ഐപിഎൽ ചരിത്രത്തിലെ വിലകൂടിയ താരങ്ങൾ: ഒന്നാമൻ സിക്സർ കിംഗ് യുവരാജ് സിംഗ് തന്നെ!
പണക്കൊഴുപ്പിൻറെ കളിയായിട്ടാണ് ഐ പി എൽ അറിയപ്പെടുന്നത്. കളിക്കാർക്ക് പ്രതിഫലമായി കിട്ടുന്ന കോടികൾ തന്നെ ഇതിന് പ്രധാന കാരണം. വർഷങ്ങളോളം രാജ്യത്തിന് വേണ്ടി ടെസ്റ്റ് കളിച്ചാലും കിട്ടുന്നതിൽ എത്രയോ കൂടുതലാണ് പലരും ഒറ്റ സീസൺ കൊണ്ട് ഐ പി എല്ലിൽ നിന്നും ഉണ്ടാക്കുന്നത്. എങ്കിൽ ആരായിരിക്കും ഐ പി എൽ ചരിത്രത്തിലെ ഏറ്റവും വില കൂടിയ താരങ്ങൾ. കാണാം.

യുവരാജ് സിംഗ്
രണ്ട് തവണയാണ് ഐ പി എല്ലിൽ യുവരാജിന് പൊന്നും വില കിട്ടിയത്. 2014 ലേലത്തിൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് യുവരാജിന് കൊടുത്തത് 14 കോടി രൂപ. തൊട്ടടുത്ത വർഷം 16 കോടിക്കാണ് ഡെൽഹി ഡെയർഡെവിൾസ് യുവിയെ വാങ്ങിയത്. ഇതൊരു ഐ പി എൽ റെക്കോർഡാണ്.

ഗൗതം ഗംഭീർ
2011 ലാണ് ഗൗതം ഗംഭീറിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വാങ്ങിയത്. 2.4 മില്യൺ യു എസ് ഡോളറിനായിരുന്നു ഈ വാങ്ങൽ. അതിന് ശേഷം ഗംഭീറിനെ കൊൽക്കത്ത ഒഴിവാക്കിയിട്ടുമില്ല.

ബെൻ സ്റ്റോക്സ്
2017 ഐ പി എൽ ലേലത്തിലെ ഏറ്റവും ഉയർന്ന തുക കിട്ടിയത് ഇംഗ്ലണ്ടിൻറെ ഓൾറൗണ്ടർ ബെൻ സ്റ്റോക്സിനാണ്. 2.16 മില്യൺ യു എസ് ഡോളർ അഥവാ 14 കോടി ഇന്ത്യൻ രൂപ.

യൂസഫ് പത്താൻ
2011ൽ കൊൽക്കത്ത നടത്തിയ മറ്റൊരു പ്രധാനപ്പെട്ട വാങ്ങലായിരുന്നു യൂസഫ് പത്താൻ. 2.1 മില്യൺ യു എസ് ഡോളറാണ് കൊൽക്കത്ത യൂസഫിന് വേണ്ടി ചിലവാക്കിയത്. ഇപ്പോഴും യൂസഫ് ഇതേ ടീമിൽ തുടരുന്നു.

റോബിൻ ഉത്തപ്പ
2011 ലേലത്തിൽ 2.1 മില്യൺ യു എസ് ഡോളർ കൊടുത്താണ് പുനെ വാര്യേഴ്സ് റോബിൻ ഉത്തപ്പയെ സ്വന്തമാക്കിയത്. പുനെ ഐ പി എല്ലിൽ നിന്നും പുറത്തായതോടെ ഉത്തപ്പ കൊൽക്കത്ത ടീമിലെത്തി.

ദിനേശ് കാർത്തിക്
റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ 205 ഐ പി എൽ ലേലത്തിൽ 1.75 മില്യൺ യു എസ് ഡോളർ കൊടുത്താണ് വിക്കറ്റ് കീപ്പർ ദിനേശ് കാർത്തികിനെ വാങ്ങിയത്. ഐ പി എൽ ചരിത്രത്തിൽ കാർത്തികിന് കിട്ടിയ ഏറ്റവും വലിയ പ്രതിഫലമാണ് ഇത്.

രോഹിത് ശർമ
2011ൽ 2 മില്യൺ യു എസ് ഡോളർ കൊടുത്ത് മുംബൈ ഇന്ത്യൻസ് സ്വന്തം തട്ടകത്തിൽ എത്തിച്ചതാണ് രോഹിത് ശർമയെ. രണ്ട് ഐപിഎൽ കിരീടങ്ങൾ രോഹിത് മുംബൈയ്ക്ക് നേടിക്കൊടുത്തു.

രവീന്ദ്ര ജഡേജ
2012ലാണ് ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ ചെന്നൈ സൂപ്പർ കിംഗ്സ് 2 മില്യൺ യു എസ് ഡോളർ കൊടുത്ത് വാങ്ങിയത്.

ഇർഫാൻ പത്താൻ
2011ൽ 1.9 മില്യൺ യു എസ് ഡോളറിന് ഇർഫാൻ പത്താനെ വാങ്ങിയത് ഡെൽഹി ഡെയർഡെവിൾസ്, ഫോമൗട്ടായ പത്താൻ ഇപ്പോൾ ഐ പി എല്ലിലേ ഇല്ല.

സൗരഭ് തിവാരി
1.6 മില്യൺ യു എസ് ഡോളർ കൊടുത്ത് ബാംഗ്ലൂരാണ് സൗരഭ് തിവാരിയെ വാങ്ങിയത് എന്നാൽ ടീമിന് ഇത് വലിയ ഗുണമൊന്നും ചെയ്തില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications