IND vs ENG: കോലിയുടെ കാര്യം തീരുമാനമായി! ഇതിഹാസ താരം കളിക്കും- പ്ലെയിങ് ഇലവന്‍
എഡ്ബാസ്റ്റണ്‍: ഇന്ത്യക്കെതിരേ വെള്ളിയാഴ്ച നടക്കാനിരിക്കുന്ന നിര്‍ണായകമായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിനുള്ള ഇംഗ്ലണ്ടിന്റെ പ്ലെയിങ് ഇലവന്‍ പ്രഖ്യാപിച്ചു. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സിനു കീഴില്‍ ശക്തമായ ടീമിനെയാണ് ഇംഗ്ലണ്ട് അണിനിരത്തുന്നത്. ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ പ്ലെയിങ് ഇലവനില്‍ മടങ്ങിയെത്തിയത് ഇന്ത്യയെ സംബന്ധിച്ച് വലിയ ഭീഷണി തന്നെയാണ്.
സ്പിന്‍ ബൗളിങിനു കൂടി പ്രാധാന്യം നല്‍കിയുള്ള ടീമിനെയാണ് ഇംഗ്ലണ്ട് പരീക്ഷിക്കുന്നത്. രണ്ടു സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍ പ്ലെയിങ് ഇലവനില്‍ ഇടംപിടിച്ചിട്ടുണ്ട്. ജാക്ക് ലീച്ചും മാത്യു പോട്‌സുമാണ് സ്പിന്‍ ആക്രമണത്തിനു ചുക്കാന്‍ പിടിക്കുന്നത്.

കൊവിഡില്‍ നിന്നും പൂര്‍ണമായി മുക്തനായിട്ടില്ലാത്തതിനാല്‍ വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിനെ ഇംഗ്ലീഷ് ടീമിലുള്‍പ്പെടുത്തിയിട്ടില്ല. പകരം സാം ബില്ലിങ്‌സാണ് വിക്കറ്റ് കാക്കുന്നത്. ഫിറ്റ്‌നസ് വീണ്ടെടുത്ത് ജെയിംസ് ആന്‍ഡേഴ്‌സന്‍ തിരികെ വന്നതോടെ ജാമി ഒവേര്‍ട്ടനാണ് സ്ഥാനം നഷ്ടമായിരിക്കുകയാണ്.
ആന്‍ഡേഴ്‌സന്റെ വരവോടെ വീണ്ടുമൊരില്‍ക്കൂടി വിരാട് കോലി- ആന്‍ഡേഴ്‌സന്‍ കൊമ്പുകോര്‍ക്കല്‍ ആസ്വദിക്കാനുള്ള അവസരമാണ് ക്രിക്കറ്റ് പ്രേമികള്‍ക്കു ലഭിച്ചിരിക്കുന്നത്. മുന്‍ പര്യടനങ്ങളിലെല്ലാം ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ വീറും വാശിയും നിറഞ്ഞതായിരുന്നു.
ഓര്‍മയുണ്ടോ ടി20യിലെ കന്നി സൂപ്പര്‍ ഓവര്‍? ബോസായി ഗെയ്ല്‍! കിവികള്‍ വീണു

ന്യൂസിലാന്‍ഡുമായി അവസാനമായി കളിച്ച മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ കളിച്ചിരുന്നില്ല. പകരം ജാമി ഒവേര്‍ട്ടനായിരുന്നു ടീമിലുണ്ടായിരുന്നത്. ഒവേര്‍ട്ടനു പകരം ആന്‍ഡേഴ്‌സന്‍ വന്നതൊഴിച്ചാല്‍ കിവീസിനെതിരായ അവസാന ടെസ്റ്റിലെ ടീമില്‍ ഇംഗ്ലണ്ട് മറ്റു മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ കിവികളെ തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലീഷ് ടീം ഇന്ത്യക്കെതിരേ ഇറങ്ങുന്നത്. പുതിയ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിനു കീഴില്‍ അവരുടെ കന്നി പരമ്പര കൂടിയായിരുന്നു ന്യൂസിലാന്‍ഡുമായിട്ടുള്ളത്. സ്പിന്നര്‍ മാത്യു പോട്‌സ് ഈ പരമ്പരയിലൂടെയായിരുന്നു അരങ്ങേറിയത്. 14 വിക്കറ്റുകളോടെ താരം വരവറിയിക്കുകയും ചെയ്തിരുന്നു.
IND vs ENG: കോളടിച്ച് ഹാര്‍ദിക്, ഇംഗ്ലണ്ടിനെതിരേയും ക്യാപ്റ്റന്‍! ടീമില്‍ സഞ്ജുവും

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍
സാക്ക് ക്രോളി, അലെക്‌സ് ലീസ്, ഓലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്‌റ്റോ, ബെന്‍ സ്‌റ്റോക്‌സ് (ക്യാപ്റ്റന്‍), സാം ബില്ലിങ്‌സ് (വിക്കറ്റ് കീപ്പര്‍), മാത്യു പോട്‌സ്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജാക്ക് ലീച്ച്, ജെയിംസ് ആന്‍ഡേഴ്‌സന്‍.

അതേസമയം, ഇന്ത്യന്‍ പ്ലെയിങ് ഇലവന്റെ കാര്യത്തില്‍ ഇപ്പോഴും അവ്യക്ത തുടരുകയാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിക്കുമോയെന്നതിനെക്കുറിച്ച് ടീം മാനേജ്‌മെന്റ് ഇപ്പോഴും ഉറപ്പിച്ചു പറയുന്നില്ല. കൊവിഡ് മുക്തനാവാത്തതിനാല്‍ രോഹിത് കളിക്കില്ലെന്നും ജസ്പ്രീത് ബുംറയായിരിക്കും പകരം ടീമിനെ നയിക്കുകയെന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ രോഹിത് ഔദ്യോഗികമായി പിന്മാറിയിട്ടല്ലെന്നു കോച്ച് രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിയതോടെ സസ്‌പെന്‍സ് തുടരുകയാണ്.

സാധ്യതാ ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ഇന്ത്യ (രോഹിത് ശര്‍മ കളിച്ചില്ലെങ്കിലുള്ള ടീം)- ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര/കെഎസ് ഭരത്, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications