Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഹിറ്റ്മാന്‍ ഇനി 'സിക്‌സര്‍മാന്‍' ടി20യില്‍ ഇന്ത്യക്കു ഇതാദ്യം, സിക്‌സറില്‍ ഫിഫ്റ്റിയും!

ഇംഗ്ലണ്ടിനെതിരായ നാലാം ടി20യില്‍ വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ. ടി20യില്‍ ഇന്ത്യക്കു വേണ്ടി ഇന്നിങ്‌സിലെ ആദ്യ ബോളില്‍ സിക്‌സറടിച്ച താരമെന്ന റെക്കോര്‍ഡിനാണ് ഹിറ്റ്മാന്‍ അവകാശിയായത്. ലോക ക്രിക്കറ്റില്‍ നേരത്തേ ഏഴു തവണ മാത്രമേ ഒരു ടീം ഇന്നിങ്‌സിലെ ആദ്യ ബോളില്‍ സിക്‌സറടിച്ചിട്ടുള്ളൂ. അക്കൂട്ടത്തില്‍ ഇപ്പോള്‍ ഇന്ത്യയും അംഗമായിരിക്കുകയാണ്.

Rohit Sharma completes 9,000 runs in T20 cricket
1

കമ്രാന്‍ അക്മല്‍, കരീം സാദിഖ്, ഡ്വയ്ന്‍ സ്മിത്ത് (രണ്ടു തവണ), മാര്‍ട്ടിന്‍ ഗുപ്റ്റില്‍, കോളിന്‍ മണ്‍റോ, ഹസ്‌റത്തുള്ള സസായ് എന്നിവരാണ് നേരത്തേ ഇന്നിങ്‌സിലെ ആദ്യ ബോളില്‍ സിക്‌സര്‍ നേടിയിട്ടുള്ള ബാറ്റ്‌സ്മാന്‍മാര്‍. നാലാം ടി20യില്‍ ഇംഗ്ലണ്ടിനെതിരേ സ്പിന്നര്‍ ആദില്‍ റഷീദിനെതിരേയായിരുന്നു രോഹിത് ലോങ് ഓഫിലൂടെ സിക്‌സര്‍ പറത്തിയത്. മൂന്നാമത്തെ ബോളില്‍ ബൗണ്ടറിയും അദ്ദേഹം നേടി.

ഈ മല്‍സരത്തിലെ സിക്‌സറോടെ രോഹിത് ടി20യില്‍ 50 സിക്‌സറുകളും പൂര്‍ത്തിയാക്കി. ഈ നേട്ടത്തിലെത്തിയ ആദ്യ ഇന്ത്യന്‍ താരമാണ് അദ്ദേഹം. നായകന്‍ കോലി (48), മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് (32) എന്നിവരാണ് അദ്ദേഹത്തിനു പിന്നിലായി രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.

2

സിക്‌സറുമായി റെക്കോര്‍ഡ് കുറിക്കുന്നതിനൊപ്പം ടി20യില്‍ 9000 റണ്‍സെന്ന നാഴികക്കല്ലും രോഹിത് പിന്നിട്ടു. ഈ നേട്ടം കൈവരിച്ച രണ്ടാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് ഹിറ്റ്മാന്‍. നായകന്‍ വിരാട് കോലിയാണ് നേരത്തേ 9000 റണ്‍സ് ക്ലബ്ബില്‍ അംഗമായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷമായിരുന്നു അദ്ദേഹത്തിന്റെ നേട്ടം.

നാലാം ടി20യില്‍ ഇറങ്ങുന്നതിനു മുമ്പ് 9000 റണ്‍സ് തികയ്ക്കാന്‍ രോഹിത്തിനു വേണ്ടിയിരുന്നത് വെറും 12 റണ്‍സായിരുന്നു. രണ്ടാമത്തെ ഓവറില്‍, നേരിട്ട ആറാമത്തെ ബോളില്‍ തന്നെ രോഹിത് 12 റണ്‍സുമായി 9000 റണ്‍സ് ക്ലബ്ബില്‍ തന്റെ പേര് കൂടി എഴുതിച്ചേര്‍ക്കുകയും ചെയ്തു. 12 റണ്‍സിനു തന്നെ രോഹിത് പുറത്താവുകയും ചെയ്തുവെന്നത് ആരാധകരെ നിരാശരാക്കി. 12 ബോളില്‍ ഓരോ ബൗണ്ടറിയും സിക്‌സറും നേടിയ ഹിറ്റ്മാനെ ജോഫ്ര ആര്‍ച്ചറാണ് സ്വന്തം ബൗളിങില്‍ ക്യാച്ച് ചെയ്തത്.

അതേസമയം, തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റിങിന് അയക്കപ്പെടുകയായിരുന്നു. 1-2ന് പിന്നിട്ടുനില്‍ക്കുന്ന ഇന്ത്യക്കു അഞ്ചു മല്‍സരങ്ങളുടെ പരമ്പര നഷ്ടമാവാതിരിക്കാന്‍ ഈ കളിയില്‍ ജയിച്ചേ തീരൂ.

Story first published: Thursday, March 18, 2021, 19:55 [IST]
Other articles published on Mar 18, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+