വിക്കറ്റ് കീപ്പിങ് ദുരന്തം- പന്തിനെ പഞ്ഞിക്കിട്ടു.. വ്യാജ സിനിമയുടെ സബ് ടൈറ്റില്‍ പോലെ, ട്രോള്‍ മഴ
രാജ്‌കോട്ട്: ബംഗ്ലാദേശിനെതിരേ ഇന്ത്യ എട്ടു വിക്കറ്റിന്റെ ജയം കൊയത രണ്ടാം ടി20 മല്‍സരത്തില്‍ വരുത്തിയ വിക്കറ്റ് കീപ്പിങ് ദുരന്തത്തിന്റെ പേരില്‍ ഇന്ത്യന്‍ താരം റിഷഭ് പന്തിന് ട്രോള്‍ മഴ. സോഷ്യയില്‍ മീഡിയകളില്‍ താരത്തിനെതിരേ വന്‍ പരിഹാസമാണ് ഉയരുന്നത്. പന്തിന്റെ വീഴ്ച കാരണം ബംഗ്ലാദേശിനെിരേ ഉറപ്പായും ലഭിക്കേണ്ടിയിരുന്ന വിക്കറ്റ് ഇന്ത്യക്കു നഷ്ടമായിരുന്നു.
ബംഗ്ലാദേശ് ഓപ്പണര്‍ ലിറ്റണ്‍ ദാസിനെ യുസ്വേന്ദ്ര ചഹലിന്റെ ബൗളിങില്‍ പന്ത് സ്റ്റംപ് ചെയ്‌തെങ്കിലും തേര്‍ഡ് അംപയര്‍ നോട്ടൗട്ട് വിധിക്കുകയായിരുന്നു. നോ ബോളും വിളിച്ചിരുന്നു. സ്റ്റംപ് ചെയ്യുമ്പോള്‍ പന്തിന്റെ ഗ്ലൗസിന്റെ ചെറിയൊരു ഭാഗം വിക്കറ്റിനകത്തേക്കു കയറിയതായിരുന്നു ഇതിനു കാരണം. നിയമം അനുസരിച്ച് സ്റ്റംപ് ചെയ്യുമ്പോള്‍ കൈകളോ ഗ്ലൗസോ വിക്കറ്റിനകത്തേക്കു കയറാന്‍ പാടില്ല. പന്തിനെതിരേ വന്ന ചില രസകരയമായ ട്രോളുകള്‍ ഏതൊക്കൈയന്നു നോക്കാം.
ധോണിയുടെ പ്രതികരണം
റിഷഭ് പന്തിന്റെ വിക്കറ്റ് കീപ്പിങ് കണ്ടപ്പോള്‍ എംഎസ് ധോണിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
ടീമില്‍ സ്ഥാനമുറപ്പിക്കുന്നു
റിഷഭ് പന്ത് ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കുന്നു

10 തവണ ഔട്ടാക്കിയേനെ
'മഹാനായ' റിഷഭ് പന്ത് വിക്കറ്റിന് മുന്നില്‍ വച്ച് ബോള്‍ പിടിച്ചെടുക്കുന്നു. സ്‌കൂള്‍ കുട്ടികളുടെ ഭാഗത്തു നിന്നുണ്ടാവുന്നതു പോലെയുള്ള അബദ്ധം. എംഎസ് ധോണിയാണെങ്കില്‍ ഇത് പോലെ അവസരം ലഭിച്ചാല്‍ 10 തവണയെങ്കിലും പുറത്താക്കുമായിരുന്നു.
പന്തിനേക്കാള്‍ ഭേദം
റിഷഭ് പന്തിനേക്കാള്‍ ഭേദമാണ് ഇത്. ക്യാപ്റ്റന്‍ വിരാട് കോലി നേരത്തേ ഇന്ത്യക്കായി വിക്കറ്റ് കാക്കുന്നതാണ് വീഡിയോയിലുള്ളത്.

ഈ സ്‌കീം നിനക്കുള്ളതല്ല
മഹി ആരാധകര്‍ ഇപ്പോള്‍ പന്തിനോട് ഇപ്പോള്‍ പറയുക ഇങ്ങനെയായിരിക്കും- നീ ഇവിടെ നിന്നു പോയ്‌ക്കോ, ഈ സ്‌കീം നിനക്കുള്ളതല്ല.

സബ് ടൈറ്റില്‍ പോലെ
റിഷഭ് പന്തിന്റെ ഗ്ലൗസുകള്‍ സിനിമയുടെ വ്യാജ കോപ്പിയുടെ സബ് ടൈറ്റില്‍ പോലെയാണ്. ആവശ്യത്തിലധികം പലപ്പോഴും ഇത് മുന്നിലേക്കു പോയ്‌ക്കൊണ്ടിരിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications