Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്മൃതി, ഇന്ത്യന്‍ പെണ്‍പുലി, ഇംഗ്ലണ്ടില്‍ കുറിച്ചത് ലോകറെക്കോര്‍ഡ്!! തല്ലിത്തകര്‍ത്തു, വീഡിയോ

1

ലണ്ടന്‍: ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ പുത്തന്‍ സെന്‍സേഷനായ സ്മൃതി മന്ദാനയ്ക്കു ലോക റെക്കോര്‍ഡ്. വനിതകളുടെ ട്വന്റി20യിലെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ച്വറിയെന്ന റെക്കോര്‍ഡിനൊപ്പമാണ് താരമെത്തിയത്. ഇംഗ്ലണ്ടില്‍ നടക്കുന്ന ക്രിക്കറ്റ് സൂപ്പര്‍ ലീഗിലാണ് സ്മൃതി ലോകറെക്കോര്‍ഡിനൊപ്പമെത്തിയത്. ലഫ്‌ബൊറോ ലൈറ്റ്‌നിങ് ടീമിനെതിരായ കളിയില്‍ വെസ്‌റ്റേണ്‍ സ്‌റ്റോമിനു വേണ്ടി ഇറങ്ങിയ ഇന്ത്യന്‍ താരം വെറും 18 പന്തില്‍ അര്‍ധസെഞ്ച്വറി തികയ്ക്കുകയായിരുന്നു.

മഴയെ തുടര്‍ന്ന് ആറോവര്‍ വീതമാക്കി ചുരുക്കിയ മല്‍സരത്തില്‍ ആദ്യ പന്ത് മുതല്‍ സ്മൃതി കത്തിക്കയറുകയായിരുന്നു. ഇടംകൈയന്‍ ബാറ്റ്‌സ് വുമണായ താരത്തിന്റെ ഇന്നിങ്‌സില്‍ അഞ്ചു ബൗണ്ടറികളും നാലു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ന്യൂസിലാന്‍ഡിന്റെ സോഫി ഡിവൈന്റെ പേരിലുള്ള ലോക റെക്കോര്‍ഡിനൊപ്പമാണ് സ്മൃതിയുമെത്തിയത്. 2015ല്‍ ബെംഗളൂരുവില്‍ നടന്ന മല്‍സരത്തില്‍ ഇന്ത്യക്കെതിരേയായിരുന്നു 18 പന്തില്‍ അര്‍ധസെഞ്ച്വറി തികച്ച് താരം റെക്കോര്‍ഡിട്ടത്.

സ്മൃതിയുടെ സൂപ്പര്‍ ഇന്നിങ്‌സിന്റെ വീഡിയോ കാണാം

ഇംഗ്ലണ്ടില്‍ വനിതകളുടെ ഏറ്റവും പ്രധാനപ്പെട്ട ആഭ്യന്തര ട്വന്റി20 ടൂര്‍ണമെന്റാണ് സൂപ്പര്‍ ലീഗ്. ഈ ചാംപ്യന്‍ഷിപ്പില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരവും സ്മൃതിയാണ്. 22 കാരിയായ താരത്തിന്റെ അവിസ്മരണീയ ഇന്നിങ്‌സിന്റെ മികവില്‍ മല്‍സത്തില്‍ വെസ്റ്റേണ്‍ സ്റ്റോം ടീം 18 റണ്‍സിനു വിജയിക്കുകയും ചെയ്തു. പുരുഷ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിനെന്ന ലോകറെക്കോര്‍ഡ് ഇന്ത്യയുടെ യുവരാജ് സിങും വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലും പങ്കിടുകയാണ്. 12 പന്തിലാണ് ഇരുവരും 50 റണ്‍സ് തികച്ചത്.

Story first published: Monday, July 30, 2018, 11:09 [IST]
Other articles published on Jul 30, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+