വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വാട്‌സണ്‍ നായകനായി, ചെന്നൈ സൂപ്പര്‍ കിങ്‌സിന് മൂന്നാം ഐപിഎല്‍ കിരീടം

IPL 2018 | ചെന്നൈക്ക് തകർപ്പൻ വിജയം | OneIndia Malayalam

Shane Watson

മുംബൈ: ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെ എട്ടു വിക്കറ്റിന് തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്‍ ചാംപ്യന്മാരായി. സെഞ്ച്വറി നേടി പുറത്താകാതെ നിന്ന ഷെയ്ന്‍ വാട്‌സനാണ് ചെന്നൈയുടെ വിജയ ശില്‍പ്പി.

ടോസ് നേടിയ ചെന്നൈ ടീം ഹൈദരാബാദ് ടീമിനെ ബാറ്റിങിനയയ്ക്കുകയായിരുന്നു. ആറു വിക്കറ്റ് നഷ്ടത്തില്‍ 178 എന്ന സ്‌കോറിനെതിരേ ബാറ്റ് വീശിയ ചെന്നൈ ടീം കളി തീരാന്‍ 9 ബോളുകള്‍ അവശേഷിക്കവെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം ഭേദിച്ചു.

57 ബോളില്‍ നിന്നും 11 ഫോറുകളുടെയും എട്ട് സിക്‌സറുകളുടെയും പിന്തുണയോടെ ഷെയ്ന്‍ വാട്‌സണ്‍ 117 റണ്‍സാണ് അടിച്ചെടുത്തത്. 32 റണ്‍സെടുത്ത് സുരേഷ് റെയ്‌നയും 16 റണ്‍സെടുത്ത് അമ്പാടി രായുഡുവും പത്ത് റണ്‍സെടുത്ത് ഡ്യൂപ്ലിസിയും മികച്ച പിന്തുണയാണ് നല്‍കിയത്.

47 റണ്‍സെടുത്ത കെയ്ന്‍ വില്യംസണും 45 റണ്‍സെടുത്ത യൂസഫ് പത്താനുമാണ് സണ്‍റൈസേഴ്‌സ് ബാറ്റിങ് നിരയില്‍ തിളങ്ങിയത്. ശിഖര്‍ ധവാന്‍ 26ഉം ഷക്കീബ് 23ഉം കാര്‍ലോസ് ബ്രാതൈ്വറ്റ് 21ഉം റണ്‍സെടുത്തു.

May 27, 2018, 11:07 pm IST

ധോണി കപ്പുമായി

May 27, 2018, 11:04 pm IST

വാട്സണ്‍,,,,വാട്സണ്‍..

May 27, 2018, 11:03 pm IST

ധോണിപ്പട

May 27, 2018, 10:41 pm IST

ഐപിഎല്‍ കിരീടം ചെന്നൈ സൂപ്പര്‍ കിങ്‌സിന്, വിജയം എട്ടു വിക്കറ്റിന്‌, വാട്സന് സെഞ്ച്വറി

May 27, 2018, 10:13 pm IST

ഷെയ്ന്‍ വാട്‌സണ്‍ 86 റണ്‍സില്‍, 13 ഓവറില്‍ ചെന്നൈ 131 റണ്‍സില്‍. ഏഴ് ഓവറില്‍ നിന്നും 48 റണ്‍സ് വേണം

May 27, 2018, 10:04 pm IST

ഷെയ്ന്‍ വാട്‌സണ് അര്‍ദ്ധ സെഞ്ച്വറി

May 27, 2018, 9:59 pm IST

പത്ത് ഓവറില്‍ ഇനി വേണ്ടത് 99 റണ്‍സ്‌

May 27, 2018, 9:58 pm IST

ചെന്നൈ പത്തോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സില്‍

May 27, 2018, 9:47 pm IST

എട്ടോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സ്‌

May 27, 2018, 9:43 pm IST

ഇന്ത്യ മുഴുവന്‍ ക്രിക്കറ്റ് ആവേശത്തില്‍

May 27, 2018, 9:42 pm IST

ചെന്നൈ ഏഴ് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സ്‌

May 27, 2018, 9:33 pm IST

എല്ലാ കണ്ണുകളും റാഷിദ് ഖാനിലേക്ക്

May 27, 2018, 9:25 pm IST

ചെന്നൈ ബാറ്റിങ് തുടങ്ങി, ഷെയ്ന്‍ വാട്‌സണും ഫാഫ് ഡുപ്ലെസിയുമാണ് ഇന്നിങ്‌സ് ആരംഭിച്ചത്. നാലോവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സ്. ഡുപ്ലീസിയെ സന്ദീപ് ശര്‍മ സ്വന്തം ബോളില്‍ പിടികൂടി. പത്തുറണ്‍സെടുത്തിരുന്നു.

May 27, 2018, 8:53 pm IST

ഇന്നിങ്സ് ബ്രെയ്ക്ക്

May 27, 2018, 8:51 pm IST

ഹൈദരാബാദിനു വേണ്ടി കെയ്‌നും യൂസഫും തിളങ്ങി, ചെന്നൈയുടെ വിജയലക്ഷ്യം 179 ഹൈദരാബാദ് ആറു വിക്കറ്റ് നഷ്ടത്തില്‍ 178. ശര്‍ദുല്‍ താക്കൂറിന്റെ അവസാന ബോളില്‍ അമ്പാടിയാണ് ബ്രാതൈ്വറ്റിനെ വീഴ്ത്തിയത്.

May 27, 2018, 8:43 pm IST

19 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 168

May 27, 2018, 8:38 pm IST

18 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ്.

May 27, 2018, 8:37 pm IST

ധോണിയുടെ സൂപ്പര്‍ പ്രകടനം

May 27, 2018, 8:35 pm IST

പതിനേഴ് ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ്. ലുന്‍ഗി എന്‍ജിഡിയുടെ ബോളില്‍ മൂന്നു റണ്‍സെടുത്ത ദീപക് ഹൂഡ മടങ്ങി. കാര്‍ലോസ് ബ്രാതൈ്വറ്റ് പകരക്കാരനായി എത്തിയിട്ടുള്ളത്.

May 27, 2018, 8:29 pm IST

175നു മുകളില്‍ ഒരു സ്കോറാണ് സണ്‍റൈസേഴ്സ് ലക്ഷ്യം വെയ്ക്കുന്നത്

May 27, 2018, 8:27 pm IST

പതിനാറ് ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് 134 റണ്‍സെടുത്തു. ഷക്കീബ് അല്‍ ഹസന്റെ വിക്കറ്റാണ് വീണത്. 23 റണ്‍സെടുത്ത ഷക്കീബിനെ ഡ്വെയ്ന്‍ ബ്രാവോയുടെ ബോളില്‍ സുരേഷ് റെയ്‌ന പിടികൂടി. പകരക്കാരനായി ദീപക് ഹൂഡ ക്രീസിലെത്തിയിട്ടുണ്ട്.

May 27, 2018, 8:19 pm IST

15 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ സണ്‍റൈസേഴ്‌സ് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സ് നേടിയിട്ടുണ്ട്.

May 27, 2018, 8:18 pm IST

ഹൈദരാബാദ് 117(14 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍)

May 27, 2018, 8:12 pm IST

13 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ സണ്‍റൈസേഴ്‌സ് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സില്‍. യൂസുഫ് പഠാനാണ് കെയ്ന്‍ വില്യംസിനു പകരക്കാരനായെത്തിയത്.

May 27, 2018, 8:11 pm IST

47 റണ്‍സെടുത്ത കെയ്ന്‍ വില്യംസണെ ശര്‍മയുടെ ബോളില്‍ ധോണി വീഴ്ത്തുകയായിരുന്നു.

May 27, 2018, 8:09 pm IST

കെയ്ന്‍ വില്യംസിന്‍റെ വിക്കറ്റ് വീണു

May 27, 2018, 8:06 pm IST

കെയ്ന്‍ വില്യംസണ്‍ 47, ഷക്കീബ് അല്‍ ഹസന്‍ 18. 12 ഓവറില്‍ ഹൈദരാബാദ് ടീം രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സ്‌

May 27, 2018, 8:01 pm IST

11 ഓവറില്‍ ഹൈദരാബാദ് ടീം രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സ്‌

May 27, 2018, 7:56 pm IST

പത്തോവറില്‍ സണ്‍റൈസേഴ്‌സ് രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സ്. 32 റണ്‍സെടുത്ത് നായകന്‍ കെയ്ന്‍ വില്യംസണും 6 റണ്‍സെടുത്ത് ഷക്കീബ് അല്‍ ഹസനുമാണ് ക്രീസലുള്ളത്.

May 27, 2018, 7:51 pm IST

9 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സ്

May 27, 2018, 7:51 pm IST

ഷക്കീബ് അല്‍ഹസനാണ് പകരക്കാരനായെത്തിയിട്ടുള്ളത്. കെയിന്‍ വില്യംസണാണ് കൂട്ടിനുള്ളത്

May 27, 2018, 7:50 pm IST

ശിഖര്‍ ധവാനെ രവീന്ദ്ര ജഡേജ ക്ലീന്‍ ബൗള്‍ഡാക്കി. 26 റണ്‍സെടുത്തിരുന്നു

May 27, 2018, 7:47 pm IST

ചെന്നൈ ചരിത്രം ആവര്‍ത്തിക്കുമോ? അതോ സണ്‍റൈസേഴ്സ് പുതിയ ചരിത്രം എഴുതുമോ?

May 27, 2018, 7:43 pm IST

എട്ടോവര്‍ പൂര്‍ത്തിയായപ്പോള്‍ ഹൈദരാബാദ് ടീം ഒരു വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സ് നേടിയിട്ടുണ്ട്. 25 റണ്‍സ് നേടിയ ശിഖര്‍ ധവാനും 28 റണ്‍സ് നേടിയ കെയ്ന്‍ വില്യംസണുമാണ് ക്രീസിലുള്ളത്.

May 27, 2018, 7:40 pm IST

സഞ്ജയ് മഞ്ജരേക്കറുടെ ട്വീറ്റ്

May 27, 2018, 7:38 pm IST

ഓപ്പണര്‍ ശ്രീവത്സ് ഗോസ്വാമിയുടെ വിക്കറ്റാണ് ഹൈദരാബാദിന് നഷ്ടമായത്. അഞ്ച് ബോളില്‍ നിന്നും അഞ്ച് റണ്‍സെടുത്തിരുന്ന ഗോസ്വാമിയെ കാം ശര്‍മ റണ്ണൗട്ടാക്കുകയായിരുന്നു

May 27, 2018, 7:35 pm IST

ടോസ് ചെന്നൈയ്ക്ക്, സണ്‍റൈസേഴ്‌സ് ബാറ്റ് ചെയ്യുന്നു. ആറോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 42

May 27, 2018, 7:30 pm IST

ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. അഞ്ചോവര്‍ പൂര്‍ത്തിയായപ്പോള്‍ ഹൈദരാബാദ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സ് നേടിയിട്ടുണ്ട്.

1
43470

Story first published: Sunday, May 27, 2018, 23:17 [IST]
Other articles published on May 27, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X