Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: വെറും 39 ഇന്നിങ്‌സ്, വമ്പന്‍ നേട്ടവുമായി രാഹുല്‍! കോലിക്കും ബാബറിനൊപ്പം

കാന്‍ബെറ: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യിലെ തകര്‍പ്പന്‍ പ്രകടനത്തോടെ വമ്പന്‍ നേട്ടം കുറിച്ചിരിക്കുകയാണണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ കെഎല്‍ രാഹുല്‍. മല്‍സരത്തില്‍ 51 റണ്‍സുമായി ടീമിന്റെ ടോപ്‌സ്‌കററായിരുന്നു അദ്ദേഹം. ഇതോടെ അന്താരാഷ്ട്ര ടി20യില്‍ 1500 റണ്‍സ് പിന്നിട്ടിരിക്കുകയാണ് രാഹുല്‍.

1

ടി20യില്‍ അതിവേഗത്തില്‍ ഈ നേട്ടം കൈവരിച്ച താരങ്ങളിലൊരാളായി ഇതോടെ രാഹുല്‍ മാറി. വെറും 39 ഇന്നിങ്‌സുകളിലാണ് താരം 1500 റണ്‍സ് പിന്നിട്ടത്. ഇന്ത്യന്‍ നായകന്‍ വിരാട് കോലി, പാകിസ്താന്‍ നായകന്‍ ബാബര്‍ ആസം, ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് എന്നിവര്‍ക്കൊപ്പമെത്തിയിരിക്കുകയാണ് രാഹുല്‍. ഇവരെല്ലാം 39 ഇന്നിങ്‌സുകളിലാണ് 1500 റണ്‍സ് പിന്നിട്ടത്. 39 ഇന്നിങ്‌സുകളില്‍ നിന്നും രണ്ടു സെഞ്ച്വറികളും 12 ഫിഫ്റ്റികളുമടക്കമാണ് രാഹുല്‍ 1500 റണ്‍സ് കടന്നത്. 1512 റണ്‍സാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ അക്കൗണ്ടിലുള്ളത്. 110 റണ്‍സാണ് ടി20യില്‍ രാഹുലിന്റെ ഉയര്‍ന്ന സ്‌കോര്‍.

ഇന്നത്തെ മല്‍സരത്തില്‍ 37 പന്തുകളിലാണ് രാഹുല്‍ തന്റെ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 40 പന്തില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 51 റണ്‍സെടുത്ത് താരം പുറത്താവുകയായിരുന്നു. മോയ്‌സസ് ഹെന്റിക്വസിന്റെ ബൗളിങില്‍ സീന്‍ അബോട്ട് ക്യാച്ച് ചെയ്താണ് രാഹുലിന്റെ മടക്കം.

യുഎഇയില്‍ നടന്ന കഴിഞ്ഞ ഐപിഎല്ലില്‍ മിന്നുന്ന പ്രകടനം നടത്തിയ ശേഷമാണ് അദ്ദേഹം ഓസ്‌ട്രേലിയന്‍ പര്യടനത്തിനെത്തിയത്. കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്ന രാഹുല്‍ 700ന് അടുത്ത് റണ്‍സ് വാരിക്കൂട്ടി ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന് അവകാശിയായിരുന്നു.

ഓസീസിനെതിരായ ആദ്യ ടി20യില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ ഏഴു വിക്കറ്റിന് 161 റണ്‍സാണ് നേടിയത്. രാഹുലിനെക്കൂടാതെ അവസാന ഓവറുകളില്‍ രവീന്ദ്ര ജഡേജ നടത്തിയ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യയെ 160ലെത്തിച്ചത്. 23 പന്തില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്. മലയാളി താരം സഞ്ജു സാംസണാണ് (23) ഇന്ത്യയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. ഹാര്‍ദിക് പാണ്ഡ്യ 16 റണ്‍സിന് പുറത്തായി. ഓസീസിനു വേണ്ടി മോയ്‌സസ് ഹെന്റിക്വസ് മൂന്നു വിക്കറ്റും മിച്ചെല്‍ സ്റ്റാര്‍ക്ക് രണ്ടു വിക്കറ്റുമെടുത്തു.

Story first published: Friday, December 4, 2020, 15:52 [IST]
Other articles published on Dec 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+