Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിന്റേജ് യുവരാജ്, ക്ലാസിക്കൽ ഡെത്ത് ബൗളിംഗ്... ഹൈദരാബാദ് സൺറൈസേഴ്സ് ബാംഗ്ലൂരിനെ പൂട്ടിയത് ഇങ്ങനെ!!

ഹൈദരാബാദ്: കഴിഞ്ഞ വര്‍ഷത്തെ ഐ പി എല്‍ ഫൈനല്‍ കളിച്ച ടീമുകളാണ്. ഐ ഫാനലിന്റെ ഒരു ആക്ഷന്‍ റീപ്ലേ പോലെയായിരുന്നു കളിയും. സ്്‌കോര്‍ബോര്‍ഡും കളിശൈലിയും ഏതാണ്ടതേ പോലെ. വിരാട് കോലിയും എ ബി ഡിവില്ലിയേഴ്‌സും ഇല്ലാതെ പോയതാണ് ബാംഗ്ലൂര്‍ ചാലഞ്ചേഴ്‌സിന്റെ തോല്‍വിക്ക് കാരണമെന്ന് ഒറ്റനോട്ടത്തില്‍ തോന്നാം. എന്നാല്‍ അത് മാത്രമല്ല കാര്യം.

Read Also: ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ ഹൈദരാബാദിന് ജയം, ബാംഗ്ലൂരിനെ 35 റണ്‍സിന് തോല്‍പ്പിച്ചു!

ഇന്ത്യയ്ക്ക് വേണ്ടി മികച്ചൊരു ഇന്നിംഗ്‌സ് കളിച്ചതിന്റെ സകല കോണ്‍ഫിഡന്‍സോടും കൂടി ബാറ്റ് ചെയ്ത യുവരാജ് സിംഗ്, മുസ്താഫിസുര്‍ ഇല്ലാഞ്ഞിട്ടും എണ്ണയിട്ട യന്ത്രം പോലെ കൃത്യമായി വര്‍ക്കൗട്ടായ ഡെത്ത് ബൗളിംഗ്. ഇത് രണ്ടുമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ആദ്യവിജയത്തിന്റെ ഹൈലൈറ്റ്. ഇത് മാത്രമല്ല, വിശദമായി കാണാം.

ആ ടോസ് നിര്‍ണായകമായില്ല

ആ ടോസ് നിര്‍ണായകമായില്ല

ഐ പി എല്‍ ഉദ്ഘാടന മത്സരത്തില്‍ ടോസ് നേടിയ ഷെയ്ന്‍ വാട്‌സന്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. താനും ആദ്യം ബൗള്‍ ചെയ്യുമായിരുന്നു എന്ന് സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും പറഞ്ഞു. എന്നാല്‍ ആദ്യം ബാറ്റ് ചെയ്തവര്‍ ഒരു തവണ മാത്രം ജയിച്ച ചരിത്രമുള്ള ഈ വിക്കറ്റില്‍ ടോസ് ഒരു കാര്യമേ ആയില്ല. ടോസ് നഷ്ടപ്പെട്ടിട്ടും ആദ്യം ബാറ്റ് ചെയ്തിട്ടും ഹൈദരാബാദ് ജയിച്ചു.

മികച്ച തുടക്കം

മികച്ച തുടക്കം

താരതമ്യേന മികച്ച തുടക്കമാണ് രണ്ട് ടീമുകള്‍ക്കും കിട്ടിയത്. പത്തൊമ്പതില്‍ നില്‍ക്കേ സണ്‍റൈസേഴ്‌സിന് ആദ്യ വിക്കറ്റ് പോയെങ്കില്‍ ബാംഗ്ലൂരിന്റെ ഓപ്പണിങ് കൂട്ടുകെട്ട് 54 റണ്‍സ് വരെ എത്തി. സണ്‍റൈസേഴ്‌സിന് വേണ്ടി ആദ്യ നാലില്‍ മൂന്ന് പേരും സ്‌കോര്‍ കുത്തനെ അടിച്ചു കേറ്റി. ബാംഗ്ലൂരിനാകട്ടെ ആദ്യത്തെ അഞ്ച് പേര്‍ ഒഴികെ ആരും സ്‌കോര്‍ ചെയ്തില്ല.

യുവരാജ് സിംഗിലേക്ക്

യുവരാജ് സിംഗിലേക്ക്

ശരാശരി വേഗതയില്‍ പോയിക്കൊണ്ടിരുന്ന സണ്‍റൈസേഴ്‌സ് ഇന്നിംഗ്‌സ് 200 കടക്കും എന്ന പ്രതീക്ഷ നല്‍കിയത് യുവരാജ് സിംഗാണ്. 27 പന്തില്‍ 7 ഫോറും 3 സിക്സും പറത്തിയാണ് യുവരാജ് 62 റണ്‍സെടുത്തത്. വിന്റേജ് യുവരാജ് കളം നിറഞ്ഞാല്‍ ഏത് ഗ്രൗണ്ടും ചെറുതായിപ്പോകുന്ന കാഴ്ചയാണ് ഹൈദരാബാദില്‍ കണ്ടത്. ഐ പി എല്ലിന്റെ തുടക്കത്തിലേ യുവരാജ് ഫോമായത് ഹൈദരാബാദിന് ആശ്വാസമാകും. യുവരാജ് തന്നെയാണ് മാന്‍ ഓഫ് ദ മാച്ചും.

 ബാറ്റിംഗ് നിര തകര്‍ത്തു

ബാറ്റിംഗ് നിര തകര്‍ത്തു

യുവരാജ് സിംഗ് മാത്രമല്ല, ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറെ തുടക്കത്തിലേ നഷ്ടമായിട്ടും 200 കടക്കുന്നതില്‍ ഹെന്റിക്കസിന്റെയും ശിഖര്‍ ധവാന്റെയും സംഭാവനകള്‍ കാണാതെ പോകാനാകില്ല. ഹെന്റിക്കസ് 37 പന്തില്‍ 52 റണ്‍സടിച്ചപ്പോള്‍ ശിഖര്‍ ധവാന്‍ 31 പന്തില്‍ 40 റണ്‍സടിച്ചു. അവസാന ഓവറുകളില്‍ ഹൂഡയും കട്ടിങും ചെറിയ സംഭാവനകള്‍ കൂടി നല്‍കിയതോടെ ഹൈദരാബാദ് 200 കടന്നു.

ബാംഗ്ലൂരിന്റെ മറുപടി

ബാംഗ്ലൂരിന്റെ മറുപടി

200ന് മേല്‍ സ്‌കോര്‍ പിന്തുടര്‍ന്ന ബാംഗ്ലൂരിന് മികച്ച തുടക്കം തന്നെ കിട്ടി. 5.4 ഓവറില്‍ ബാംഗ്ലൂര്‍ 52ല്‍ എത്തിയപ്പോഴാണ് മന്‍ദീപ് സിംഗിന്റെ ആദ്യവിക്കറ്റ് വീണത്. 16 പന്തില്‍ 24 റണ്‍സ്. 21 പന്തില്‍ 32 റണ്‍സെടുത്തെ ക്രിസ് ഗെയ്ലാണ് പിന്നീട് പുറത്തായത്. ഹെഡ് 30, ജാദവ് 31, വാട്‌സന്‍ 22 എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. അവസാനത്തെ ആറ് പേരില്‍ ബിന്നി മാത്രമാണ് രണ്ടക്കം കടന്നത്.

ഡെത്ത് ബൗളിംഗ് ഗംഭീരം

ഡെത്ത് ബൗളിംഗ് ഗംഭീരം

11.3 ഓവറില്‍ രണ്ട് വിക്കറ്റിന് 116 റണ്‍സെന്ന നിലയിലായിരുന്നു ബാംഗ്ലൂര്‍. എന്നാല്‍ അവിടെ നിന്നും അവരെ 172ല്‍ പുറത്താക്കി ഹൈദരാബാദ് വിജയം പിടിച്ചെടുത്തു. ഭുവനേശ്വര്‍ കുമാര്‍ നാലോവറില്‍ വെറും 27 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. റണ്‍സ് വിട്ടകൊടുത്തെങ്കിലും നെഹ്‌റയും വീഴ്ത്തി രണ്ട് വിക്കറ്റ്. അവസാന ഓവറുകളില്‍ ബാംഗ്ലൂര്‍ ചീട്ട് കൊട്ടാരം പോലെ തകര്‍ന്നു.

Story first published: Thursday, April 6, 2017, 14:32 [IST]
Other articles published on Apr 6, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+