചെയ്തു. ടോസ് വിജയിക്കുകയെന്നത് വളരെ നിര്‍ണാകമായിരുന്നു. കാരണം ആദ്യം ബാറ്റ് ചെയ്യേണ്ട പിച്ചായിരുന്നു ഇത്.
ഏഴു ബൗളര്‍മാരെയാണ് എംഎസ് ധോണി കളിപ്പിച്ചത്. ഇതോടെ ബാറ്റ്‌സ്മാന്‍മാരുടെ ഉത്തരവാദിത്വം വര്‍ധിക്കുകയും ചെയ്തു. ധോണിയുടെയും ഉത്തരവാദിത്വം ഇത് വര്‍ധിപ്പിച്ചു. ബാറ്റിങ് ലൈനപ്പിലും ചില മാറ്റങ്ങള്‍ ഇതേ തുടര്‍ന്നു സംഭവിച്ചതായും ചോപ്ര ചൂണ്ടിക്കാട്ടി.

കറെന്‍ ഗെയിം ചേഞ്ചര്‍

കറെന്‍ ഗെയിം ചേഞ്ചര്‍

ഓള്‍റൗണ്ടര്‍ സാം കറെനായിരുന്നു ഗെയിം ചേഞ്ചറെന്നു ചോപ്ര അഭിപ്രായപ്പെട്ടു. ന്യൂ ബോള്‍ എറിയുന്നതിനൊപ്പം ന്യൂ ബോളിനെതിരേ കളിക്കാന്‍ അവസരം ലഭിക്കുന്നതും വിരളമാണ്. ഈ ഉത്തരവാദിത്വമായിരുന്നു കറെന് നല്‍കിയതെന്നു ചോപ്ര പറഞ്ഞു.
സിഎസ്‌കെയ്ക്കു നല്ല തുടക്കമാണ് കറെന്‍ നല്‍തിയത്. അത് ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായിരുന്നു. മുന്‍ മല്‍സരങ്ങളില്‍ ഇതുപോലയൊരു ആക്രമണോത്സുക തുടക്കം സിഎസ്‌കെയ്ക്കു കിട്ടിയിരുന്നില്ലെന്നും ചോപ്ര വിലയിരുത്തി.

ബാറ്റിങ് നിരയുടെ പ്രകടനം

ബാറ്റിങ് നിരയുടെ പ്രകടനം

കൃത്യമായ പ്ലാനിങോടെ, അറ്റാക്കിങ് ശൈലിയിലാണ് സിഎസ്‌കെ ബാറ്റ്‌സ്മാന്‍മാര്‍ കളിച്ചതെന്നു ചോപ്ര അഭിപ്രായപ്പെട്ടു. ഓപ്പണറായെത്തിയ കറെന്‍ മികച്ച ചില ഷോട്ടുകള്‍ കളിച്ചു. ഫാഫ് ഡുപ്ലെസി ഡെക്കായെങ്കിലും ഷെയ്ന്‍ വാട്‌സനും അമ്പാട്ടി റായുഡുവും മികച്ച ഷോട്ടുകള്‍ പായിച്ചു.
ധോണി, ജഡേജ എന്നിവരും ചെറുതാണെങ്കിലും റോളുകള്‍ ഭംഗിയാക്കി. 160ന് മുകളില്‍ നേടിയാല്‍ ഗ്രൗണ്ടില്‍ അതു ജയിക്കാവുന്ന സ്‌കോറാണെനന്ന് ചരിത്രം പറയുന്നു. ഒരിക്കല്‍ മാത്രമേ 160ന് മുകളില്‍ ഇവിടെ ചേസ് ചെയ്തിട്ടുള്ളൂ. അതാവട്ടെ സിഎസ്‌കെ തന്നെയായിരുന്നുവെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, October 14, 2020, 17:51 [IST]
Other articles published on Oct 14, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+