Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സന്നാഹം: പുജാര ഡെക്ക്, വിക്കറ്റെടുത്തത് ഷമി, കന്നി വിക്കറ്റ് പോലെ ആഘോഷം, വൈറല്‍

1

ലെസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യയുടെ ചേതേശ്വര്‍ പുജാര ഡെക്ക്. മോശം ഫോമിനെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമിന് പുറത്തായ അദ്ദേഹം ഐപിഎല്ലിന്റെ സമയത്ത് കൗണ്ടി ക്രിക്കറ്റില്‍ കളിക്കുകയും തുടര്‍ സെഞ്ച്വറികളോടെ കൈയടി നേടി തിരിച്ചുവരവ് നടത്തുകയുമായിരുന്നു. കൗണ്ടിയിലെ അദ്ദേഹത്തിന്റെ പ്രകടനം ഇംഗ്ലണ്ട് പരമ്പരയില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നതായിരുന്നു. എന്നാല്‍ സന്നാഹ മത്സരത്തില്‍ പുജാര ഡെക്കായതോടെ ഇന്ത്യ ആശങ്കയിലായിരിക്കുകയാണ്.

ആറ് പന്ത് നേരിട്ട പുജാരയെ മുഹമ്മദ് ഷമി ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. ഇന്ത്യന്‍ ബാറ്റിങ് നിരയിലെ പ്രതിരോധ കോട്ടയെന്ന് പുജാരയെ വിശേഷിപ്പിക്കാം. എന്നാല്‍ സമീപകാലത്തായി ദേശീയ ജഴ്‌സിയിലെ അദ്ദേഹത്തിന്റെ പ്രകടനം മോശമാണ്. ഇംഗ്ലണ്ട് ടെസ്റ്റിലും നിരാശപ്പെടുത്തിയാല്‍ പുജാരക്ക് ഇനി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാനുള്ള സാധ്യത കുറവാണെന്ന് പറയാം.

1

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് മുന്നിലാണ് പുജാരയുടെ കീഴടങ്ങലെന്നതാണ് രസകരം. ഇന്‍സ്വിങ്ങറായെത്തിയ പന്തില്‍ പുജാര ഷോട്ടിന് ശ്രമിച്ചപ്പോള്‍ എഡ്ജില്‍ തട്ടി സ്റ്റംപ് തെറിക്കുകയായിരുന്നു. തന്റെ കന്നി വിക്കറ്റ് നേട്ടം പോലെ പുജാരയുടെ വിക്കറ്റ് ആഘോഷിച്ച ഷമി പുജാരയുടെ തോളിലേക്ക് ചാടിക്കയറുകയും ചെയ്തു. ഷമിയുടെ ബൗളിങ്ങില്‍ ഇന്ത്യക്ക് സന്തോഷമുണ്ടെങ്കിലും പുജാരയുടെ നിരാശപ്പെടുത്തുന്ന പ്രകടനത്തില്‍ ഇന്ത്യക്ക് അതിലേറെ ആശങ്കയാണ്.

മൂന്നാം നമ്പറില്‍ പുജാര പരാജയപ്പെട്ടാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ പ്രയാസമാവും. വിരാട് കോലി, റിഷഭ് പന്ത്, രോഹിത് ശര്‍മ എന്നിവരുടെയെല്ലാം സമീപകാല പ്രകടനങ്ങള്‍ മോശമായതിനാല്‍ത്തന്നെ പുജാരയും നിരാശപ്പെടുത്തിയാല്‍ വലിയ നാണക്കേട് തന്നെ ഇന്ത്യ നേരിടേണ്ടി വരുമെന്നുറപ്പ്. സന്നാഹ മത്സരത്തിലെ ഇന്ത്യയുടെ പ്രധാന ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം മികച്ചതല്ല.

ഏകദിനത്തിലും ടി20യിലും രാജാക്കന്മാര്‍, എന്നാല്‍ ടെസ്റ്റില്‍ ഒന്നുമായില്ല, അഞ്ച് ഇന്ത്യക്കാരിതാ

2

നായകന്‍ രോഹിത് ശര്‍മ 25 റണ്‍സെടുത്തപ്പോള്‍ സഹ ഓപ്പണറായ ശുബ്മാന്‍ ഗില്‍ 21 റണ്‍സാണ് നേടിയത്. കെ എല്‍ രാഹുലിന്റെ അഭാവത്തില്‍ രോഹിത്തിനൊപ്പം ശുബ്മാനാവും ഓപ്പണറാവുക. ഹനുമ വിഹാരി 3 റണ്‍സ് മാത്രമെടുത്തപ്പോള്‍ ശ്രേയസ് അയ്യര്‍ 11 പന്ത് നേരിട്ട് അക്കൗണ്ട് തുറക്കാനാവാതെ മടങ്ങി. മുന്‍ ഇന്ത്യന്‍ നായകനും സൂപ്പര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലി 33 റണ്‍സാണ് നേടിയത്. നാല് ഫോറും 1 സിക്‌സും കോലി പറത്തി. പ്രതീക്ഷ നല്‍കുന്ന ഷോട്ടുകള്‍ കളിക്കാനും അദ്ദേഹത്തിനായി.

ഓടല്ലേ...റണ്ണൗട്ടാവും, ക്രിക്കറ്റില്‍ കൂടുതല്‍ റണ്ണൗട്ടായ അഞ്ച് പേരിതാ, തലപ്പത്ത് ഇന്ത്യന്‍ താരം

3

ഇന്ത്യയുടെ രണ്ടാം വിക്കറ്റ് കീപ്പറായ കെ എസ് ഭരത് പുറത്താവാതെ 70 റണ്‍സ് നേടി. ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ കളിച്ച് വലിയ അനുഭവസമ്പത്തില്ലാത്ത താരമാണ് ഭരത്. എന്നിട്ടും എട്ട് ഫോറും ഒരു സിക്‌സുമടക്കം ഗംഭീര പ്രകടനം നടത്താന്‍ യുവതാരത്തിനായി. ശര്‍ദുല്‍ ഠാക്കൂര്‍ 6 റണ്‍സും രവീന്ദ്ര ജഡേജ 13 റണ്‍സുമാണ് നേടിയത്. ഇന്ത്യയുടെ ബൗളര്‍മാരുടെ പ്രകടനവും നിരാശപ്പെടുത്തുന്നതാണ്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറക്ക് 9 ഓവര്‍ എറിഞ്ഞിട്ട് ഒരു വിക്കറ്റ് പോലും നേടാനായില്ല.

4

മുഹമ്മദ് സിറാജ് ഐപിഎല്ലിലെ തല്ലുകൊള്ളിയാണെങ്കിലും ടെസ്റ്റിലേക്കെത്തിയപ്പോള്‍ കഥ മാറി. അഞ്ച് ഓവര്‍ എറിഞ്ഞ് രണ്ട് വിക്കറ്റാണ് സിറാജ് നേടിയത്. മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് നേടി. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നീ നാല് പേസര്‍മാരെ ഇന്ത്യ പ്ലേയിങ് 11 ലേക്ക് പരിഗണിക്കാനാണ് സാധ്യത. ഇംഗ്ലണ്ടിലെ പേസ് പിച്ചായതിനാല്‍ ഇന്ത്യ രവീന്ദ്ര ജഡേജയെ മാത്രം പ്ലേയിങ് 11 ലേക്ക് പരിഗണിക്കാനാണ് സാധ്യത.

Story first published: Friday, June 24, 2022, 18:04 [IST]
Other articles published on Jun 24, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+