Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലങ്ക ഭയപ്പെട്ടത് സംഭവിച്ചു... ഇന്ത്യക്കെതിരേ മൂന്നാം ടി20യിലും പ്രമുഖ പേസര്‍ പുറത്ത് ?

പൂനെ: ഇന്ത്യക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20യിലും പ്രമുഖ പേസര്‍ ഇസുരു ഉദാനയുടെ സേവനം ശ്രീലങ്കയ്ക്കു ലഭിച്ചേക്കില്ല. പരിക്കില്‍ നിന്നു മോചിതനാവാത്തതിനാല്‍ അടുത്ത മല്‍സരവും താരത്തിനു നഷ്ടമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലങ്കയെ സംബന്ധിച്ചു കനത്ത തിരിച്ചടിയാണിത്. ഇന്‍ഡോറില്‍ നടന്ന രണ്ടാം ടി20യില്‍ ഏഴു വിക്കറ്റിന്റെ കനത്ത തോല്‍വിയേറ്റു വാങ്ങിയ ശേഷം ലങ്കന്‍ നായകന്‍ ലസിത് മലിങ്ക ഇക്കാര്യം സമ്മതിക്കുകയും ചെയ്തിരുന്നു. ടീമിന്റെ മുഖ്യ ബൗളറാണ് ഉദാനയെന്നും ഈ ഫോര്‍മാറ്റില്‍ ഏറെ മല്‍സര പരിചയം താരത്തിനുണ്ടെന്നും മലിങ്ക വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ച പൂനെയിലാണ് മൂന്നാം ടി20 നടക്കുന്നത്. പരമ്പരയില്‍ 0-1ന് പിന്നിലായതിനാല്‍ ലങ്കയ്ക്കു ഈ മല്‍സരത്തില്‍ ജയിച്ചേ തീരൂ.

udana

രണ്ടാം ടി20യില്‍ ലങ്കയുടെ പ്ലെയിങ് ഇലവലില്‍ ഉദാനയുണ്ടായിരുന്നു. ടീമിനു വേണ്ടി താരം ബാറ്റിങില്‍ ഇറങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ലങ്കന്‍ ഇന്നിങ്‌സിനു ശേഷം ഇന്ത്യയുടെ ബാറ്റിങിന് മുന്നോടിയായി വാംഅപ്പ് നടത്തുന്നതിനിടെ ഉദാനയുടെ പുറം ഭാഗത്തു പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഒരോവര്‍ പോലും ബൗള്‍ ചെയ്യാന്‍ പേസര്‍ക്കു സാധിച്ചതുമില്ല.

പരിക്കില്‍ നിന്നും ഇനിയും മുക്തനായിട്ടില്ലാത്തതിനാല്‍ ഇന്ത്യക്കെതിരേയുള്ള മൂന്നാം ടി20യില്‍ ഉദാനയെ കളിപ്പിച്ച് റിസ്‌കെടുക്കാന്‍ ലങ്കന്‍ കോച്ച് മിക്കി ആര്‍തര്‍ ആഗ്രഹിക്കുന്നില്ല. ഫെബ്രുവരിയില്‍ ഒട്ടേറെ മല്‍സരങ്ങള്‍ ലങ്കയ്ക്കു മുന്നിലുണ്ട്. അതുകൊണ്ടു തന്നെ ഉദാനയെ ധൃതി പിടിച്ച് ടീമിലേക്ക് ഉടന്‍ തിരികെ കൊണ്ടു വരാന്‍ ശ്രമിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ടി20 ഫോര്‍മാറ്റില്‍ ലങ്കയ്ക്കു വേണ്ടി സമീപകാലത്തു മികച്ച പ്രകടനമാണ് ഉദാന കാഴ്ച വച്ചു കൊണ്ടിരിക്കുന്നത്.

Story first published: Wednesday, January 8, 2020, 15:50 [IST]
Other articles published on Jan 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+