ഇന്ത്യ vs ന്യൂസിലാന്‍ഡ്: ടി20 പരമ്പര ഇന്ത്യ നേടുമോ? വലിയ പ്രതീക്ഷ വേണ്ട!! കണക്കുകള്‍ ഇങ്ങനെ, ദയനീയം
ഓക്ക്‌ലാന്‍ഡ്: ന്യൂസിലാന്‍ഡിനെതിരേ വരാനിരിക്കുന്ന അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ ഇന്ത്യ ജേതാക്കളാവുമെന്ന അമിത പ്രതീക്ഷയൊന്നും ആരാധകര്‍ക്കു വേണ്ട. കുട്ടി ക്രിക്കറ്റില്‍ കിവീസിനെതിരേയുള്ള ഇന്ത്യയുടെ മുന്‍ റെക്കോര്‍ഡ് തന്നെയാണ് ഇതിനു കാരണം.
ഓസ്ട്രലിയയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ പ്രധാനപ്പെട്ട റിഹേഴ്‌സലുകളില്‍ ഒന്നു കൂടിയാണ് ഈ പരമ്പര. ടീമിന്റെ തയ്യാറെടുപ്പുകള്‍ എത്രത്തോളമായെന്നു ഈ പരമ്പര കഴിയുന്നതോടെ ഇന്ത്യക്കു ബോധ്യമാവും.

ഇന്ത്യയുടെ റെക്കോര്‍ഡ് മോശം
ടി20യില്‍ ന്യൂസിലാന്‍ഡിനെതിരേയുള്ള ഇന്ത്യയുടെ റെക്കോര്‍ഡിനെ ദയനീയമെന്നു മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂ. കാരണം ഇതുവരെ 11 ടി0കളില്‍ കിവീസുമായി ഏറ്റുമുട്ടിയപ്പോള്‍ വെറും മൂന്നെണ്ണത്തില്‍ മാത്രമാണ് ഇന്ത്യക്കു വിജയിക്കാന്‍ സാധിച്ചത്.
27.27 എന്ന മോശം വിജയ ശരാശരിയാണ് ന്യൂസിലാന്‍ഡിനെതിരേ ടി0യില്‍ ഇന്ത്യക്കുള്ളത്. ചുരുങ്ങിത് അഞ്ചു ടി20കളെങ്കിലും കളിച്ചിട്ടുള്ള ടീമിനെതിരേ ഇന്ത്യയുടെ ഏറ്റവും മോശം റെക്കോര്‍ഡാണ് ന്യൂസിലാന്‍ഡിനെതിരേയുള്ളത്. മറ്റു ടീമുകള്‍ക്കെതിരേയൊന്നും ടി20യില്‍ ഇന്ത്യയുടെ വിജയ ശരാശരി 50ല്‍ താഴെയില്ല.

ന്യൂസിലാന്‍ഡില്‍ അഞ്ച് ടി20കള്‍
ന്യൂസിലാന്‍ഡിനെതിരേ അവരുടെ നാട്ടില്‍ അഞ്ചു ടി20 മല്‍സരങ്ങളാണ് ഇന്ത്യ ഇതുവരെ കളിച്ചത്. ഇവയില്‍ ജയിക്കാന്‍ കഴിഞ്ഞത് ഒരെണ്ണത്തില്‍ മാത്രം. ശേഷിച്ച നാലു കളികളിലും ഇന്ത്യ തോല്‍വിയേറ്റുവാങ്ങി. 20 മാത്രമാണ് ഇന്ത്യയുടെ വിജയശരാശരി.
വിദേശത്തു ടി20യില്‍ ഇന്ത്യക്കു ഇത്രയും മോശം റെക്കോര്‍ഡുള്ള മറ്റൊരു ടീമില്ലെന്നു കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ബംഗ്ലാദേശിനെതിരേ 90.91ഉം ശ്രീലങ്കയ്‌ക്കെതിരേ 84.62ഉം സിംബാബ്‌വെയ്‌ക്കെതിരേ 71.43ഉം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 6.154ഉം വിജയശരാശരി ഇന്ത്യക്കുണ്ട്. ഓസ്‌ട്രേലിയ (55.56), വെസ്റ്റ് ഇന്‍ഡീസ് (50), ഇംഗ്ലണ്ട് (40) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

ഇന്ത്യന്‍ ടി20 ടീം
വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, സഞ്ജു സാംസണ്‍, ലോകേഷ് രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, റിഷഭ് പന്ത്, ശിവം ദുബെ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവദീപ് സെയ്‌നി, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ താക്കൂര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications