ഒരു റണ്‍ വിജയവുമായി ധോണിയും ചെന്നെയും തടിതപ്പി
ചെന്നൈ: ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ സൂപ്പര്‍ സ്റ്റാറുകളില്‍ ഒരാളായ യുവരാജ് സിംഗ് ആറാമത്, യുവരാജിനോളം പോന്ന മാച്ച് വിന്നര്‍ ജെ പി ഡുമിനി ഏഴാമത്. 151 റണ്‍സിന്റെ സാധാരണ വിജയലക്ഷ്യം നേടാന്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് പറ്റിയില്ലെങ്കില്‍ അതിന് കാരണം മേല്‍പ്പറഞ്ഞ പരീക്ഷണം നടത്തിനോക്കിയ ആ തലയാണ്. അതിനി ക്യാപ്റ്റന്‍ ജെ പി ഡുമിനിയായാലും കോച്ച് ഗാരി കിര്‍സ്റ്റനായാലും ശരി.
വലിയ വെടിക്കെട്ടുകാരൊക്കെ ഉണ്ടെങ്കിലും ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്ക് വെറും 150 റണ്‍സിലെത്താനേ പറ്റിയുള്ളൂ. മക്കുല്ലം, സ്മിത്ത്, ഡുപ്ലിസി, ബ്രാവോ, റെയ്‌ന, ധോണി, ജഡേജ എന്നീ ബാറ്റിംഗ് ശക്തികളെ വരച്ച വരയില്‍ നിര്‍ത്തിയ താഹിറിനും കൂട്ടര്‍ക്കും കൊടുക്കണം ഫുള്‍ മാര്‍ക്ക്. പക്ഷേ ബാറ്റിംഗിലെ പരീക്ഷണം അവര്‍ക്ക് നഷ്ടമാക്കിയത് അര്‍ഹിച്ച ജയവും രണ്ട് പോയിന്റുകളുമാണ്.

മോര്‍ക്കലാണ് ഡല്‍ഹിയുടെ താരം
വണ്‍ഡൗണായി ക്രീസിലെത്തിയ ആല്‍ബി മോര്‍ക്കല്‍ 55 പന്തില്‍ 73 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. അവസാന ഓവറില്‍ 19 റണ്‍സ് വേണ്ടിയിരുന്ന ഡല്‍ഹിക്ക് മോര്‍ക്കല്‍ 17 റണ്‍സ് നേടിക്കൊടുത്തു. അവസാന പന്തില്‍ സിക്‌സ് വേണമായിരുന്നു. കിട്ടിയത് ഫോര്‍ മാത്രം. 1 റണ്‍സിന്റെ തോല്‍വി.

നെഹ്‌റാ ജി, ഓള്‍ഡ് ഈസ് ഗോള്‍ഡ്
സേവാഗ് ട്വീറ്റ് ചെയ്തതാണ് ശരി. 36 കാരന്‍ നെഹ്‌റയായിരുന്നു ചെന്നൈയെ ജയിപ്പിച്ചത്. നാലോവറില്‍ 25 റണ്‍സിന് 3 വിക്കറ്റ് വീഴ്ത്തിയാണ് നെഹ്‌റ മാന്‍ ഓഫ് ദ മാച്ചായത്.

കൊട്ടിഘോഷിച്ചത് വെറുതെയായി
ഐ പി എല്‍ 16 കോടിക്ക് ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് വേണ്ടി അരങ്ങേറ്റം കുറിച്ച യുവരാജ് സിംഗ് നിരാശപ്പെടുത്തി. മികച്ച തുടക്കം കിട്ടിയിട്ടും യുവരാജ് വിക്കറ്റ് വലിച്ചെറിഞ്ഞു. 6 പന്തില്‍ 9 റണ്‍സെടുത്ത് യുവരാജ് പുറത്തായത് ഡെല്‍ഹിക്ക് വന്‍ തിരിച്ചടിയായി.

അശ്വിന്റെ ഓവര്‍ നിര്‍ണായകമായി
പതിനെട്ടാം ഓവര്‍ എറിഞ്ഞ അശ്വിനാണ് കളി ചെന്നൈയുടെ കയ്യിലെത്തിച്ചത്. മൂന്നോവറില്‍ 32 എന്ന നിലയില്‍ നിന്നും റണ്ടോവറില്‍ 27 എന്ന നിലയിലായി ഇതോടെ ഡല്‍ഹി.

റെയ്‌നയുടെ ഫീല്‍ഡിങ് രക്ഷിച്ചു
അവസാന രണ്ട് പന്തില്‍ എട്ട് റണ്‍സ് വേണമായിരുന്നു ഡല്‍ഹിക്ക്. ഉറപ്പായ ഒരു ബൗണ്ടറി ഉജ്വലമായി ഫീല്‍ഡ് ചെയ്ത് റെയ്‌ന തടുത്തു. ചെന്നൈയ്ക്ക് ലാഭം രണ്ട് റണ്‍സ്. അവര്‍ ജയിച്ചതാകട്ടെ വെറും 1 റണ്‍സിന്.

സംഭവബഹുലം അവസാന ഓവര്‍
ഒരോവറില്‍ 19 റണ്‍സ് വേണ്ട മോര്‍ക്കലിന്റെ ബാറ്റില്‍ തട്ടി പന്ത് തേര്‍ഡ് മാന്‍ ബൗണ്ടറിയില്‍. രണ്ടാം പന്തില്‍ സിംഗിള്‍. മൂന്നാം പന്തില്‍ താഹിര്‍ ഔട്ട്. നാലാം പന്ത് മോര്‍ക്കല്‍ സിക്‌സ് പറത്തി. അഞ്ചാം പന്തില്‍ ഉറപ്പായ ബൗണ്ടറി റെയ്‌ന തടഞ്ഞു. ആറ് റണ്‍സ് ജയിക്കാന്‍ വേണ്ട അവസാന പന്ത് ബൗണ്ടറിക്ക് ആറടി ദൂരത്തിലെത്തിക്കാനേ മോര്‍ക്കലിന് കഴിഞ്ഞുള്ളൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications