For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ vs ദക്ഷിണാഫ്രിക്ക: ടി20യില്‍ റെക്കോര്‍ഡിടുമോ ഹിറ്റ്മാന്‍? ഗുപ്റ്റില്‍ ആശങ്കയില്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മൂന്നു ടി20കളിലാണ് ഇന്ത്യ കൡക്കുന്നത്

ധര്‍മശാല: ദക്ഷിണാഫ്രിക്കയുമായുള്ള മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര ഞായറാഴ്ച ആരംഭിക്കാനിരിക്കെ പുതിയ റെക്കോര്‍ഡിന് അരികിലാണ് ഇന്ത്യന്‍ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ടി20യില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡാണ് ഹിറ്റ്മാനെ കാത്തിരിക്കുന്നത്. നിലവില്‍ റണ്‍വേട്ടയില്‍ രണ്ടാംസ്ഥാനത്താണ് അദ്ദേഹം. ന്യൂസിലാന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് 424 റണ്‍സുമായി പട്ടികയില്‍ തലപ്പത്ത് നില്‍ക്കുന്നത്. രോഹിത് 340 റണ്‍സ് നേടിക്കഴിഞ്ഞു. വരാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ 84 റണ്‍സ് മാത്രം നേടാനായാല്‍ ഗുപ്റ്റിലിനെ പിന്തള്ളി രോഹിത് ഒന്നാമതെത്തും.

rohit

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ ഇതുവരെ ടി20 പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യക്കായിട്ടില്ല. ഈ നാണക്കേട് ഇത്തവണയെങ്കിലും മായ്ക്കാനായിരിക്കും വിരാട് കോലിയുടെയും സംഘത്തിന്റെയും ശ്രമം. ഇന്ത്യക്കു ഇതിനു കഴിയണമെങ്കില്‍ രോഹിത്തിന്റെ പ്രകടനം ഏറെ നിര്‍ണായകമാവുകയും ചെയ്യും.

2015ലാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ അവസാനമായി നാട്ടില്‍ ടി20 പരമ്പര കളിച്ചത്. അന്നു മൂന്നു മല്‍സരങ്ങളുടെ പരമ്പര ദക്ഷിണാഫ്രിക്ക 2-0ന് പോക്കറ്റിലാക്കുകയായിരുന്നു. രണ്ടു കളികളില്‍ ദക്ഷിണാഫ്രിക്ക വെന്നിക്കൊടി പാറിച്ചപ്പോള്‍ ഒന്നു മഴയെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെടുകയായിരുന്നു. ഇന്ത്യയില്‍ ഇതുവരെ കളിച്ച ആറു ടി20കളില്‍ നാലിലും ദക്ഷിണാഫ്രിക്കയ്ക്കു ജയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

Story first published: Saturday, September 14, 2019, 15:36 [IST]
Other articles published on Sep 14, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+