Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ vs ദക്ഷിണാഫ്രിക്ക ടി20: ഹിറ്റ്മാന്‍ ഇനി സിക്‌സര്‍മാന്‍... റെക്കോര്‍ഡ്, റെയ്‌നയെ പിന്തള്ളി

മൊഹാലി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20 മല്‍സരത്തില്‍ പുതിയ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ. ഇന്ത്യ ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം കൊയ്ത മല്‍സരത്തില്‍ താരത്തിനു വലിയ ഇന്നിങ്‌സ് കളിക്കാനായിരുന്നില്ലെങ്കിലും ഇത് റെക്കോര്‍ഡ് കുറിക്കുന്നതില്‍ നിന്നും ഹിറ്റ്മാനെ തടഞ്ഞില്ല.

കളിയില്‍ 12 റണ്‍സിന് താരം പുറത്തായിരുന്നു. ടി20 ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യക്കു വേണ്ടി കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡാണ് രോഹിത് തന്റെ പേരില്‍ കുറിച്ചത്.

സുരേഷ് റെയ്‌നയെ പിന്തള്ളി

സുരേഷ് റെയ്‌നയെ പിന്തള്ളി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ രണ്ടു സിക്‌സറുകള്‍ പറത്തിയാണ് രോഹിത് 12 റണ്‍സെടുത്തത്. ഇതോടെയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കൂടുതല്‍ സിക്‌സറുകള്‍ നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡിന് ഹിറ്റ്മാന്‍ അവകാശിയായത്.
ടി20യില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 14 സിക്‌സറുകള്‍ ഇപ്പോള്‍ രോഹിത്തിന്റെ അക്കൗണ്ടിലുണ്ട്. 13 സിക്‌സറുകള്‍ നേടിയ മുന്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയെയാണ് അദ്ദേഹം മറികടന്നത്.

വിക്കറ്റിനു മുന്നില്‍ കുരുങ്ങി

വിക്കറ്റിനു മുന്നില്‍ കുരുങ്ങി

12 പന്തില്‍ നിന്നും രണ്ടു സിക്‌സറുകളോടെയാണ് രോഹിത് 12 റണ്‍സെടുത്തത്. മികച്ച ഫോമിലാണെന്നതിന്റെ സൂചനകള്‍ നല്‍കിയ അദ്ദേഹം വലിയ സ്‌കോറിലേക്കു ബാറ്റ് വീശവെയാണ് പുറത്താവുന്നത്. ആന്‍ഡില്‍ ഫെലുക്വാവോയുടെ ബൗളിങില്‍ ഷോട്ടിനു ശ്രമിച്ച രോഹിത്തിനു പിഴച്ചു. വിക്കറ്റിനു മുന്നില്‍ കുരുങ്ങി ഹിറ്റ്മാന്‍ ക്രീസ് വിടുകയായിരുന്നു.

ലോകകപ്പില്‍ കസറി

ലോകകപ്പില്‍ കസറി

ഇംഗ്ലണ്ടില്‍ സമാപിച്ച കഴിഞ്ഞ ഏകദിനത്തില്‍ ഗംഭീര പ്രകടനമാണ് രോഹിത് കാഴ്ചവച്ചത്. അഞ്ചു സെഞ്ച്വറികളടക്കം 648 റണ്‍സാണ് താരം ടൂര്‍ണമെന്റില്‍ വാരിക്കൂട്ടിയത്. ഇതോടെ ലോകകപ്പ് ചരിത്രത്തില്‍ തന്നെ ഒരു എഡിഷനില്‍ കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ താരമെന്ന റെക്കോര്‍ഡും ഹിറ്റ്മാന്‍ തന്റെ പേരില്‍ കുറിച്ചിരുന്നു. ഇന്ത്യയെ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനക്കാരാക്കി ലോകകപ്പിന്റെ സെമി ഫൈനലിലെത്തിച്ചതില്‍ ചുക്കാന്‍ പിടിച്ചതും രോഹിത്തായിരുന്നു.

Story first published: Thursday, September 19, 2019, 12:00 [IST]
Other articles published on Sep 19, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+