Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: റെഡ് ബോളില്‍ ഇവരെ ഇന്ത്യക്കു വേണ്ട, ഫൈനലോടെ നിര്‍ത്താം! പുതിയവര്‍ വരണം

ഇന്ത്യന്‍ ടീമിനെ ഈ വര്‍ഷം കാത്തിരിക്കുന്ന ആദ്യത്തെ പ്രധാനപ്പെട്ട കിരീടമാണ് ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ട്രോഫി. തുടര്‍ച്ചയായി രണ്ടാം എഡിഷനിലും റെഡ് ബോല്‍ ക്രിക്കറ്റിലെ പരമോന്നത കിരീടം ഇന്ത്യയുടെ കൈയെത്തുംദൂരത്ത് എത്തിയിരിക്കുകയാണ്. കഴിഞ്ഞ തവണ ഫൈനലില്‍ ന്യൂസിലാന്‍ഡായിരുന്നു ലോക കിരീടം ഇന്ത്യയില്‍ നിന്നും തട്ടിയെടുത്തത്. ഇത്തവണ ഇന്ത്യക്കും ട്രോഫിക്കം ഇടയില്‍ നില്‍ക്കുന്നത് മറ്റൊരു വമ്പന്‍മാരായ ഓസ്‌ട്രേലിയയാണ്.

INDIANS WHO CAN RETIRE AFTER WTC

ജൂണ്‍ ഏഴിനാണ് ഇംഗ്ലണ്ടിലെ ഓവലില്‍ വച്ച് ടെസ്റ്റിലെ ലോക ചാംപ്യന്‍ പട്ടത്തിനായി രോഹിത് ശര്‍മയുടെ ഇന്ത്യയും പാറ്റ് കമ്മിന്‍സിന്റെ ഓസ്‌ട്രേലിയയും കൊമ്പുകോര്‍ക്കുന്നത്. ഇന്ത്യയേക്കാള്‍ മുമ്പ് ഫൈനലില്‍ സ്ഥാനമുറപ്പിച്ചത് ഓസീസായിരുന്നു. എന്നാല്‍ കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ അവരെ 2-1നു പരാജയപ്പെടുത്തിയതോടെ ഇന്ത്യക്കും ഫൈനലിലേക്കു യോഗ്യത ലഭിക്കുകയായിരുന്നു.

ഇന്ത്യയുടെ ചില കളിക്കാരെ സംബന്ധിച്ച് ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ ഒരുപക്ഷെ അവസാനത്തേത് ആയേക്കും. വീണ്ടുമൊരിക്കല്‍ക്കൂടി റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ചിലരെ ഇന്ത്യന്‍ ടീമില്‍ കാണാനിടയില്ല. ഓസ്‌ട്രേലിയയുമായുള്ള ഫൈനലിനു ശേഷം ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കാവുന്ന ഇന്ത്യയുടെ അഞ്ചു താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

ഈ ഫോര്‍മാറ്റിലെ ഇതിഹാസമെന്നു വിശേഷിപ്പിക്കപ്പെടുന്ന വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണ് ഇക്കൂട്ടത്തില്‍ ഒരാള്‍. 37കാരനായ അദ്ദേഹം ഈ ഫോര്‍മാറ്റില്‍ വര്‍ഷങ്ങളായി ടീമിലെ അവിഭാജ്യ ഘടകമാണ്. ഫൈനലിനു ശേഷം അശ്വിനു ടെസ്റ്റിനോടു ഗുഡ്‌ബൈ പറയാവുന്നതാണ്. പകരം ഇന്ത്യക്കു ഏതെങ്കിലും യുവതാരത്തെ ടീമിലേക്കുകൊണ്ടു വരികയും ചെയ്യാം. ടീമില്‍ നിന്നും സെലക്ടര്‍മാര്‍ തന്നെ പുറത്താക്കുന്നതിനു മുമ്പ് സ്വയം തലയുയര്‍ത്തി വിരമിക്കുന്നതാവും അശ്വിനെ സംബന്ധിച്ച് ഏറ്റവും അഭിമാനം നല്‍കുന്ന കാര്യം.

R ASHWIN APPEAL

നിലവില്‍ ടെസ്റ്റ് പ്ലാനിന്റെ ഭാഗമല്ലാത്ത ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മയാണ് ഈ ലിസ്റ്റിലെ രണ്ടാമന്‍. റെഡ് ബോള്‍ ഫോര്‍മാറ്റിലേക്കു അദ്ദേഹത്തിനു ഇനിയൊരു മടങ്ങിവരവ് ഉണ്ടാവില്ലെന്നുറപ്പാണ്. അതുകൊണ്ടു തന്നെ ഫൈനലിനു ശേഷം ഇഷാന്തിനും ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കാവുന്നതാണ്. ലോക ചാംപ്യന്‍ഷിപ്പിന്റെ ഈ സീസണില്‍ തുടക്കത്തിലെ ചില മല്‍സരങ്ങളില്‍ ഇഷാന്ത് കളിച്ചിരുന്നു. പക്ഷെ പിന്നീട് ടീമില്‍ നിന്നും പൂര്‍ണമായി തഴയപ്പെട്ടു. 2021 നവംബറില്‍ ന്യൂസിലാന്‍ഡിനെതിരേയായിരുന്നു അദ്ദേഹം അവസാനമായി ടെസ്റ്റില്‍ കളിച്ചത്.

360 ഡിഗ്രി ബാറ്റര്‍ സൂര്യകുമാര്‍ യാദവിനും ഫൈനല്‍ കഴിഞ്ഞാല്‍ ടെസ്റ്റ് മതിയാക്കി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാവുന്നതാണ്. കഴിഞ്ഞ ഓസ്‌ട്രേലിയയുമായുള്ള പരമ്പരയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. ഒരു ടെസ്റ്റിനു ശേഷം ടീമില്‍ നിന്നും പുറത്താവുകയും ചെയ്തു. ശ്രേയസ് അയ്യര്‍ പരിക്കിന്റെ പിടിയിലായതിനാല്‍ ഫൈനലില്‍ സൂര്യക്കു ടീമില്‍ ഇടം ലഭിച്ചേക്കും. ബാറ്റിങില്‍ ഒരിക്കല്‍ക്കൂടി നിറംമങ്ങിയാല്‍ അദ്ദേഹത്തിനു ഫൈനല്‍ കഴിഞ്ഞാല്‍ ടെസ്റ്റ് വിടാവുന്നതാണ്.

SURYAKUMAR YADAV TEST

വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയാണ് ഈ ലിസ്റ്റിലുള്ള നാലാമത്തെ താരം. അദ്ദേഹം നിലവില്‍ ടെസ്റ്റ് ടീമിന്റെ ഭാഗമല്ല. ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി റിഷഭ് പന്തും ബാക്കപ്പുകളായി കെഎസ് ഭരതും ഇഷാന്‍ കിഷനും ഇപ്പോള്‍ ടീമിന്റെ ഭാഗമാണ്. കൂടാതെ സഞ്ജു സാംസണും അവസരം പ്രതീക്ഷിച്ച് രംഗത്തുണ്ട്. അതിനാല്‍ തന്നെ പ്രതീക്ഷ അസ്തമിച്ച സാഹയ്ക്കും ടെസ്റ്റിനോടു ഗുഡ്‌ബൈ പറയാവുന്നതാണ്.

ലിസ്റ്റിലെ അഞ്ചാമത്തെയും അവസാനത്തെയും താരം വെറ്ററന്‍ ഫാസ്റ്റ് ബൗളര്‍ ഉമേഷ് യാദവാണ്. ഓസ്‌ട്രേലിയക്കെതിരേ സമാപിച്ച പരമ്പരയില്‍ അദ്ദേഹം മോശമല്ലാത്ത പ്രകടനം നടത്തിയിരുന്നു. വരാനിരിക്കുന്ന ഫൈനലിലും ഉമേഷിനു ടീമില്‍ അവസരം ലഭിച്ചേക്കും. പക്ഷെ 35കാരനായ അദ്ദേഹത്തെ സംബന്ധിച്ച് ടെസ്റ്റില്‍ ഇനി കാര്യമായ പ്രതീക്ഷയ്ക്കു വകയില്ല. യുവ ഫാസ്റ്റ് ബൗളര്‍മാരെ ആയിരിക്കും ലോക ചാംപ്യന്‍ഷിപ്പിന്റെ അടുത്ത െൈസക്കിളിലേക്കു ഇന്ത്യ വളര്‍ത്തിക്കൊണ്ടു വരിക. അതിനാല്‍ തന്നെ ഫൈനലിനു ശേഷം ഉമേഷിനും ടെസ്റ്റ് മതിയാക്കാം.

Story first published: Saturday, March 25, 2023, 13:27 [IST]
Other articles published on Mar 25, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+