Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ vs വിന്‍ഡീസ്: സമ്മര്‍ദ്ദമകറ്റാം, വേഗവും കൂട്ടാം... പുതിയ പരിശീലന രീതിയുമായി ഇന്ത്യ, വീഡിയോ

ഹൈദരാബാദ്: വെസ്റ്റ് ഇന്‍ഡീസിനെിരേ വെള്ളിയാഴ്ച ആരംഭിക്കുന്ന ആദ്യ ടി20 മല്‍സരത്തിനു മുന്നോടിയായി കഠിന പരിശീലനത്തിലാണ് ടീം ഇന്ത്യ. വിജയത്തോടെ തന്നെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയ്ക്കു തുടക്കം കുറിക്കാനാണ് വിരാട് കോലിയുടെയും സംഘത്തിന്റെയും ശ്രമം.

ശാരീരിക ക്ഷമത വര്‍ധിപ്പിക്കുവാനും ഓട്ടത്തിന് വേഗം കൂട്ടുവാനും പുതിയ രീതിയിലുള്ള പരിശീലനമാണ് ഇന്ത്യന്‍ താരങ്ങള്‍ നെറ്റ്‌സില്‍ നടത്തിയത്. ഇതിന്റെ വീഡിയോ ബിസിസിഐ പുറത്തു വിടുകയും ചെയ്തിട്ടുണ്ട്.

ഓടും ഓടിക്കും...

ഓടും ഓടിക്കും...

ഓടുന്നതോടൊപ്പം ഓടിക്കുകയും ചെയ്യുകയെന്ന കൗതുകമുണര്‍ത്തുന്ന പരിശീലനമാണ് ഇന്ത്യന്‍ താരങ്ങള്‍ നടത്തിയത്. ഈ പരിശീലന ശൈലി രണ്ടു തരത്തില്‍ കളിക്കാര്‍ക്കു ഗുണം ചെയ്യുന്നതാണ്. കളിക്കളത്തില്‍ അതിവേഗം ഓടാന്‍ സഹായിക്കുന്നതോടൊപ്പം സമ്മര്‍ദ്ദം കുറയ്ക്കാനും ഇതു താരങ്ങളെ സഹായിക്കുകയും ചെയ്യുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
ബുധനാഴ്ച നടന്ന ആദ്യ പരിശീലന സെഷനില്‍ സാധാരണയായി നടത്തി വരുന്ന ദൈര്‍ഘ്യം കുറഞ്ഞ ഓട്ടം താരങ്ങള്‍ ബാച്ചുകളായാണ് നടത്തിയത്. ഒരാള്‍ക്കു പിന്നില്‍ മറ്റൊരാള്‍ എന്ന തരത്തിലായിരുന്നു പരിശീലനം. ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധറിന്റെ മേല്‍നോട്ടത്തിലായിരുന്നു ടീം പരിശീലനത്തിലേര്‍പ്പെട്ടത്.

പരിശീലനം ഇങ്ങനെ

ഒരു താരത്തിന് പിറകില്‍ മറ്റൊരു താരം നിന്നു കൊണ്ടാണ് ഡ്രില്ലിന് തുടക്കം. മുന്നില്‍ നില്‍ക്കുന്ന കളിക്കാരന്റെ ഷോര്‍ട്ട്‌സിന്റെ പിറകില്‍ ചുവന്ന തൂവാല തൂക്കിയിടും. ഇത് ഓടിപ്പിടിക്കുകയെന്നതാണ് പിറകില്‍ നില്‍ക്കുന്ന താരത്തിനുള്ള ചാലഞ്ച്. ഈ ഡ്രില്ലിന്റെ തുടക്കം ഓരോ തവണയും വ്യത്യസ്തമായ തരത്തിലായിരുന്നു. കമഴ്ന്നു കിടന്ന് കൊണ്ട് പൊടുന്നനെ എഴുന്നേറ്റ് ഓടിയും, മലര്‍ന്ന് കിടന്ന് പൊടുന്നനെ എഴുന്നേറ്റ് ഓടിയുമെല്ലാം കളിക്കാര്‍ പരിശീലനം നടത്തി.
ഇന്ത്യന്‍ ടീമിന്റെ പുതിയ സ്‌ട്രെങ്ത്ത് ആന്റ് കണ്ടീഷനിങ് ട്രെയിനറായ നിക്ക് വെബ്ബാണ് ഈ പുതിയ ആശയം ടീമിനു അവതരിപ്പിച്ചതെന്നാണ് വിവരം. തൂവാലയുമായി ഓടുന്ന താരം അത് വിട്ടു നല്‍കാതിരിക്കാന്‍ പരമാവധി വേഗത്തില്‍ ഓടുന്നതോടെ ഇത് രണ്ടു പേരുടെയും വേഗം വര്‍ധിപ്പിക്കും. മാത്രമല്ല പിറകില്‍ മറ്റൊരാള്‍ തന്നെ പിന്തുടരുന്നുണ്ടെന്നത് മുന്നിലോടുന്ന താരത്തെ എങ്ങനെ സമ്മര്‍ദ്ദത്തെ അതിജീവിക്കാമെന്നതിന് സഹായിക്കുകയും ചെയ്യുമെന്ന് ഐപിഎല്ലിലെ ഒരു മുതിര്‍ന്ന ട്രെയിനര്‍ പറയുന്നു.

പരിശീലന രീതികളില്‍ മാറ്റം

പരിശീലന രീതികളില്‍ മാറ്റം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫിറ്റ്‌നസ് ട്രെയ്‌നറായി ശങ്കര്‍ ബസു വന്നതിനു ശേഷം പരിശീലന രീതികളില്‍ അടിമുടി മാറ്റങ്ങള്‍ വരുത്തിയിരുന്നു. പരമ്പരാഗത പരിശീലന ശൈലികളില്‍ നിന്നും വ്യത്യസ്തമായ രീതികളാണ് അദ്ദേഹം കൊണ്ടു വന്നത്.
പരിശീലന സെഷനുകള്‍ വെറും ചടങ്ങാക്കി മാറ്റാതെതമാശ രൂപേണയുള്ള രസകരമായ കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി സെഷനുകള്‍ കൂടുതല്‍ ആവേശകരമാക്കാന്‍ ബസുവിന് സാധിച്ചിട്ടുണ്ട്.

Story first published: Thursday, December 5, 2019, 13:00 [IST]
Other articles published on Dec 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+