Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: എന്തു കൊണ്ട് പഞ്ചാബ് വിട്ടു? കാരണം വെളിപ്പെടുത്തി, ഇനിയൊരു ലക്ഷ്യം- അശ്വിന്‍

ചെന്നൈ: ഐപിഎല്ലിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരുടെ നിരയിലാണ് ഇന്ത്യയുടെ വെറ്ററന്‍ താരം ആര്‍ അശ്വിന്റെ സ്ഥാനം. ഒരുകാലത്തു എംഎസ് ധോണിക്കു കീഴില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തുറുപ്പുചീട്ട് കൂടിയായിരുന്നു അദ്ദേഹം. വിലക്ക് കഴിഞ്ഞ് 2018ല്‍ സിഎസ്‌കെ ഐപിഎല്ലിലേക്കു മടങ്ങിയെത്തിയപ്പോള്‍ അശ്വിനെ തിരികെ വിളിക്കുമെന്ന് ഏവരും ഉറപ്പിച്ചെങ്കിലും അതുണ്ടായില്ല. ഇതോടെ കിങ്‌സ് ഇലവന്‍ പഞ്ചാബ് താരത്തിന് അവസരം നല്‍കുകയായിരുന്നു. കഴിഞ്ഞ രണ്ടു സീസണുകളിലും പഞ്ചാബിനെ നയിച്ചത് അശ്വിനായിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണിനു ശേഷം തികച്ചും അപ്രതീക്ഷിതായി താരം ടീം വിട്ടു. ലേലത്തിനു മുമ്പ് തന്നെ ഡല്‍ഹി ക്യാപ്പിറ്റല്‍സുമായി അശ്വിന്‍ കരാറിലെത്തുകയും ചെയ്തു. എന്തുകൊണ്ടാണ് താന്‍ പഞ്ചാബ് വിട്ടതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് അശ്വിന്‍.

ashwin

ഡല്‍ഹി ടീമിന്റെ ഭാഗമായി അഞ്ചു മാസത്തിലേറെ പിന്നിട്ട ശേഷമാണ് ഇപ്പോള്‍ അശ്വിന്‍ കൂടുമാറ്റത്തിന്റെ കാരണം തുറന്നു പറഞ്ഞത്. ഡല്‍ഹിയെ ഐപിഎല്ലില്‍ കിരീടസാധ്യതയില്‍ മുന്നിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് താന്‍ ഇവിടേക്കു വന്നതെന്ന് ഓഫ്‌സ്പിന്നര്‍ വ്യക്തമാക്കി. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള ചാറ്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ സീസണിലെ ഐപിഎല്ലിന്റെ പ്ലേഓഫ് കളിച്ച ഫ്രാഞ്ചൈസിയിലാണ് താന്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്. റിഷഭ് പന്ത്, പൃഥ്വി ഷാ തുടങ്ങിയ ഒരുപിടി പ്രതീക്ഷ നല്‍കുന്ന താരങ്ങള്‍ ഡല്‍ഹി ടീമിലുണ്ട്. തന്റെ അനുഭവസമ്പത്ത് ഉപയോഗിച്ച് ഈ ഫ്രാഞ്ചൈസിക്കായി ഉപയോഗിക്കാമെന്നും അവരെ ഇനിയും മെച്ചപ്പെടുത്താമെന്നും താന്‍ ചിന്തിക്കുകയായിരുന്നു. ബൗളിങ് നിരയുടെ കരുത്ത് വര്‍ധിപ്പിക്കാന്‍ തനിക്കു സാധിച്ചാല്‍ കിരീടസാധ്യതയില്‍ ഞങ്ങള്‍ മുന്‍നിരയിലുണ്ടാവും. ഈയൊരു ലക്ഷ്യമാണ് ഡല്‍ഹിയുമായി കരാര്‍ ഒപ്പിടാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും അശ്വിന്‍ വിശദമാക്കി.

2018ലെ ഐപിഎല്ലിനു മുമ്പ് 7.6 കോടി രൂപയ്ക്കായിരുന്നു അശ്വിന്‍ പഞ്ചാബ് ടീമിന്റെ ഭാഗമായത്. ആദ്യ സീസണില്‍ തന്നെ ടീമിന്റെ നായകപദവിയും അദ്ദേഹത്തിനു ലഭിച്ചു. സീസണില്‍ മികച്ച രീതിയിലാണ് അശ്വിന് കീഴില്‍ പഞ്ചാബ് തുടങ്ങിയതെങ്കിലും പിന്നീട് അടിതെറ്റുകയായിരുന്നു. സീസണിന്റെ രണ്ടാം പകുതിയില്‍ തിരിച്ചടികള്‍ നേരിട്ട പഞ്ചാബിന് പ്ലേഓഫിലെത്താനും കഴിഞ്ഞില്ല. കഴിഞ്ഞ സീസണിലും നിരാശാജനകമായ പ്രകടനമായിരുന്നു പഞ്ചാബ് കാഴ്ചവച്ചത്. 14 മല്‍സരങ്ങളില്‍ ആറെണ്ണത്തില്‍ മാത്രം ജയിച്ച പഞ്ചാബ് ഫിനിഷ് ചെയ്തത് ആറാംസ്ഥാനത്തായിരുന്നു. തുടര്‍ച്ചയായി രണ്ടാം സീസണിലും അവര്‍ക്കു പ്ലേഓഫിലെത്താന്‍ കഴിഞ്ഞതുമില്ല.

ഈ സീസണിലെ ലേലത്തിനു മുമ്പ് അശ്വിനെ മാത്രമല്ല രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും പരിചയസമ്പന്നനായ ബാറ്റ്‌സ്മാന്‍ അജിങ്ക്യ രഹാനെയും ഡല്‍ഹി തങ്ങളുടെ കൂടാരത്തില്‍ എത്തിച്ചിരുന്നു. അശ്വിന്‍ ടീം വിട്ടതോടെ പുതിയ സീസണില്‍ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലാണ് പഞ്ചാബിനെ നയിക്കുന്നത്. കൂടാതെ അനില്‍ കുംബ്ലെയ്ക്കു കീഴില്‍ പുതിയ കോച്ചിങ് സംഘവും പഞ്ചാബിനുണ്ട്.

Story first published: Saturday, May 23, 2020, 15:16 [IST]
Other articles published on May 23, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+