Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG T20: കോലിക്കൊപ്പം എലൈറ്റ് ക്ലബ്ബിലെത്താന്‍ രോഹിത്, വേണ്ടത് 26 റണ്‍സ് മാത്രം!

ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 അങ്കത്തിന് ടീം ഇന്ത്യ കച്ചമുറുക്കവെ വമ്പന്‍ നാഴികക്കല്ലിന് അരികിലാണ് വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ. ടി20 ഫോര്‍മാറ്റില്‍ 9000 റണ്‍സെന്ന റെക്കോര്‍ഡിന് അരികിലാണ് അദ്ദേഹം. ഇന്നത്തെ കളിയില്‍ വെറും 26 റണ്‍സ് മാത്രം നേടാനായാല്‍ രോഹിത് 9000 റണ്‍സ് പൂര്‍ത്തിയാക്കും. ഇതോടെ ഈ നേട്ടം കൈവരിച്ച രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമായി അദ്ദേഹം മാറുകയും ചെയ്യും. നിലവില്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കു മാത്രമേ ഈ നേട്ടം കുറിക്കാനായിട്ടുള്ളൂ.

1

മറ്റൊരു നേട്ടം കൂടി ടി20 പരമ്പരയില്‍ രോഹിത്തിനെ കാത്തിരിക്കുന്നുണ്ട്. അന്താരാഷ്ട്ര ടി20യില്‍ 3000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണിത്. നിലവില്‍ രോഹിത്തും കോലിയുമാണ് ഈ റെക്കോര്‍ഡിനായി രംഗത്തുള്ളത്. ഇവരില്‍ കോലിക്കാണ് ലക്ഷ്യം കൂടുതല്‍ എളുപ്പം. 72 റണ്‍സ് മാത്രമെടുത്താല്‍ കോലി ഈ നേട്ടത്തിലെത്തും. എന്നാല്‍ രോഹിത്തിന് 3000ത്തിലെത്താന്‍ 227 റണ്‍സ് ആവശ്യമുണ്ട്.

85 ടി20കളില്‍ നിന്നും 50.48 ശരാശരിയില്‍ 2928 റണ്‍സോടെയാണ് അന്താരാഷ്ട്ര ടി20യിലെ റണ്‍വേട്ടക്കാരില്‍ കോലി തലപ്പത്തു നില്‍ക്കുന്നത്. 25 ഫിഫ്റ്റികളോടെയാണ് അദ്ദേഹം ഇത്രയും റണ്‍സെടുത്തത്. മറുഭാഗത്ത് രോഹിത്താവട്ടെ കോലിയേക്കാള്‍ കൂടുതല്‍ ടി20കളില്‍ കളിച്ചിട്ടുണ്ട്., 108 ടി20കളില്‍ 32.24 ശരാശരിയില്‍ 2773 റണ്‍സാണ് ഹിറ്റ്മാന്റെ സമ്പാദ്യം. കോലിയുടെ പേരില്‍ ഒരു സെഞ്ച്വറി പോലുമില്ലെങ്കിലും രോഹിത് നാലു സെഞ്ച്വറികള്‍ ടി20യില്‍ നേടിയിട്ടുണ്ട്. 21 ഫിഫ്റ്റികളും നേടാന്‍ അദ്ദേഹത്തിനു സാധിച്ചു.

അതേസമയം, അഞ്ചു ടി20കളുടെ പരമ്പരയിലാണ് ഇന്ത്യയും ഇംഗ്ലണ്ടും കൊമ്പുകോര്‍ക്കുന്നത്. ഈ വര്‍ഷം ഒക്‌ടോബറില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനു മുമ്പ് ഏറ്റവും മികച്ച ടീം കോമ്പിനേഷന്‍ കണ്ടെത്താന്‍ ഇന്ത്യക്കു ലഭിച്ച മികച്ച അവസരം കൂടിയാണ് ഈ പരമ്പര. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം ഇതു തന്നെയായിരിക്കുമെന്നും ചെറിയ ചില മാറ്റങ്ങള്‍ക്കു മാത്രമേ സാധ്യതയുള്ളൂവെന്നും ബാറ്റിങ് കോച്ച് വിക്രം റാത്തോര്‍ അടുത്തിടെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

നേരത്തേ നടന്ന ഇംഗ്ലണ്ടിനെതിരായ നാലു ടെസ്റ്റുകളുടെ പരമ്പര 3-1നു സ്വന്തമാക്കാന്‍ ഇന്ത്യക്കായിരുന്നു. ആദ്യ ടെസ്റ്റില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയ ശേഷമായിരുന്നു ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവ്. ടെസ്റ്റിലെ വിജയം ആവര്‍ത്തിക്കാനുറച്ച് ഇന്ത്യയിറങ്ങുമ്പോള്‍ ടെസ്റ്റിലെ പരാജയത്തിനു ടി20യില്‍ പകരം ചോദിക്കാനായിരിക്കും ഇംഗ്ലണ്ടിന്റെ ശ്രമം.

Story first published: Friday, March 12, 2021, 15:53 [IST]
Other articles published on Mar 12, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+