Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡബിള്‍ ധമാക്ക- ഒരു ദിവസം, ഇന്ത്യക്ക് രണ്ട് മല്‍സരങ്ങള്‍! കോലി, രഹാനെ ക്യാപ്റ്റന്‍മാര്‍

ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് ഇതിനേക്കാള്‍ ത്രില്ലടിപ്പിക്കുന്ന മറ്റൊരു ദിവസം അടുത്തെങ്ങും ഉണ്ടായിക്കാണില്ല. ഞായറാഴ്ച ഇന്ത്യ രണ്ടു മല്‍സരങ്ങളാണ് കളിക്കുന്നത്. രണ്ടു വ്യത്യസ്ത ഇലവനുകളെ ഇന്ത്യ ഈ മല്‍സരങ്ങളില്‍ അണിനിരത്തും. ആദ്യത്തേത് അന്താരാഷ്ട്ര ടി20 മല്‍സരമാണെങ്കില്‍ രണ്ടാമത്തേത് പരിശീലന മല്‍സരമാണ്.

ഓസ്‌ട്രേവലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായുള്ള ഇന്ത്യ എ- ഓസ്‌ട്രേലിയ എ ത്രിദിന പരിശീലന മല്‍സരം ഞായറാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ചു മണിക്ക് സിഡ്‌നിയിലെ ഡ്രുമോയ്ന്‍ ഓവലില്‍ ആരംഭിക്കും. ഉച്ചയ്ക്കു 1.40ന് രണ്ടാം ടി20യില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലാണ് കൊമ്പുകോര്‍ക്കുന്നത്.

കോലിയും രഹാനെയും

കോലിയും രഹാനെയും

രണ്ടു വ്യത്യസ്ത ക്യാപ്റ്റന്‍മാര്‍ക്കു കീഴിലാണ് ഇന്ത്യ ഞായറാഴ്ച വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ കളിക്കുന്നത്. ടി20 ടീമിനെ പതിവുപോലെ വിരാട് കോലി തന്നെ നയിക്കുമ്പോള്‍ ത്രിദിന മല്‍സരത്തില്‍ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായ അജിങ്ക്യ രഹാനെയ്ക്കു കീഴിലാണ് ഇന്ത്യന്‍ എ ടീം ഇറങ്ങുക.
സാധാരണയായി ഇന്ത്യക്കു ഇത്രയും തിരക്കേറിയ ഷെഡ്യൂള്‍ കളിക്കേണ്ടി വരാറില്ല. നിശ്ചിത ഓവര്‍ പരമ്പരകള്‍ക്കു ശേഷം മാത്രമേ പരിശീലന മല്‍സരങ്ങള്‍ നടക്കാറുള്ളൂ. എന്നാല്‍ ഇത്തവണ ടി20ക്കിടെ തന്നെ പരിശീലന മല്‍സരവും ഇന്ത്യക്കു കളിക്കേണ്ടി വരികയായിരുന്നു.

ടെസ്റ്റ് പരമ്പരയ്ക്കുള്ള പടയൊരുക്കം

ടെസ്റ്റ് പരമ്പരയ്ക്കുള്ള പടയൊരുക്കം

ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് തങ്ങളുടെ തയ്യാറെടുപ്പ് എത്രത്തോളമെത്തിയെന്നു മനസ്സിലാക്കാനുള്ള അവസരം കൂടിയാണ് ഇന്ത്യക്കു ത്രിദിന പരിശീലന മസരം. ടെസ്റ്റ് ടീമിന്റെ ഭാഗമായ ചേതേശ്വര്‍ പുജാര, റിഷഭ് പന്ത്, പൃഥ്വി ഷാ, ഹനുമാ വിഹാരി, വൃധിമാന്‍ സാഹ, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവരെല്ലാം ഇന്ത്യന്‍ എ ടീമിലുണ്ടാവും. കൂടാതെ ഓസ്‌ട്രേലിയക്കെതിരായ ടി20യില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഇല്ലാത്തവരും പരിശീലന മല്‍സരത്തില്‍ അണിനിരക്കും.
ആദ്യ ടി20യില്‍ ഇന്ത്യ വിശ്രമം അനുവദിച്ച സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഇന്ത്യയുടെ എ ടീമിനു വേണ്ടി പന്തെറിഞ്ഞേക്കും.

നാലു ടെസ്റ്റുകളുടെ പരമ്പര

നാലു ടെസ്റ്റുകളുടെ പരമ്പര

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കു വേണ്ടി നാലു ടെസ്റ്റുകളുടെ പരമ്പരയിലാണ് ഇന്ത്യയും ഓസീസും ഏറ്റുമുട്ടുന്നത്. ഡിസംബര്‍ 17നാണ് പരമ്പരയിലെ ആദ്യ മല്‍സരം. പകലും രാത്രിയുമായിട്ടായിരിക്കും ഇത്. വിദേശ മണ്ണില്‍ ഇന്ത്യയുടെ കന്നി പിങ്ക് ബോള്‍ ടെസ്റ്റ് കൂടിയാണിത്. ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുകളായ കളിക്കാര്‍ക്ക് ഒരു മല്‍സരം പോലും ഓസ്‌ട്രേലിയയില്‍ ഇനിയും കളിക്കാനായിട്ടില്ല. ഈ കുറവ് നികത്താനുള്ള അവസരം കൂടിയാണ് ത്രിദിന പരിശീലന മല്‍സരം.
17ന് തുടങ്ങുന്ന പിങ്ക് ബോള്‍ ടെസ്റ്റിനു മുമ്പ് 11 മുതല്‍ 13 വരെ ഒരു പിങ്ക് ബോള്‍ ത്രിദിന സന്നാഹ മല്‍സരവും ഇന്ത്യ കളിക്കുന്നുണ്ട്. ഈ മല്‍സരത്തില്‍ ഇന്ത്യന്‍ ടെസ്റ്റ് പരമ്പരയുടെ ഭാഗമായ താരങ്ങളെല്ലാം കളിക്കും.

Story first published: Saturday, December 5, 2020, 11:46 [IST]
Other articles published on Dec 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+