യുവി ഈസ് ബാക്ക്; ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് ജയം
പുനെ: വിരാട് കോലിയെയും രോഹിത് ശര്‍മയെയും പോലുള്ള പയ്യന്‍മാര്‍ വീരേന്ദര്‍ സേവാഗും യുവരാജ് സിംഗും കളിക്കുന്നത് കാണണം. കാലം കഴിഞ്ഞു എന്ന് ദേശീയ ടീമില്‍ നിന്നും തള്ളിക്കളഞ്ഞ വീരേന്ദര്‍ സേവാഗിന്റെയും യുവരാജ് സിംഗിന്റെയും മിന്നല്‍ പ്രകടനങ്ങളായിരുന്നു ഐ പി എല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് - കിംഗ്‌സ് ഇലവന്‍ പഞ്ചാബ് കളിയിലെ പ്രത്യേകത.
അവസാന ഓവര്‍ വരെ ആവേശം നിലനിന്ന കളിയില്‍ വിജയം യുവരാജ് സിംഗിന്റെ ടീമായ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ കൂടെ നിന്നു. പ്രതാപത്തിനൊത്ത കളി പുറത്തെടുത്ത യുവരാജും യുവ ഓപ്പണര്‍ മാന്യങ്ക് അഗര്‍വാളുമാണ് ഡല്‍ഹിയെ വിജയത്തിലെത്തിച്ചത്. ഐ പി എല്‍ എട്ടില്‍ ഡെല്‍ഹിയുടെ ആദ്യ വിജയമാണിത്. തുടര്‍ച്ചയായ 11 തോല്‍വികള്‍ക്ക് ശേഷമാണ് ഈ ജയം.
സ്‌കോര്‍: പഞ്ചാബ് 7 വിക്കറ്റിന് 165. ഡല്‍ഹി 19.5 ഓവറില്‍ 5 വിക്കറ്റിന് 169. യുവരാജും സേവാഗും മിന്നിയ കളിയിലെ ചിത്രങ്ങള്‍ കാണൂ.

റൊമാന്റിക് പഞ്ചാബ്
നടന്‍ അര്‍ബാസ് ഖാനൊപ്പം പഞ്ചാബ് കിംഗ്‌സ് ടീം ഉടമയും നടിയുമായ പ്രിറ്റി സിന്റയുടെ ഒരു റൊമാന്റ് ക്ലിക്ക്

വീരു - ഓള്‍ഡ് ഈസ് ഗോള്‍ഡ്
ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ 41 പന്തിലായിരുന്നു സേവാഗിന്റെ 47 റണ്‍സ്. അപകടകാരിയായ സ്പിന്നര്‍ ഇമ്രാന്‍ താഹിറിനെ വീരു ഒരോവറില്‍ അടിച്ചത് 18 റണ്‍സ്.

യുവി - സിംഗ് ഈസ് കിംഗ്
39 പന്തില്‍ 5 ഫോറും 3 സിക്‌സും പറത്തിയായിരുന്നു യുവരാജ് സിംഗിന്റെ മാച്ച് വിന്നിംഗ് ഇന്നിംഗ്‌സ്. യുവരാജ് ഫോമായാല്‍ പിന്നെ ഈ സീസണില്‍ ഡല്‍ഹിക്ക് പേടിവേണ്ട

അഗര്‍വാള്‍ സ്പാറി
48 പന്തുകള്‍ നേരിട്ട് 68 റണ്‍സടിച്ച മാന്യങ്ക് അഗര്‍വാളാണ് കളിയിലെ താരം. 7 ഫോറും 2 സിക്‌സുമാണ് കര്‍ണാടകയില്‍ നിന്നുള്ള ഈ യുവ ഓപ്പണറുടെ സമ്പാദ്യം

വീണല്ലോ ആശാനേ
പഞ്ചാബിനെതിരെ കളിയില്‍ റണ്ണൗട്ടായ ഡല്‍ഹി ക്യാപ്റ്റന്‍ ജെ പി ഡുമിനി് വീണുകിടക്കുന്നു

സേവാഗിനെ വീഴ്ത്തി മിശ്ര
വീരേന്ദര്‍ സേവാഗിന്റെ വിക്കറ്റ് വീഴ്ത്തിയതും ഒരു വെറ്ററന്‍ താരമാണ്. ലെഗ് സ്പിന്നര്‍ അമിത് മിശ്ര

മാക്‌സ്‌വെല്‍ പോയ പോക്ക്
4 പന്തില്‍ 15 റണ്‍സെടുത്ത മാക്‌സ്‌വെല്‍ വീണ്ടും ഒരു സിക്‌സറിനുള്ള ശ്രമത്തിലാണ് ഔട്ടായിപ്പോയത്. താഹിറിനായിരുന്നു വിക്കറ്റ്

ഇമ്രാന്‍ താഹിര്‍ തിരിച്ചുവന്നു
ആദ്യ ഓവറില്‍ 18 റണ്‍സ് അടിച്ച ഇമ്രാന്‍ താഹിര്‍ അവസാന ഓവറുകളില്‍ 3 വിക്കറ്റുകള്‍ വീഴ്ത്തി ഡല്‍ഹിയെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications