For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പന്തിന് രക്ഷയില്ല... ഡല്‍ഹി ജഴ്‌സിയിലും ഫ്‌ളോപ്പ്, ദുരന്തമായി ഷോട്ട്, ഫലം ക്ലീന്‍ ബൗള്‍ഡ്

ഫോം വീണ്ടെടുക്കാന്‍ താരത്തോട് നിര്‍ദേശിച്ചിരിക്കുകയാണ് ബിസിസിഐ

സൂറത്ത്: എംഎസ് ധോണിയുടെ പകരക്കാരനായി ഇന്ത്യന്‍ ടീമിലെത്തിയ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ആഭ്യന്തര ക്രിക്കറ്റിലും പിഴയ്ക്കുകയാണ്. ബാറ്റിങില്‍ മോശം ഫോമില്‍ തുടരുന്ന താരം ബംഗ്ലാദേശിനെതിരേ സമാപിച്ച ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഒരു ടെസ്റ്റില്‍ പോലും പന്തിന് അവസരം നല്‍കിയിരുന്നില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരേ അടുത്ത മാസം നാട്ടില്‍ പരമ്പര നടക്കാനിരിക്കെ പന്തിനോട് ഫോം വീണ്ടെടുക്കുന്നതിനു വേണ്ടി ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ ബിസിസിഐ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നു സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ ഡല്‍ഹിക്കു വേണ്ടി കളിക്കുകയാണ് താരം.

pant

എന്നാല്‍ ഹരിയാനയ്‌ക്കെതിരേ നടന്ന കഴിഞ്ഞ മല്‍സരത്തില്‍ പന്ത് നിരാശാജനകമായ ഷോട്ടിലൂടെ വിക്കറ്റ് വലിച്ചെറിഞ്ഞു. ഓപ്പണറായി ഇറങ്ങിയ താരം തട്ടിയും മുട്ടിയും കളിച്ച് 28 റണ്‍സാണ് നേടിയത്. 32 ബോളില്‍ ഓരോ ബൗണ്ടറിയും സിക്‌സറും മാത്രമേ പന്തിനു നേടാനായുള്ളൂ. ഒടുവില്‍ ദുരന്തമായി മാറിയ ഷോട്ട് സെലക്ഷനിലൂടെ പന്ത് പുറത്താവുകയും ചെയ്തു. വമ്പന്‍ ഷോട്ടിനായി ശ്രമിച്ച പന്ത് സുമിത് കുമാറിന്റെ ബൗളിങില്‍ ക്ലീന്‍ ബൗള്‍ഡായാണ് ക്രീസ് വിട്ടത്. സ്റ്റംപില്‍ നിന്നു മാറി നിന്ന് വമ്പനടിക്കു ശ്രമിച്ച പന്തിന് ടൈമിങ് പിഴച്ചപ്പോള്‍ ഓഫ്സ്റ്റംപ് വായുവില്‍ പറക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരേ നാട്ടില്‍ നടന്ന കഴിഞ്ഞ രണ്ടു പരമ്പരകളിലും പന്ത് ഫ്‌ളോപ്പായി മാറിയിരുന്നു. ബംഗ്ലാദേശിനെതിരേ പന്തിനെക്കൂടാതെ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്്ജു സാംസണിനെയും ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയിരുന്നെങ്കിലും ഒരു കളിയില്‍പ്പോലും അവസരം നല്‍കാതെ തഴയുകയായിരുന്നു. ഇതോടെ വെസ്റ്റ് ഇന്‍ഡീസുമായി ഡിസംബറില്‍ നടക്കുന്ന ഏകദിന, ടി20 പരമ്പരകളില്‍ പന്തിനെ ഒഴിവാക്കിയേക്കുമെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഏവരെയും ഞെട്ടിച്ചു കൊണ്ട് പന്തിനെ രണ്ടു പരമ്പരകളിലും സെലക്ഷന്‍ കമ്മിറ്റി നിലനിര്‍ത്തുകയായിരുന്നു. സഞ്ജുവിനെ ടീമില്‍ നിന്നു ഒഴിവാക്കുകയും ചെയ്തു. ഇതു ക്രിക്കറ്റ് പ്രേമികളുടെ വലിയ രോഷത്തിന് ഇടയാക്കിയിരുന്നു. സഞ്ജുവിനെ തഴഞ്ഞതിനെതിരേ സമൂഹ മാധ്യമങ്ങളിലൂടെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

ഡല്‍ഹിയും ഹരിയാനയും തമ്മില്‍ നടന്ന കളിയുടെ ഹൈലൈറ്റ്‌സ് കാണാം

Story first published: Tuesday, November 26, 2019, 11:33 [IST]
Other articles published on Nov 26, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+